ആസിഫിന് അറിയില്ല, ലോകത്തിലെ ഏറ്റവും വൃത്തികെട്ട പേരുകളിലൊന്നാണ്, ഞാനും ബൈജുവും അനുഭവിച്ചിട്ടുണ്ട്; സങ്കടം തുറന്നു പറഞ്ഞു ബിജു മേനോന്‍

22

ഹിറ്റ്‌മേക്കര്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി തീയെറ്ററിലെക്ക് എത്തുകയാണ്. ചിത്രത്തില്‍ ആസിഫ് അലി, ബിജു മേനോന്‍, ബൈജു എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുള്ള മൂന്ന് ഷാജിമാരുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ഷാജി എന്ന പേരാണ് ചിത്രത്തിലെ ഏറ്റവും പ്രാധാന്യം.

Advertisements

പേരുകൊണ്ട് വിഷമം അനുഭവിച്ചിട്ടുള്ള എല്ലാ ഷാജിമാര്‍ക്കുമായി ചിത്രം സമര്‍പ്പിക്കുന്നത് എന്നാണ് ബിജു മേനോനും ആസിഫ് അലിയും പറയുന്നത്.

ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള വീഡിയോയിലാണ് പേരിന്റെ വിഷമത്തെക്കുറിച്ച് ബിജു മേനോന്‍ മനസു തുറന്നത്.

‘ആസിഫ് അലി അത്ര അനുഭവിച്ചുണ്ടാകില്ല, പക്ഷേ ഞാനും ബൈജുവും അനുഭവിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വൃത്തികെട്ട പേരുകളിലൊന്നാണ് ബിജു, ബൈജു, സജി ഷാജി. ശശി പിന്നെ സ്‌കോര്‍ ചെയ്തുപോയി.

ഈ പേരുവച്ചൊരു സിനിമ കൂടി കിട്ടിയപ്പോള്‍ അതിന്റെ ബാധ്യത ഞങ്ങള്‍ക്കുണ്ട്. എനിക്കും ബൈജുവിനുമാകും ഈ ഷാജിയെ കൂടുതല്‍ ഫീല്‍ ചെയ്തിട്ടുണ്ടാകുക.

ഷാജിയെന്നു പേരുള്ള ആളുകള്‍ അനുഭവിക്കുന്ന വേദന ഞങ്ങള്‍ക്കും അറിയാം’ ബിജു മേനോന്‍ പറഞ്ഞു.

മലയാള സിനിമ അധികം ഉപയോഗിക്കാത്ത നടനാണ് ബൈജു എന്നാണ് ബിജു മേനോനും ആസിഫ് അലിയും പറയുന്നത്.

ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ബൈജു സിനിമയിലേക്ക് തിരികെ എത്തുന്നത്. മടങ്ങിവരവിന് ശേഷം മികച്ച കഥാപാത്രങ്ങളെയാണ് ബൈജുവിന് ലഭിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

കാഴ്ചക്കാരുടെ പള്‍സറിയുന്ന ആളാണ് നാദിര്‍ഷ. ചിത്രം മികച്ച എന്റര്‍ടെയ്നറാണെന്നുമാണ് നടന്മാര്‍ പറയുന്നത്.

നാദിര്‍ഷയുടെ കൂടെ സിനിമ ചെയ്യുന്നത് ഒരു പ്രത്യേക അനുഭവമാണ്. കാഴ്ച്ചക്കാരുടെ പള്‍സറിയുന്ന ആളാണ് അദ്ദേഹം.

സ്റ്റേജ് പ്രോഗ്രാമിലൂടെയും മറ്റും നാദിര്‍ഷ പ്രേക്ഷകരെ അടുത്തറിഞ്ഞിട്ടുണ്ട്. അത് സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്യാറുണ്ട്.

Advertisement