ബിജു മേനോന്‍ ആലപിച്ച ആനക്കള്ളനിലെ ‘നിന്നെയൊന്ന് കാണാനായി’ പുറത്തിറങ്ങി. നാദിര്‍ഷ ഈണമിട്ട് ഹാസ്യവും പ്രണയവും കലര്‍ന്ന പാട്ടില്‍ ബിജു മേനോന്‍ വ്യത്യസ്ത ലുക്കില്‍ എത്തുന്നു. ബിജു മേനോനെ കൂടാതെ ഷംന കാസിം , സിദ്ദിഖ് , സരയു, ധര്‍മ്മജന്‍ തുടങ്ങി നിരവധി താരങ്ങള്‍ ഗാനരംഗത്തിലുണ്ട് .
സുരേഷ് ദിവാകരന്‍ സംവിധാനം ചെയ്യുന്ന ആനക്കള്ളനിലാണ് ബിജു മേനോന്‍ വീണ്ടും ഗായകനാകുന്നത്. ചേട്ടായീസ്, ലീല എന്നീ സിനിമകള്‍ക്ക് ശേഷമാണ് ബിജു മോനോന്‍ ഒരിക്കല്‍ കൂടി പിന്നണി ഗായകനാവുന്നത്.
മുന്‍പ് ബിജു മേനോന്‍ പാടിയപാട്ടുകള്‍ ഏറെ സ്വീകരിക്കപ്പെട്ടിരുന്നു. ഹരിനാരായണന്‍ രചിച്ച് നാദിര്‍ഷ സംഗീതം നല്‍കുന്ന ഗാനമാണ് ബിജു മേനോന്‍ പാടുന്നത്.
സാഹചര്യങ്ങള്‍ കൊണ്ട് കള്ളനാവേണ്ടി വന്ന ഒരാളുടെ കഥയാണ് ആനക്കള്ളന്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തില്‍ അനുശ്രീ, കനിഹ, ഷംന കാസിം എന്നിവര്‍ നായികമാരാവും. സിദ്ദീഖ്, സുരേഷ് കൃഷ്ണന്‍, സായി കുമാര്‍, ജനാര്‍ദ്ധനന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തും.ഇവന്‍ മര്യാദ രാമനാണ് സുരേഷ് ദിവാകരന്റെ മുന്‍ചിത്രം.