നടനായി പേരെടുക്കണമെന്ന ആഗ്രഹം സഫലമായത് ബിജു മേനോൻ എന്ന മകനിലൂടെ; മികച്ചവേഷത്തെ നിർഭാഗ്യം വേട്ടയാടി; ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ബാലകൃഷ്ണപിള്ളയെ അറിയണം

508

മിനി സ്‌ക്രീനിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയനടൻ ആയി മാറിയ താരമാണ് ബിജു മേനോൻ. മിഖായേലിന്റെ സന്തതികൾ എന്ന സൂപ്പർഹിറ്റ് സീരിയലിൽ തിളങ്ങി നിന്നിരുന്ന ബിജുമേനോൻ പുത്രൻ എന്ന പേരിൽ ഈ സീരിയൽ സിനിമയായപ്പോൾ അതേ വേഷം തന്നെ ചെയ്താണ് സിനിമയിലേക്കും എത്തിയത്. നായകനായും വില്ലനായും സഹനടനായും തനിക്ക് കിട്ടുന്ന വേഷങ്ങൾ എല്ലാം ഗംഭീരമാക്കുന്ന നടൻകൂടിയാണ് ബിജു മേനോൻ. ഇടക്കാലത്ത് ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന വേഷങ്ങളിലേക്ക് കൂടുമാറിയപ്പോഴാണ് ബിജു മേനോന്റെ താരമൂല്യം വർധിച്ചതെന്നും കാണാം. വെള്ളിമൂങ്ങ എന്ന ചിത്രം ഇത്തരത്തിൽ താരത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായി മാറുകയായിരുന്നു.

ഇക്കഴിഞ്ഞ വർഷത്തെ മികച്ച അഭിനയ പ്രകടനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പുരസ്‌കാരവും ബിജു മേനോൻ സ്വന്തമാക്കിയിരുന്നു. ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ആയിരുന്നു താരത്തിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. വളരെ മികച്ച പ്രകടനമായിരുന്നു താരം ഈ ചിത്രത്തിൽ കാഴ്ച വച്ചിരുന്നത്.

Advertisements

ഇപ്പോഴിതാ താരത്തെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സുനിൽകുമാർ എഴുതിയ ഈ കുറിപ്പിൽ പറയുന്ന കാര്യങ്ങൾ സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തുന്നവ തന്നെയാണ്.

മലയാളിക്ക് അധികം കേട്ടു പരിചയം ഇല്ലാത്ത ഈഗിൾ എന്ന ഒരു ചിത്രം ഇറങ്ങിയിരുന്നു. അതാണ് ബിജുമേനോന്റെ ആദ്യ ചിത്രം എന്ന് പറഞ്ഞാൽ അധികം ആരും വിശ്വസിക്കില്ല എന്നതാണ് സത്യമെന്ന് കുറിപ്പിൽ പറയുന്നു. അത് ഏത് പടമാണെന്ന് ആലോചിക്കുകയും ചെയ്യും. ആ ചിത്രത്തിൽ ഒരു ഹോട്ടൽ റിസപ്ഷനിസ്റ്റ് ആയിട്ടാണ് ബിജുമേനോൻ എത്തിയിരിക്കുന്നത്. ആ സമയത്ത് അദ്ദേഹത്തിന്റെ പ്രായം വെറും 20 വയസ്സ് മാത്രമായിരുന്നു. ബിജു ബാലകൃഷ്ണൻ എന്ന് ആയിരുന്നു അന്ന് താരത്തിന്റെ പേര്. പിന്നീട് ബിജു മേനോൻ എന്നു പേരുമാറ്റുകയായിരുന്നു.

ALSO READ- മനോജ് ഗിന്നസിന്റെ ട്രൂപ്പിലെ ഡാൻസറായി മാത്രം തീരേണ്ട ജീവിതം; വഴിത്തിരിവായത് പകരക്കാരി ആയി എത്തിയ ആ നിമിഷം; ജീവിതകഥ പറഞ്ഞ് മഞ്ജു

ഈഗിൾ എന്ന ചിത്രത്തിനു ശേഷമാണ് ബിജുമേനോൻ ദൂരദർശനിൽ ഒരു സീരിയലിൽ അഭിനയിക്കുന്നത്. പിന്നീട് അതേ സീരിയൽ സിനിമയാക്കിയപ്പോൾ ബിജു മേനോന്റെ ജീവിതവും അടിമുടി മാറിമറിഞ്ഞു. പിന്നീടങ്ങോട്ട് വളർച്ചയുടെ ഘട്ടമായിരുന്നു. ചെറുതും വലുതുമായ വേഷങ്ങളിൽ തിളങ്ങിയ താരം സിനിമാതാരമായിരുന്ന സംയുക്ത വർമ്മയെയാണ് വിവാഹം ചെയ്തതും.

മഠത്തിൽപറമ്പ് എന്ന തറവാട്ടിലാണ് ബിജു ജനിച്ചത്. നാലുമക്കൾ അടങ്ങുന്ന കുടുംബത്തിലെ ആദ്യത്തെ അഭിനേതാവ് ബിജു മേനോൻ ആയിരുന്നില്ല, അദ്ദേഹത്തിന്റെ അച്ഛൻ ബാലകൃഷ്ണ പിള്ളയാണ് അഭിനയത്തിന് തുടക്കം കുറിച്ചത്. ബാലകൃഷ്ണപിള്ള എന്ന ബിജു മേനോന്റെ അച്ഛൻ അധികം ആരും അറിയാതെ പോയ ഒരു കലാകാരൻ ആണ്. അദ്ദേഹം പത്തോളം മലയാളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്നതും പലർക്കും അപരിചിതമായ വിവരമായിരിക്കും.

ALSO READ- സനാതനധർമ്മം, മാങ്ങക്കൊല, ടോക്‌സിക് വുമൺ; ധന്യയെ ജയിപ്പിക്കാനായി എന്നെ പുറത്താക്കാൻ നോക്കി; ലക്ഷ്മിപ്രിയയോട് കയർത്ത് റിയാസ്

സമസ്യ, ഞാവൽപ്പഴങ്ങൾ, അശ്വത്ഥാത്മാവ്, മറ്റൊലി, ഇതും ഒരു ജീവിതം, രചന തുടങ്ങിയ ചിത്രങ്ങളിലൊക്കെ അദ്ദേഹം ചെറിയ ചില വേഷങ്ങൾ ചെയ്തിട്ടുണ്ട്. നിരവധി കാലത്തെ കാത്തിരിപ്പുകൾക്ക് ശേഷമായിരുന്നു അദ്ദേഹത്തിന് അത്യാവശ്യം നല്ലൊരു കഥാപാത്രം ലഭിച്ചത്. എന്നാൽ അഥ് അദ്ദേഹത്തിന്റെ അവസാന ചിത്രമായി മാറി.

മൂന്നാംപക്കം എന്ന ചിത്രത്തിൽ വളരെ മികച്ച ഒരു വേഷം തന്നെയായിരുന്നു അദ്ദേഹം ചെയ്തത്. ക്ലൈമാക്‌സിൽ തിലകനോട് ഒപ്പം പ്രത്യക്ഷപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചത് ബാലകൃഷ്ണപിള്ളയാണ്. ഇത് മലയാള സിനിമയിൽ തന്നെ ആർക്കും അറിയാത്ത സത്യം ആയിരിക്കണം.

പേരെടുത്ത ഒരു നടൻ ആവണമെന്ന അദ്ദേഹത്തിന്റെ സ്വപ്നം മകനിലൂടെ പൂർത്തീകരിക്കുവാനായിരുന്നു ബാലകൃഷ്ണപിള്ളയുടെ നിയോഗം എന്നുവേണം കരുതാൻ.

Advertisement