‘ലാലേട്ടന്‍ എന്റെ ലഹരിയാണ്’ കണ്ണു നിറഞ്ഞ് ബിജു മേനോന്‍

33

മലയാളികളുടെ മനസ്സില്‍ നായകനും സഹനടനും വില്ലനും ഒക്കെയായി ഇടം പിടിച്ച താരമാണ് ബിജു മേനോന്‍. സംവിധായകര്‍ക്ക് ഏത് വേഷവും വിശ്വസ്തതയോടെ നല്‍കാന്‍ കഴിയുന്ന നടന്മാരില്‍ ഒരാളാണ് ബിജു മേനോന്‍. ആനന്ദ് ടി വിയുടെ ജനപ്രിയ നായകന്‍ എന്ന അവാര്‍ഡ് സ്വന്തമാക്കിയ ബിജു മേനോന്‍ മോഹന്‍ലാലിനെ കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

Advertisements

‘ഇതില്‍ കൂടുതല്‍ ഒരു സന്തോഷം എനിക്കില്ല എന്റെ ജീവിതത്തില്‍. ഇതയും വലിയൊരു നടനില്‍ നിന്നും വാങ്ങാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യം. സിനിമ കണ്ടത് മുതല്‍ ഞാന്‍ ആരാധിക്കുന്ന ഏറ്റവും മഹാനടന്റെ കൈയ്യില്‍ നിന്നും ഇത് വാങ്ങാന്‍ സാധിച്ചതില്‍ ഒത്തിരി സന്തോഷം’- ബിജു മേനോന്‍ പറഞ്ഞു.

‘ലാലേട്ടന്‍ എന്റെ ലഹരിയാണെന്ന’ നടന്റെ വാക്കുകളെ ആരാധകര്‍ കൈയ്യടികളോടെയാണ് ഏറ്റെടുത്തത്. മോഹന്‍ലാലിന്റെ കൈകളില്‍ നിന്നുമാണ് ബിജു മേനോന്‍ അവാര്‍ഡ് ഏറ്റു വാങ്ങിയത്.

Advertisement