ഇന്ന് മമ്മൂക്ക നല്ല സ്‌ക്രിപ്റ്റുകള്‍ സെലക്ട് ചെയ്യുന്നു, നേരത്തെ ലാലേട്ടനും ചെയ്തിട്ടുണ്ട്, അതില്‍ കാര്യമില്ല, ബിജോയ് നമ്പ്യാര്‍ പറയുന്നു

52

മലയാളത്തിലും തമിഴിലും നല്ല കുറച്ച് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ബിജോയ് നമ്പ്യാര്‍. മണിരത്‌നത്തിന്റെ അസിസ്റ്റന്റായിട്ടായിരുന്നു ബിജോയ് തന്റെ കരിയര്‍ തുടങ്ങിയത്. 2011ല്‍ ശൈത്താന്‍ എന്ന സിനിമ സംവിധാനം ചെയ്ത് സ്വതന്ത്ര സംവിധായകനായി മാറി.

Advertisements

തെന്നിന്ത്യന്‍ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി 2016ല്‍ സോളോ എന്ന ആന്തോളജി സിനിമ സംവിധാനം ചെയ്ത് ബിജോയ് മലയാള സിനിമയിലും തന്റെ സംവിധാന മികവ് തെളിയിച്ചു. വ്യത്യസ്തമാര്‍ന്ന സിനിമകളാണ് ബിജോയ് ഒരുക്കിയത്.

Also Read:13 കോടിയാണ് ആ കാറിന്റെ വില, അത്രയും വലിയ സമ്മാനം മകള്‍ക്കും മരുമകനും കൊടുക്കാനുള്ള പണമൊന്നും എന്റെ കൈയ്യിലില്ല, സത്യാവസ്ഥ വെളിപ്പെടുത്തി സുരേഷ് ഗോപി

കാളിദാസ് ജയറാം, അര്‍ജുന്‍ ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പോര്‍ ആണ് ബിജോയിയുടെ ഏറ്റവും പുതിയ ചിത്രം. ഈ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബിജോയ് നല്‍കിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്.

മമ്മൂട്ടിയെ കുരിച്ചും മോഹന്‍ലാലിനെ കുറിച്ചുമായിരുന്നു ബിജോയ് സംസാരിച്ചത്. രണ്ട് നടന്മാരും വ്യത്യസ്തത പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും ഒരാളുടെ സ്‌ക്രിപ്റ്റ് സെല്ക്ഷന്‍ നല്ലതാണെന്നും മറ്റേയാളുടെ മോശമാണെന്നും പറയാന്‍ കഴിയില്ലെന്നും ബിജോയ് പറഞ്ഞു.

Also Read;അത്രത്തോളം ഇഷ്ടപ്പെട്ടായിരുന്നു ആ സീരിയല്‍ ചെയ്തത്, എന്നാല്‍ ഇനി തുടരാനാവില്ല, ചന്ദ്രകാന്തത്തില്‍ നിന്നും പിന്മാറിയതിന്റെ കാരണം തുറന്നുപറഞ്ഞ് ലക്ഷ്മി പ്രിയ

നേരത്തെ ലാലേട്ടന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ ഗംഭീരവും മമ്മൂക്കയുടേത് പിന്നോക്കവുമായിരുന്നു. ഇപ്പോള്‍ അത് റിവേഴ്‌സില്‍ സംഭവിക്കുകയാണെന്നും നാളെ അത് ചിലപ്പോള്‍ മാറിയേക്കാമെന്നും രണ്ടുപേരും നല്ല പ്രൊജക്ടുകളുടെ ഭാഗമായിട്ടുണ്ടെന്നും ബിജോയ് പറയുന്നു.

Advertisement