ഇത്തവണ ബിഗ് ബോസില്‍ ഇവരൊക്കെയോ; റിപ്പോര്‍ട്ട് പുറത്ത് !

90

മലയാളം ബിഗ് ബോസിന്റെ അടുത്ത സീസണിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഷോയെ സംബന്ധിച്ച ഓരോ വാർത്തകളും പുറത്ത് വന്നുകൊണ്ടിരിക്കുന്നു. ഇത്തവണ ആരൊക്കെ ആയിരിക്കും ബിഗ് ബോസിൽ ഉണ്ടാവുക എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

Advertisements

ഇത്തവണയും സിനിമ സീരിയൽ താരങ്ങളും സോഷ്യൽ മീഡിയ താരങ്ങളും ഷോയിൽ പങ്കെടുക്കും. ഇത്തവണത്തെ ബിഗ് ബോസിന്റെ സെറ്റ് ചെന്നൈയിൽ തന്നെയായിരിക്കും. ഇപ്രാവശ്യം സാധാരണക്കാരിൽ നിന്ന് രണ്ടുപേരെങ്കിലും വരാൻ സാധ്യത കൂടുതലാണ്.

അതേസമയം സീരിയൽ താരങ്ങളായ നടി മൃദുല വിജയും യുവകൃഷ്ണയും ഷോയിൽ പങ്കെടുക്കും എന്ന വാർത്തയും പുറത്ത് വരുന്നുണ്ട്, അതേസമയം മോട്ടിവേഷ്ണൽ സ്പീക്കറും റേഡിയോ ജോക്കിയുമായ ജോസഫ് അന്നക്കുട്ടിയുടെ പേരും ഇത്തവണ പ്രെഡക്ഷൻ ലിസ്റ്റിലുണ്ട്. കഴിഞ്ഞ സീസണുകളിലും ജോസഫിന്റെ പേര് ഉയർന്ന് വന്നത് പോലെ ഈ സീസണിലും വന്നിരിക്കുകയാണ്.

അതേസമയം നടി ഷക്കീലയുടെ പേരും ഇക്കൂട്ടത്തിൽ വന്നിട്ടുണ്ട്. ഈ അടുത്ത് സിനിമയിലും സീരിയലിലേക്കും തിരിച്ചു വന്നിരിക്കുകയാണ് ഷക്കീല. മാത്രമല്ല കന്നഡ, തെലുങ്ക് ,ബിഗ് ബോസിൽ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും മത്സരാർത്ഥികളുടെ പേര് ഉറപ്പിക്കാൻ ആയിട്ടില്ല.

 

Advertisement