ഓരോ നിമിഷവും സ്‌പെഷ്യല്‍ ആക്കുന്നു, നീ ഒരു നിധിയാണ് പ്രിയങ്കാ, 30ാം ജന്മദിനത്തില്‍ സര്‍പ്രൈസ് പാര്‍ട്ടിയൊരുക്കിയ പ്രിയങ്കയ്ക്ക് നന്ദി പറഞ്ഞ് നിക്ക്

418

ലോകം മുഴുവന്‍ ആരാധകരുള്ള ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് പ്രിയങ്കചോപ്ര. ലോകസുന്ദരി പട്ടം നേടിയാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. ബോളിവുഡിലെ സൂപ്പര്‍ താരമായിരിക്കെയാണ് ഹോളിവുഡിലേക്ക് ചുവടുമാറ്റുന്നതും.

ബോളിവുഡിലെ ഗോഡ്ഫാദര്‍മാരുടെ അനുഗ്രഹമോ താര കുടുംബങ്ങളുടെ പിന്തുണയോ ഇല്ലാത കടന്നു വരികയും സ്വന്തം കഠിനാധ്വാ നത്തിലൂടേയും കഴിവിലൂടേയും ബോളിവുഡിലെ ഒന്നാം നമ്പര്‍ നായികയായി മാറുകയായിരുന്നു പ്രിയങ്ക ചോപ്ര.

Advertisements

ഹോളുവുഡിലും തന്റെ വിജയം ആവര്‍ത്തിച്ച പ്രിയങ്ക ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ്. ഗായകന്‍ നിക് ജൊനാസുമായുള്ള പ്രണയത്തിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Also Read: പാമ്പിനെ കണ്ട് പേടിച്ചതാണ്, അതോടെ വയറ്റിലെ കുഞ്ഞിന് അനക്കമില്ലാതായി, വീട് വിറ്റ് ചികിത്സിക്കാമെന്ന് പറഞ്ഞുവെങ്കിലും അപ്പോഴേക്കും അതുസംഭവിച്ചു, ആദ്യ കുഞ്ഞിനെ നഷ്ടമായതിനെക്കുറിച്ച് ഗായിക വിദ്യ സ്വരാജ്

ഇപ്പോഴിതാ പ്രിയങ്കയും നിക്കും കുടുംബത്തിലെ മറ്റൊരു ആഘോഷത്തിന്റെ സന്തോഷത്തിലാണ്. നിക്കിന്റെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. യുഎസിലെ അരിസോണയിലാണ് പ്രിയങ്ക നിക്കിനായി സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കിയത്. നിക്കിന്റെ മാതാപിതാക്കളെല്ലാം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ പ്രിയങ്കയും നിക്കും സോഷ്യല്‍മീഡിയയില്‍ ആരാധകരമായി പങ്കുവെച്ചിട്ടുണ്ട്. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തവരെല്ലാം വെള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. നിക്കിന്റെ കു്ട്ടിക്കാലം മുതലുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോയും ആഘോഷത്തിനിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Also Read: കനല്‍പ്പൂവിലെ നായികയും നായകനും യഥാര്‍ത്ഥ ജീവിതത്തിലും പ്രണയത്തിലാണോ, സൂചന നല്‍കി നടന്‍ സാനു

പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ പ്രിയങ്കയ്ക്ക് നന്ദി പറഞ്ഞ് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നിക്ക് ഇപ്പോള്‍. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം പ്രിയപ്പെട്ട സ്ഥലത്ത് 30 ാം പിറന്നാള്‍ ആഘോഷമാക്കിയെന്നും ഓരോ നിമിഷവും സ്‌പെഷ്യലാക്കിയതിന് പ്രിയങ്കയ്ക്ക് നന്ദിയെന്നും നീ ഒരു നിധിയാണെന്നും നിക്ക് കുറിച്ചു. നിരവധി ആരാധകരാണ് താരത്തിന് സോഷ്യല്‍മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചത്.

Advertisement