ഇത്തവണത്തെ മലയാളം ബിഗ് ബോസില്‍ ആരെക്കെ, റിപ്പോര്‍ട്ട് പുറത്ത്‌

140

അങ്ങനെ ഒരിടവേളയ്ക്ക് ശേഷം മലയാളം ബിഗ് ബോസിന്റെ ആറാം സീസൺ ആരംഭിക്കാൻ പോവുകയാണ്. ഇത്തവണ ആരെക്കെയായിരിക്കും ഷോയിൽ ഉണ്ടാവുക എന്നത് സംബന്ധിച്ച ചർച്ച സോഷ്യൽ മീഡിയയിൽ ആരംഭിച്ച് കഴിഞ്ഞ്. ഇതിനോടകം നിരവധി പേരുടെ പേരാണ് ഇതിൽ വന്നത്. ഇതിൽ സീരിയൽ താരങ്ങളും സിനിമാ താരങ്ങളെല്ലാം ഉണ്ട്.

Advertisements

മലയാള താരം മാല പാർവ്വതി ഇത്തവണ ഷോയിൽ മത്സരിച്ചേക്കും എന്ന് പറയപ്പെടുന്നു. സീരിയൽ ലോകത്ത് നിന്ന് ബീന ആന്റണി, ജീത്തു വേണുഗോപാൽ, അൻഷിത അൻചി, ഡയാന ഹമീദ് തുടങ്ങിയവരുടെ പേരും ഈ കൂട്ടത്തിൽ ഉണ്ട്.

ഇതിൽ ജീത്തു വേണുഗോപാലിന്റെ പേര് ഏറെ കുറേ ഉറപ്പിക്കാം. സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ് ചാനൽ നടത്തുന്ന സായി കൃഷ്ണയുടെ പേരും ഇതിൽ ഉണ്ട്. അസ്ല മർലി, ജാസ്മിൻ ജാഫർ, ആറാട്ടണ്ണൻ തുടങ്ങിയവരിൽ ആരെങ്കിലുമൊക്കെ ഉണ്ടാവും എന്നതിൽ സംശയം ഇല്ല.

ഫോട്ടോഗ്രാഫറായ ശാലു പേയാടിന്റെ പേര് ഈ വർഷം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. റോബിൻ വിഷയത്തിലെ ശാലുവിന്റെ പ്രതികരണങ്ങൾ വൈറലായതാണ്. കൂടാതെ ശിൽപ ബാല, ഐശ്വര്യ റായിയുടെ ലുക്കുള്ള അമൃത, നയന, പാർവ്വതി ബാബു ,ശ്രീലക്ഷ്മി അറക്കൽ, അഭിഷേക് ശ്രീകുമാർ എന്നിവരുടെ പേരും ഇതിൽ ഉണ്ട്.

 

Advertisement