ഇനി ചിരിച്ച് മരിക്കും, ആനക്കള്ളന്‍ പൂര്‍ത്തിയായി

122

65 ദിവസം നീണ്ടുനിന്ന ബിജുമേനോന്റെ കോമഡി ചിത്രം ആനക്കള്ളന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രത്തിന്റെ ഡബ്ബിംഗ് കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Advertisements

സുരേഷ് ദിവാകര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. തിരുവനന്തപുരം, കോയമ്പത്തൂര്‍, പാലക്കാട്, ഫോര്‍ട്ട് കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്ങ്.

അനുശ്രീ, ഷംന കാസിം എന്നിവരാണ് നായികമാരായി എത്തുന്നത്. കൂടാതെ പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, കൈലാഷ്, ബാല, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

മലയാളികളെ വര്‍ഷങ്ങളായി ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇത്തരമൊരു വമ്പന്‍ താരനിര അണിനിരക്കുമ്പോള്‍ ഒരു അഡാര്‍ ചിരിവിരുന്ന് തന്നെ പ്രതീക്ഷിക്കാം.

പഞ്ചവര്‍ണതത്തക്ക് ശേഷം സപ്ത തരംഗ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയാണ്. നാദിര്‍ഷ ഗാനങ്ങള്‍ ഒരുക്കുന്നു. ജോണ്‍കുട്ടിയാണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മനോജ് കരന്തൂര്‍, കോസ്റ്റ്യും – അരുണ്‍ മനോഹര്‍.

Advertisement