മോളെ എന്ന് വിളിക്കാറുള്ളപ്പോള്‍ ഉള്ളില്‍ എവിടെയോ ഒരു അനുജത്തിക്കുട്ടിയോടുള്ള വാത്സല്യം തോന്നി; ഗോപികയെ കുറിച്ച് ബിജേഷ്

77

സാന്ത്വനം എന്ന സീരിയലിലൂടെയാണ് നടൻ ബിജേഷ് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഇതിൽ സേതുവിന്റെ വേഷത്തിലാണ് ബിജേഷ് എത്തിയത്. പിന്നാലെ സിനിമയിലും നടൻ ചെറിയ വേഷം ചെ്തു. ഇപ്പോഴിതാ സാന്ത്വനത്തിൽ അഞ്ജലി ആയി അഭിനയിച്ച നടി ഗോപിക അനിലിന്റെ വിവാഹത്തിന് പിന്നാലെ ആശംസ അറിയിച്ച് ബിജേഷ് പങ്കുവെച്ച പോസ്റ്റ് ആണ് വൈറൽ ആവുന്നത്.

Advertisements

‘എന്നും അവൾ എനിക്ക് ഒരു അനിയത്തിക്കുട്ടിയായിരുന്നു. ഷൂട്ടിംഗ് സെറ്റിലോ, ഫോണിലൂടെയോ, അങ്ങനെ അധികമൊന്നും ഞങ്ങൾ സംസാരിക്കാറില്ല. പൊതുവെ ഞാൻ എന്നെക്കാൾ വയസ്സിനു താഴെയുള്ള എല്ലാ പെൺകുട്ടികളെയും ‘മോളെ ‘ എന്നാണ് വിളിച്ചു പോരാറ്. എന്നാൽ… ഗോപികയെ മോളെ എന്ന് വിളിക്കാറുള്ളപ്പോൾ ഒക്കെ ഉള്ളിൽ എവിടെയോ ശരിക്കും ഒരു അനുജത്തിക്കുട്ടിയോടുള്ള വാത്സല്യം തോന്നിയിരുന്നു.

നീണ്ട മൂന്നര വർഷകാലത്ത് അടിക്കടി നേരിൽ കാണുന്ന ഒരു കൊച്ചുക്കുട്ടി ഇന്ന് വിവാഹിതയായി. കാലങ്ങൾ പെട്ടെന്ന് നീങ്ങി പോകുന്നു. വിവാഹ വേദിയിൽ നിന്നും അവൾ പടിയിറങ്ങിയപ്പോൾ ഒരു ചേട്ടന്റെ നൊമ്പരം ഉള്ളിൽ പിടഞ്ഞോ എന്ന് തോന്നിപ്പോയി. ഈശ്വരൻ ഒരുപാട് കാലം ഗോപികയ്ക്കും, ഗോവിന്ദ് പത്മസൂര്യക്കും ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹാശ്ശിസുകൾ നൽകട്ടെ എന്ന് ഹൃദയം നിറഞ്ഞു ആശംസിക്കുന്നു.. എന്നുമാണ് ബിജേഷ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

Advertisement