അതിന് കാരണം ഞാനല്ല, അവളുടെ സ്വന്തം തീരുമാനം, സംയുക്ത അഭിനയം നിര്‍ത്തിയതിനെ കുറിച്ച് ബിജു മേനോന്‍ പറയുന്നു

249

വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത നടിയയി മാറിയ താരമാണ് സംയുക്ത വര്‍മ്മ. അഭിനയ രംഗത്ത് നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും നിരവധി ആരാധകരാണ് ഇന്നും സംയുക്ത വര്‍മ്മയ്ക്ക് ഉള്ളത്.

Advertisements

സിനിമയില്‍ വെറും നാലു വര്‍ഷക്കാലം മാത്രമാണ് സംയുക്ത വര്‍മ്മ നിലനിന്നിരുന്നത്. ഈ നാലു വര്‍ഷക്കാലം കൊണ്ട് സംയുക്ത അഭിനയിച്ച 18 സിനിമകളും മികച്ച സ്വീകാര്യത ആയിരുന്നു നേടിയെടുത്തത്.

Also Read: കൂടെ അഭിനയിച്ച പലരും സിനിമകള്‍ ചെയ്തു, എനിക്ക് അവസരങ്ങള്‍ കുറയുന്നു, ഡിപ്രഷനില്‍ വരെ എത്തുന്ന അവസ്ഥയിലായി, വെളിപ്പെടുത്തലുമായി സാനിയ ഇയ്യപ്പന്‍

ഇന്നും സംയുക്തയെ പ്രേക്ഷകര്‍ ഓര്‍മിക്കുന്നത് ആ സിനിമകളിലൂടെ തന്നെയാണ്. നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമായിരുന്നു താരം സിനിമാജീവിതം ഉപേക്ഷിച്ചത്. ഇപ്പോഴിതാ സംയുക്ത അഭിനയം നിര്‍ത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ബിജു മേനോന്‍.

സംയുക്ത അഭിനയം നിര്‍ത്തിയത് താന്‍ കാരണമല്ലെന്നും അവളുടെ സ്വന്തം തീരുമാനമാണെന്നും പുതിയ ചിത്രമായ തങ്കത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ ബിജു മേനോന്‍ പറഞ്ഞു. എന്തുകൊണ്ടാണ് സംയുക്ത അഭിനയത്തിലേക്ക് വരാത്തത് എന്ന ചോദ്യം താന്‍ ഒത്തിരി കേട്ടുവെന്നും പലപ്പോഴും ഉത്തരം നല്‍കാറില്ലെന്നും ബിജു പറയുന്നു.

Also Read: അയാളോട് അമ്മ ശരിക്കും ചൂടായി, മുട്ടയില്‍ നിന്നും വിരിഞ്ഞില്ലെന്ന് പറഞ്ഞ് അന്ന് എന്നെ ഒത്തിരി തല്ലി, ആദ്യ പ്രണയത്തെ കുറിച്ച് മനസ്സ് തുറന്ന് റിമി ടോമി

സിനിമയില്‍ വരണോ വേണ്ടയോ എന്നത് അവളുടെ തീരുമാനമാണ്. താന്‍ ജോലിക്ക് പോകുന്നില്ലെന്നും മോന്റെ കാര്യങ്ങള്‍ നോക്കാമെന്നും പറഞ്ഞത് സംയുക്തയാണെന്നും ബിജു മേനോന്‍ പറയുന്നു.

Advertisement