കണ്ണീർ സീരിയലുകളിൽ നിന്ന് മാറി കുടുംബത്തിലെ കളിചിരികളും കൊച്ചു കൊച്ചു പിണക്കങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്ന പരമ്പരയാണ് ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും. ഈ സീരിയലിന്റെ പ്രേക്ഷകരായി യുവാക്കളും ഉണ്ടെന്നതാണ് മറ്റൊരു വസ്തുത. ഇതാണ് ഈ പരമ്പരയുടെ വിജയവും. ഇടയ്ക്ക് ഈ പരമ്പര നിർത്തിവെച്ചെങ്കിലും വീണ്ടും പുതിയ കഥാപാത്രങ്ങളൊക്കെ ചേർന്ന് വീണ്ടും ചിത്രീകരണം ആരംഭിക്കുകയായിരുന്നു.
ഈ പരമ്പയിലെ കുടുംബത്തിലെ മൂത്തമകന്റെ വേഷത്തിലാണ് ഋഷി എത്തുന്നത്. മുടിയൻ എന്ന് വിളിക്കുന്ന ഋഷിക്ക് ഒരുപാട് അരാധകരുമുണ്ട്. ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഋഷി സുപരിചിതനായി മാറിയത്. അതേസമയം, ഋഷിയെ മാസങ്ങളായി ഉപ്പും മുളകും സീരയിലിൽ കാണാനില്ലായിരുന്നു.
ഈ പരമ്പരിയിൽ വിവാഹം കഴിഞ്ഞ ശേഷം പൂർണമായി മാറ്റി നിർത്തിയിരിക്കുകയാണ് മുടിയനെ. ഇതിന് പിന്നാലെ നിരവധി ആരോപണങ്ങളുമായി ഋഷി എത്തിയിരുന്നു. തന്നെ ഡ്ര ഗ് കേസിൽ അ റ സ്റ്റ് ചെയ്‌തെന്നൊക്കെ കഥ എഴുതിയെന്നും ഋഷി ആരോപിച്ചിരുന്നു.
ഇപ്പോഴിതാ ഋഷി സീരിയലിൽ നിന്നും പിന്മാറിയതിന്റെ കൂടുതൽ കാരണം വെളിപ്പെടുത്തുകയാണ് ബാലുവായി അഭിനയിക്കുന്ന നടൻ ബിജു സോപാനം. താരം ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഋഷിയെ പറ്റിയും സീരിയലിനെ പറ്റിയും പറയുന്നത്.
ഉപ്പും മുളകും സീരിയൽ ലെവലിലേയ്ക്ക് പോകുന്നുണ്ടായിരുന്നെന്നും തങ്ങൾ യുകെയിൽ ആയിരുന്നപ്പോൾ കഥയിൽ ചെറിയ വ്യത്യാസം വരുത്തി. അതുകൊണ്ട് തന്നെ നിലവാരമില്ലാത്ത സീരിയൽ ലെവലിലേയ്ക്ക് ഉപ്പും മുളകും മാറിയെന്ന കമന്റ്സ് വരാൻ തുടങ്ങു.
കമന്റ്സ് പലരും പറഞ്ഞ് അറിഞ്ഞിരുന്നു. കഥ മാറിയപ്പോൾ ഋഷി വിളിച്ച് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. അവന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും പറയുകയായിരുന്നു.
ഉപ്പും മുളകിനുള്ള ആ നിലവാരത്തിലല്ലേ കഥ പോകേണ്ടത് എന്നൊക്കെ അവൻ പരാതി പറഞ്ഞു. അവൻ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. കാരണം അവൻ അവന് വേണ്ടിയല്ല വാദിച്ചത് ഉപ്പും മുളകും എന്ന പരിപാടിക്ക് വേണ്ടിയായിരുന്നു.
ഈ പ്രോഗ്രാമിന്റെ ലെവൽ താഴുന്നുവെന്ന് പബ്ലിസിറ്റി വന്നതുകൊണ്ടാണ് ഋഷി കുമാർ തന്നോട് ഇങ്ങനെയെല്ലാം പറഞ്ഞത്. അവന് വിഷമം തോന്നിയതുകൊണ്ട് അവൻ ഇറങ്ങിപ്പോയി. അവനെ തിരിച്ച് വിളിച്ചിരുന്നു. പക്ഷെ അവന് തിരികെ വരുന്നതിനോട് യോജിപ്പില്ലായിരുന്നെന്നും ബിജു സോപാനം പറഞ്ഞു.
ആരെങ്കിലും വിളിക്കട്ടെ എന്ന രീതിയിലായിരുന്നെങ്കിലും ആരും വിളിക്കില്ല. ചാനലിന് നമ്മളെ ആവശ്യമില്ല. അവർക്ക് ഇതല്ലെങ്കിൽ വേറെ പ്രോഗ്രാം കാണും. നമുക്കാണ് പ്രോഗ്രാം ആവശ്യമെന്നും ബിജു സോപാനം വിശദീകരിച്ചു.
അവന് വേണമെങ്കിൽ നാളെ വരാം. നമുക്ക് കഥയാണല്ലോ ആവശ്യം. ഋഷി വന്നാൽ കുറച്ച് കൂടി കണ്ടന്റ് കിട്ടുമെന്നും ബിജു സോപാനം പറഞ്ഞു.