വ്യത്യസ്തമായ ഗാംഭീര്യമുള്ള ശബ്ദം കൊണ്ട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് ബിജു നാരായണൻ. അധികം പാട്ടുകൾ സിനിമകളിൽ പാടിയിട്ടില്ലെങ്കിലും താരത്തിന്റെ പാട്ടുകളെല്ലാം പ്രിയപ്പെട്ടവയാണ്. അടുത്തകാലത്ത് ബിജു നാരായണന്റെ ഭാര്യയെ അദ്ദേഹത്തിന് അകാലത്തിൽ നഷ്ടപ്പെട്ടിരുന്നു. ഗായകനെ സ്നേഹിക്കുന്നവർക്കും ഇത് ഏറെ ഹൃദയ ഭേ ദകമായ വാർത്തയായിരുന്നു.
ഇപ്പോഴിതാ താരം ഭാര്യയെ കുറിച്ചും സുഹൃദ് ബന്ധങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ്. തനിക്ക് പ്രൊഫഷണലി പരാജയമുണ്ടായെന്ന് ഒരിക്കലും വിചാരിക്കാറില്ല. പ്രൊഫഷണൽ ലൈഫിൽ ഭയങ്കര ഹാപ്പിയാണ്. പേഴ്സണൽ ലൈഫിൽ മൂന്നര വർഷം മുൻപ് വലിയൊരു ട്രാജഡിയുണ്ടായി. ഭാര്യ വിട്ടുപോയി. ഇപ്പോഴും അതിൽ നിന്നും മുക്തനായിട്ടില്ലെന്നുള്ളതാണ് സത്യമെന്നാണ് ബിജു നാരായണൻ പറയുന്നത്.
തനിക്ക് ഭാര്യയുടെ സാമൂപ്യം അനുഭവപ്പെടാറുണ്ടെന്നും ബിജു നാരായണൻ പറയുന്നു. ദിവസം പത്തിരുപത്തിരുപത്തഞ്ച് പ്രാവശ്യം പുള്ളിക്കാരി വന്ന് പോവും. പുള്ളിക്കാരിയായിരുന്നു തന്റെ എല്ലാ പിന്തുണയും. പ്രീഡിഗ്രി മുതലുള്ള ബന്ധമാണ്. ആദ്യം കോമ്പറ്റീഷൻ പാടാൻ മടിച്ച് നിന്നപ്പോൾ ധൈര്യം തന്ന് കൂടെ നിന്നത് പുള്ളിക്കാരിയാണ്. അങ്ങനെ നിന്നൊരാൾ ഇല്ലാതാവുന്നത് വളരെയധികം സങ്കടമുള്ള കാര്യമാണെന്നും ബിജു നാരായണൻ വെളിപ്പെടുത്തുന്നു.
തന്റെയും മക്കളുടെയും വീട്ടിലെയും എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് പുള്ളിക്കാരിയായിരുന്നു. ബാങ്കിംഗായാലും വീട്ടുകാരുടെ ആയാലും എല്ലാം. അസുഖം അറിഞ്ഞപ്പോഴും പ്രതീക്ഷയിലായിരുന്നു. എല്ലാം പറഞ്ഞ് മനസിലാക്കി, ഇങ്ങനെയൊക്കെയാണ് ചെയ്യേണ്ടത് എന്നൊക്കെ പറഞ്ഞിരുന്നെന്നും ഗായകൻ വിശദീകരിച്ചു.
അതേസമയം, തനിക്ക് ഇനിയൊരു കല്യാണം എന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല. ഭാര്യ മരിക്കുന്നതിന് മൂന്ന് മാസം മുൻപാണ് അച്ഛൻ മരിച്ചത്. 93 വയസുണ്ടായിരുന്നു. അച്ഛന്റെ അവസാനസമയങ്ങളിൽ എല്ലാം നോക്കിയത് ഭാര്യയായിരുന്നെന്നും ബിജു നാരായണൻ പറഞ്ഞു.
അതേസമയം, അവൾക്ക് ക്യാൻസറായിരുന്നുവെന്നത് അച്ഛന് അറിയാമായിരുന്നോ എന്ന് പോലും സംശയമായിരുന്നു. ഭാര്യ മരിച്ചതിന് ശേഷം സംഘടനപരമായ കാര്യങ്ങളിൽ നിന്നെല്ലാം താൻ മാറി നിന്നെന്നും ബിജു നാരായണൻ പറഞ്ഞു.
സിനിമാ ഇൻഡസ്ട്രിയിൽ എല്ലാവരുമായും നല്ല സൗഹൃദമുണ്ട്. ഫോറിൻ ട്രിപ്പിനൊക്കെ പോവുമ്പോഴാണ് താരങ്ങളുമായി സൗഹൃദത്തിലാകുന്നത്. ഭാര്യ മരിച്ചപ്പോൾ മമ്മൂക്ക വന്നിരുന്നു. ലാലേട്ടൻ വിളിച്ചിരുന്നു. ദിലീപും സുരേഷേട്ടനും ജയറാമേട്ടനും ചാക്കോച്ചനുമെല്ലാം എല്ലാം അറിയാമായിരുന്നെന്നും ബിജു നാരായണൻ പറഞ്ഞു.