അപേക്ഷകള്‍ സ്വീകരിക്കുന്ന പ്രക്രിയ ഇതോടെ അവസാനിച്ചു; ബിഗ് ബോസ് പ്രേക്ഷകരിലേക്ക് ! ഏഷ്യാനെറ്റിന്റെ അറിയിപ്പ്

90

മലയാളം ബിഗ് ബോസിന്റെ അടുത്ത സീസണിന് വേണ്ടിയുള്ള വെയ്റ്റിങ്ങിലാണ് പ്രേക്ഷകർ. ഇനി വരാൻ പോകുന്നത് ബിഗ് ബോസിന്റെ ആറാം സീസൺ ആണ്. ആരൊക്കെ ആയിരിക്കും ഇത്തവണ ഷോയിൽ പങ്കെടുക്കുന്നത് എന്ന് അറിയാൻ വേണ്ടിയുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ബിഗ് ബോസ് മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പ് അവസാനം ഘട്ടത്തിലാണ് എന്ന് അറിയിച്ചുകൊണ്ട് ഒരു കുറിപ്പ് പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്.

Advertisements

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലേക്ക് ക്ഷണം സ്വീകരിച്ച് അപേക്ഷകൾ അയച്ച നിങ്ങൾക്കെല്ലാവർക്കും നന്ദി എന്നാണ് ഏഷ്യാനെറ്റ് പങ്കുവെച്ച കാർഡിൽ എഴുതിയിരിക്കുന്നത്. അപേക്ഷകൾ സ്വീകരിക്കുന്ന പ്രക്രിയ ഇതോടെ അവസാനിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുകയും ചെയ്യുന്നു ഏഷ്യാനെറ്റ്.

ബിഗ് ബോസ് സീസൺ ആറ് ആരംഭിക്കുന്നതിന്റെ ഭാഗമായി നേരത്തെ ലോഗോ പുറത്തിറക്കിയിരുന്നു. നിരവധി ചക്രങ്ങളാൽ മെനഞ്ഞെടുത്തതാണ് ലോഗോ. അതിൽ മിന്നൽപ്പിണരിനാൽ ആറെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ലോഞ്ചിംഗ് എന്നായിരിക്കും എന്ന് പ്രഖ്യാപിച്ചിട്ടില്ല. ബിഗ് ബോസ് ആറ് ഫെബ്രുവരി അവസാനത്തോടെയാകും പ്രേക്ഷകരിലേക്ക് എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

also readഇവിടെ വന്ന് ഇത്രയും മെഴുകിയ സ്ഥിതിക്ക് ഇതും കൂടി വായിച്ചിട്ട് പോകു; ഗായിക സയനോരയുടെ പോസ്റ്റ്

Advertisement