മോഹന്‍ലാലിന് വെച്ചത് കിട്ടിയത് ബിജു മേനോന്, തമിഴിലേക്ക് ചുവടുമാറ്റി താരം, വരാനിരിക്കുന്നത് വമ്പന്‍ ചിത്രം

166

നായകനായി എത്തിയെങ്കിലും തുടക്കകാലത്ത് ചെറിയ വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും ഒതുക്കപ്പെട്ട നടന്‍ ആയിരുന്നു ബിജു മേനോന്‍. എന്നാല്‍ വീണ്ടും നായകനിരിലേക്ക് ഉയര്‍ന്ന് ഇപ്പോള്‍ മലയാള സിനിമയില്‍ വളരെ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ് ബിജു മേനോന്‍.

Advertisements

കഥാപാത്രങ്ങളില്‍ വ്യത്യസ്ത പരീക്ഷിക്കാറുള്ള താരം നായകന്‍ വേഷങ്ങളിലായാലും വില്ലന്‍ വേഷങ്ങളിലായാലും മികച്ച അഭിനയമാണ് കാഴ്ചവെക്കാറുള്ളത്. ഇപ്പോഴിതാ മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് ചുവടുമാറ്റിയിരിക്കുകയാണ് താരം.

Also Read:റിലേഷന്‍ഷിപ്പുകള്‍ എല്ലാം കഠിനം,കൃത്യമായ പങ്കാളിയെ തന്നെ വേണം കണ്ടെത്താന്‍, വിവാഹത്തിന് മുമ്പ് എഗ്ഗ് ഫ്രീസ് ചെയ്യാന്‍ ആലോചിക്കുന്നു, തുറന്നുപറഞ്ഞ് മൃണാള്‍ താക്കൂര്‍

തമിഴിലേക്കാണ് താരം ചേക്കേറിയിരിക്കുന്നത്. ശിവകാര്‍ത്തികേയനെ നായകനാക്കി എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ബിജു മേനോന്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ പ്രധാനവേഷം തന്നെയാണ് താരം കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം.

ഇപ്പോഴിതാ അതേപ്പറ്റി ബിജു മേനോന്‍ പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്. അതെ താന്‍ ഈ പ്രൊജക്ടിന്റെ ഭാഗമാണെന്നും ഒരു മാസീവ് സിനിമയാണിതെന്നും ചിത്രത്തില്‍ മുഴുനീള വേഷമാണ് തനിക്കെന്നും ബിജു മേനോന്‍ പറയുന്നു.

Also Read:അങ്ങനെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്, പുതിയ സിനിമയുടെ പ്രൊമോഷനിടെ മഞ്ജു വാര്യരെ കുറിച്ച് മനസ്സുതുറന്ന് സംസാരിച്ച് ദിലീപ്, വീഡിയോ വൈറല്‍

ചിത്രത്തെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ തനിക്ക് ഇപ്പോള്‍ കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നും ബിജു മേനോന്‍ പറയുന്നു. അതേസമയം ബിജു മേനോന് ലഭിച്ച റോളിലേക്ക് നേരത്തെ പരിഗണിച്ചിരുന്നത് മോഹന്‍ലാലിനെ ആയിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നം കാരണം താരം പിന്മാറുകയായിരുന്നു.

Advertisement