മലയാളികളുടെ പ്രിയങ്കരൻ ബിജു മേനോൻ ഇന്ന് തൻറെ 51-ാം പിറന്നാൾ ആഘോഷിക്കുകയാണ്. താരങ്ങളും ആരാധകരും അടക്കം നിരവധിപേർ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ നടൻ കുഞ്ചാക്കോ ബോബനും രസകരമായ ഒരു ആശംസ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.
ALSO READ
ഏറെ അടുത്ത സുഹൃത്തുക്കളാണ് ബിജുമേനോനും കുഞ്ചാക്കോബോബനും. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന നിരവധി ഹിറ്റ് ചിത്രങ്ങളുമുണ്ട്. സീനിയേഴ്‌സ്, മല്ലു സിംഗ്, ഭയ്യാ, ഭയ്യാ, മധുരനാരങ്ങ, റോമൻസ്, ഓർഡിനറി, ത്രീ ഡോട്‌സ്, 101 വെഡ്ഡിംഗ്‌സ് തുടങ്ങി നിരവധി സിനിമകളിൽ ഇവർ ഒരുമിച്ചെത്തിയിട്ടുണ്ട്.
View this post on Instagram
ALSO READ
മിസ്റ്റർ ബിജു മേനോൻകുട്ടി എന്ന് വിളിച്ചു കൊണ്ടാണ് ബിജുമേനോനെ ചാക്കോച്ചൻ അഭിസംബോധന ചെയ്തിരിക്കുന്നത്. ‘മിസ്റ്റർ ബിജു മേനോൻ കുട്ടി. ജന്മദിനാശംസകൾ പാർട്ണർ. നിരവധി വർഷത്തെ സൗഹൃദം, സഹവർത്തിത്വം, താമശകൾ, സിനിമകൾ, അങ്ങനെ ഏറെ’, ചാക്കോച്ചൻ കുറിച്ചിരിക്കുകയാണ്. കുഞ്ചാക്കോ ബോബനെ കൂടാതെ ലാൽ, അജു വർഗീസ്, സുരേഷ് കൃഷ്ണ, സൈജു കുറിപ്പ് തുടങ്ങി നിരവധി താരങ്ങൾ ബിജു മോനോന് ആശംസയുമായി എത്തിയിട്ടുണ്ട്.
1995 മുതൽ സിനിമാലോകത്തുള്ള ബിജു മേനോൻ സഹനടനായും വില്ലനായും നായകനായും സ്വഭാവ നടനായുമൊക്കെ നിരവധി സിനിമകളിൽ തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. അയ്യപ്പനും കോശിയും, ആർക്കറിയാം എന്നിവയാണ് അദ്ദേഹം നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ഇരു ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.