‘ഇതാണ് ഈ ഓർമ്മ ദിനത്തിൽ എനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം; ശ്രീലതയുടെ നഷ്ടം നികത്താൻ ഒന്നിനും സാധിക്കില്ല’: ബിജു നാരായണൻ

742

വ്യത്യസ്തമായ ഗാംഭീര്യമുള്ള ശബ്ദം കൊണ്ട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് ബിജു നാരായണൻ. അധികം പാട്ടുകൾ സിനിമകളിൽ പാടിയിട്ടില്ലെങ്കിലും താരത്തിന്റെ പാട്ടുകളെല്ലാം പ്രിയപ്പെട്ടവയാണ്. അടുത്തകാലത്ത് ബിജു നാരായണന്റെ ഭാര്യയെ അദ്ദേഹത്തിന് അകാലത്തിൽ നഷ്ടപ്പെട്ടിരുന്നു. ഗായകനെ സ്‌നേഹിക്കുന്നവർക്കും ഇത് ഏറെ ഹൃദയ ഭേ ദകമായ വാർത്തയായിരുന്നു.

ഇപ്പോഴിതാ താരം ഭാര്യയുടെ വിയോഗത്തിന്റെ നാലാം വാർഷികത്തിൽ ഓർമ്മകളുമായി എത്തിയിരിക്കുകയാണ് ബിജു നാരായണൻ. പേഴ്‌സണൽ ലൈഫിൽ വലിയൊരു ട്രാ ജ ഡിയുണ്ടായി. ഭാര്യ വിട്ടുപോയി. ഇപ്പോഴും അതിൽ നിന്നും മുക്തനായിട്ടില്ലെന്നുള്ളതാണ് സത്യമെന്ന് മുൻപും ബിജു നാരായണൻ പറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ ഭാര്യ ശ്രീലതയുടെ വേർപാടിന്റെ നാലാം വർഷത്തിൽ അദ്ദേഹം പങ്കിട്ട വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ബിജു നാരായണന്റെ വാക്കുകളിങ്ങനെ:

”വേർപാടിന്റെ നാലാം വർഷം. ഇന്ന് ഓഗസ്റ്റ് 13. എന്റെ ജീവിതത്തിലെ ഒരിക്കലും നികത്താൻ സാധിക്കാത്ത നഷ്ടം സംഭവിച്ച ദിവസം. എന്റെ എല്ലാമെല്ലാമായ പ്രിയ പത്‌നി ശ്രീലതയുടെ വിയോഗം സംഭവിച്ച ദിവസം. ഈ ലോകത്തിൽ എന്തൊക്കെ നേടിയാലും ഈ നഷ്ടം നികത്താൻ ഒരിക്കലും സാധ്യമാകില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. ജീവിതത്തിൽ മുന്നോട്ട് നീങ്ങുവാനുള്ള സർവ്വ ശക്തിയും ഊർജ്ജവും ലഭിക്കുന്നത് എന്റെ ശ്രീലതയുടെ ഓർമ്മകളിൽ നിന്നു മാത്രമാണ്.”

ALSO READ- സിനിമയിലെത്തിയത് കുടുംബത്തെ സഹായിക്കാൻ; എങ്കിലും ബിക്കിനിയും ടു പീസും ധരിക്കില്ലെന്ന് തീരുമാനമെടുത്തു: നടി ഇന്ദ്രജ

”ആകസ്മികമായി എനിക്കുണ്ടായ നഷ്ടം പോലെ ജീവിതത്തിൽ ഓരോരുത്തർക്കും സങ്കടങ്ങളും ദുരിതങ്ങളും ഇന്ന് സർവ്വസാധാരണമാണ്. എന്തൊക്കെ സംഭവിച്ചാലും തരണം ചെയ്യാൻ നാം പഠിച്ചേ തീരൂ, ഇതിനിടയിൽ അപ്രതീക്ഷിതമായാണ് ആസ്ത്രേലിയിലെ മെൽബണിൽ നിന്നും രേണുകാ വിജയകുമാരന്റെ അകലുന്ന ജീവൻ എന്ന ഒരു ഗാനം എന്നിലേക്കെത്തിയത്.”

”യാദൃച്ഛികമെങ്കിലും എൻറെ ജീവിതം അതേപടി പകർത്തിയ ഗാനമായിട്ടാണ് എനിക്കനുഭവപ്പെട്ടത്. ഒരിക്കലും മറക്കാൻ കഴിയാത്ത ആ വരികൾ എന്റെ ഹൃദയം തൊട്ടറിഞ്ഞ പ്രതീതി നൽകുന്നു എന്നത് വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ കഴിയില്ല.

ALSO READ- ‘അവസാനമായി ഒരു നോക്ക് കാണാനായില്ലല്ലോ മാഷേ’; വിഷമത്തോടെ ഗുരുവിനെ സ്മരിച്ച് നവ്യ നായർ; ആശ്വസിപ്പിച്ച് സോഷ്യൽമീഡിയ

അതിന്റെ തിരക്കഥയും ദ്യശ്യാവിഷ്‌ക്കരണവും (ഓരോ രംഗങ്ങളും) അവസാന നാളുകളിൽ ശ്രീലതയുമായുണ്ടായ നിമിഷങ്ങൾ തന്നെയായി എനിക്കനുഭവപ്പെട്ടു.

എന്തായാലും നല്ലൊരു സന്ദേശം നൽകുന്ന ഈ ഗാനം കാണാത്തവരാരെങ്കിലുമുണ്ടെങ്കിൽ കാണണം. ഈ ഗാനം അവൾക്കായി സമർപ്പിക്കുക മാത്രമാണ് ഈ ഓർമ്മ ദിനത്തിൽ എനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം”

Advertisement