അവൻ ഭയങ്കര ഉഴപ്പാണ്: ബിജു മേനോന് എല്ലാം കഴിയും, ധ്യാനും ഉഴപ്പനാണ്; മനസ് തുറന്ന് ബൈജു സന്തോഷ്

370

10 ആം വയസ്സിൽ അഭിനയരംഗത്തേക്ക് ബാലതാരമായി കാലെടുത്തു വെച്ച നടനാണ് ബൈജു. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. 1985 വരെ ബാലതാരമായി അഭിനയിച്ച താരം പിന്നീടങ്ങോട്ട് ആ ലേബലിൽ നിന്ന് മാറി നടനായി. നായകനായും, സഹനടനായും താരം മലയാള സിനിമയിൽ നിറഞ്ഞു നിന്നു

ഇപ്പാഴിതാ സിനിമാ രംഗത്ത് താൻ നഷ്ടമാക്കിയതിനെ കുറിച്ച് പറയുകയാണ് ബൈജു. മുപ്പത് വയസുമുതൽ നാൽപത് വയസു വരെയുള്ള കാലം താൻ വെറുതെ വേസ്റ്റ് ആക്കിയെന്നാണ് ബൈജു സന്തോഷ് പറയുന്നത്. സിനിമയിൽ കാര്യമായി ഇക്കാലത്ത് ചെയ്യാൻ പറ്റിയില്ല. വേസ്റ്റാക്കി കളഞ്ഞു. സിനിമ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറിയതോടെയാണ് എല്ലാം മാറിയതെന്ന് ബൈജു പറയുന്നു. കൂടാതെ തനിക്ക് ഡബ്ബ് ചെയ്യുന്നത് പ്രയാസകരമായി തോന്നിയിട്ടില്ലെന്നും ബൈജു പറയുന്നു.

Advertisements

പല ജില്ലകളിലായി തനിക്ക് സുഹൃത്തുക്കൾ ഉള്ളതുകൊണ്ട് പ്രാദേശിക ഭാഷകൾ സിനിമയിൽ പറയേണ്ടി വരുമ്പോൾ അവരുടെ സഹായം തേടുകയാണ് ചെയ്യാറുള്ളത്. കൂടാതെ, തനിക്ക് ഓർഡിനറിയിലെ ബിജു മേനോന്റെ ഡബ്ബിങ് വളരെയധികം ഇഷ്ടപ്പെട്ടുവെന്നും കാൻചാനൽ മീഡിയയോട് താരം പ്രതികരിച്ചു.

ALSO READ- ആ ബാങ്ക് തട്ടിപ്പിൽ ഞാനില്ല! ശ്വേത മേനോന്റെ പണം ഓൺലൈൻ തട്ടി പ്പിൽ? വാർത്തയിൽ വിശദീകരണവുമായി താരം നേരിട്ട് രംഗത്ത്

ഓർഡിനറിയിൽ ബിജു മേനോൻ പാലക്കാടൻ ഭാഷ പറഞ്ഞത് ഭയങ്കരമായി ഇഷ്ടപ്പെട്ടു. കലക്കനായി പറഞ്ഞിട്ടുണ്ട്. അവൻ വിചാരിച്ചാൽ അവന് ഇതൊക്കെ പറയാൻ പറ്റും. പക്ഷേ അവൻ ഉഴപ്പാണ്. എല്ലാം അവന് പറയാൻ പറ്റുമെന്നും ബൈജു പറയുന്നു.

തൃശ്ശൂരും കൊല്ലത്തും കോട്ടയത്തും പാലക്കാടുമെല്ലാം കൂട്ടുകാരുണ്ട്. ഡയലോഗ് റെൻഡർ ചെയ്യുന്നത് എങ്ങനെയാണെന്ന് ഇവർ സംസാരിക്കുമ്പോൾ ശ്രദ്ധിക്കും. അതിങ്ങനെ മനസിൽ വെച്ചേക്കും. പിന്നെ ഏതെങ്കിലും സിനിമയിൽ ഇങ്ങനെയുള്ള കഥാപാത്രങ്ങൾ വന്നാൽ അവരെ തന്നെ വിളിച്ച് ചോദിക്കുമെന്നാണ് താരം പറയുകയാണ്.

ALSO READ- ചുംബന രംഗങ്ങളും ഗ്ലാമാറസ് വേഷങ്ങളും ഒന്നും എനിക്ക് ഒരു പ്രശ്നമല്ല; അനാർക്കലി മരയ്ക്കാർ അന്ന് പറഞ്ഞത്

എന്നിട്ട്, അവർ പറഞ്ഞുതരുന്നത് പോലെ ഡബ്ബ് ചെയ്യും. എല്ലാം പഠിച്ച് തികഞ്ഞുകൊണ്ട് ആർക്കെങ്കിലും വരാൻ പറ്റുമോ. അത് ഒരു ചലഞ്ചായി എടുക്കും, രസമാണ്. കൂടാതെ, ധ്യാൻ ഇപ്പോൾ ഒരുപാട് സിനിമകളിൽ അഭിനയിക്കുന്നുണ്ടെങ്കിലും കുറച്ച് ഉഴപ്പിന്റെ ആളായി തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

അവൻ കാര്യങ്ങളെ വലിയ സീരിയസായി കാണുന്നില്ല. ഇന്റർവ്യുകളിലൊക്കെ മിടുക്കനാണ്. ധ്യാനിന്റെ ഇന്റർവ്യൂവിന് ഭയങ്കര മാർക്കറ്റാണ്. ശ്രീനിയേട്ടന്റെ വേറെ ഒരു ലൈനാണ്. പക്ഷേ കുറച്ചു കൂടെ നല്ല കഥാപാത്രങ്ങൾ ധ്യാൻ തെരഞ്ഞെടുക്കണമെന്ന് ബൈജു സന്തോഷ് പ്രതികരിക്കുന്നു.

Advertisement