ഒത്തിരി ഇഷ്ടമുണ്ട്, പക്ഷെ നാടകം കൊണ്ട് ജീവിക്കാന്‍ പറ്റില്ല, സിനിമയിലേക്ക് ചേക്കേറിയതിനെ കുറിച്ച് ബിജു സോപാനം പറയുന്നു

92

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ഇന്ന് ബിജു സോപാനം. ഫ്‌ളേവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പ്രേക്ഷക പ്രിയ പരമ്പരയിലൂടെയായിരുന്നു ബിജു പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരനായി തീര്‍ന്നത്. സീരിയല്‍ അത്രത്തോളം ഹിറ്റായിരുന്നു.

Advertisements

സാധാരണ കണ്ണീര്‍ സീരിയലുകളില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരുന്നു സീരിയല്‍ ഒരുക്കിയത്. അതുകൊണ്ടുതന്നെ അതിലെ കഥയും കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായി. സീരിയലില്‍ ബാലു എന്ന കഥാപാത്രത്തെയാണ് ബിജു സോപാനം അവതരിപ്പിക്കുന്നത്.

Also Read:പതിവ് തെറ്റിച്ച് അര്‍ച്ചന സുശീലന്‍, ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പൊന്നോമനയെ പരിചയപ്പെടുക്കി താരം, വൈറലായി ചിത്രം

നാടകത്തിലൂടെയായിരുന്നു ബിജു സീരിയലിലെത്തിയത്. ഇന്ന് സിനിമയിലും സജീവമാണ് താരം. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് ബിജു. താന്‍ സിനിമയിലും സീരിയലിലും അഭിനയിക്കുന്നുണ്ടെങ്കിലും തനിക്കിപ്പോഴും പ്രിയം നാടകം തന്നെയാണെന്ന് ബിജു പറയുന്നു.

തനിക്ക് എപ്പോഴും നാടകത്തോട് ഇഷ്ടമുണ്ടാവും. എന്നാല്‍ നാടകത്തില്‍ മാത്രം അഭിനയിച്ച് ജീവിക്കാന്‍ പറ്റില്ലെന്നും അതുകൊണ്ടാണ് അവിടെ നിന്നും മാറിയതെന്നും സിനിമയില്‍ അഭിനയിച്ചാല്‍ ഹൈ പ്രൊഫൈല്‍ കിട്ടുമെന്ന് പലരും പറയുന്നുണ്ടെങ്കിലും താന്‍ അങ്ങനെ കരുതുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read:ഞാന്‍ അവിവാഹിതയായി തന്നെ തുടരും, സിംഗിള്‍ പാരന്റ് ആയിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം അല്ല; മീന

നാടകത്തില്‍ തന്നെ താന്‍ നില്‍ക്കുമായിരുന്നു. പക്ഷേ നാടകത്തിന് കേരളത്തില്‍ സാധ്യത വളരെ കുറവാണെന്നും മറ്റുള്ള രാജ്യങ്ങളില്‍ കിട്ടുന്ന പേരും പ്രശസ്തിയൊന്നും ഇവിടെ നാടകത്തില്‍ അഭിനയിക്കുമ്പോള്‍ കിട്ടില്ലെന്നും ബിജു പറയുന്നു.

Advertisement