മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ ബിഗ് ബോസ് മലയാളം സീസൺ 4 മൂന്നാമത്തെ ആഴ്ചയുടെ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. പൊട്ടിത്തെറികളുടെ ഒരാഴ്ചയാണ് ബിഗ് ബോസ് വീട്ടിൽ കടന്നു പോയത്. അടുക്കള പ്രശ്നത്തിൽ തുടങ്ങിയ അടികളായിരുന്നു. ഇന്നലെയും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്കായിരുന്നു. അതേസമയം ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിറഞ്ഞു നിന്ന താരമാണ് ജാസ്മിൻ മൂസ. ഡോക്ടർ റോബിനുമായിട്ടായിരുന്നു ജാസ്മിൻ വഴക്കുണ്ടാക്കിയത്.
ബിഗ്് ബോസ് വീട്ടിലെ ജനപ്രിയ താരങ്ങളിൽ ഒരാളാണ് ജാസ്മിൻ. ഗെയിമിന് വേണ്ടി നുണകൾ പറയാൻ മുതിരാത്ത, ജെനുവിനായി പെരുമാറുന്ന താരമാണ് ജാസ്മിൻ. അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരുണ്ട് ജാസ്മിന്. എന്നാൽ അതുപോലെ തന്നെ വിമർശകരും ജാസ്മിന് പിന്നാലെയുണ്ട്. ദേഷ്യം വരുമ്പോൾ അസഭ്യം പറയുന്നതും മോശം പദപ്രയോഗങ്ങളുമാണ് ജാസ്മിനെതിരെ ഉയരുന്ന വിമർശനം. ഇതിനിടെ ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
ALSO READ
ഫെയ്സ്ബുക്കിലെ ബിഗ് ബോസ് ആരാധകരുടെ കൂട്ടായ്മയിൽ ഒരു ആരാധിക പങ്കുവച്ച വാക്കുകളാണ് വൈറലായി മാറുന്നത്. നിങ്ങൾക്ക് ചിലപ്പോൾ അവളോട് എല്ലാ കാര്യത്തിലും യോജിക്കാൻ പറ്റിയെന്ന് വരില്ല അതൊരു തെറ്റൊന്നുമല്ല ജാസ്മിൻ ജീവിച്ച് വന്ന ഏതലും ഒരു സംഭവത്തിലൂടെ നമ്മൾ കടന്ന് പോയിട്ടുണ്ടോ എന്നാണ് കുറിപ്പിൽ ചോദിക്കുന്നത്. ആ കുറിപ്പ് വിശദമായി വായിക്കാം തുടർന്ന്. നിങ്ങൾക്ക് ചിലപ്പോൾ അവളോട് എല്ലാ കാര്യത്തിലും യോജിക്കാൻ പറ്റിയെന്ന് വരില്ല അതൊരു തെറ്റൊന്നുമല്ല ജാസ്മിൻ ജീവിച്ച് വന്ന ഏതലും ഒരു സംഭവത്തിലൂടെ നമ്മൾ കടന്ന് പോയിട്ടുണ്ടോ ? ഒന്നിനു പുറകേ മറ്റൊന്നായി ദുരന്തങ്ങൾ തീ മഴ പെഴ്തപ്പോൾ പലരും ചെന്ന് വീണേക്കാവുന്ന പ്രതിസന്ധികൾ സ്വന്തം ചുമലിൽ പേറി നടന്നവളാണ് അപ്പോഴും ഒന്ന് ശ്രദ്ധിച്ചു പോന്നു തനിക്ക് എതിരെ അനീതികൾ പേമാരിയായി പെയ്ത് വീണെങ്കിലും അതിന്റെയൊരു ശതമാനം പോലും മറ്റുളവർക്ക് ഉണ്ടാവാൻ പാടില്ലെന്ന്. ആ ചിന്തയുടെ പ്രതിഫലനമാണ് ബിഗ്ബോസ് വീട്ടിൽ.
അവളുടെ നിലപാടുകൾ എങ്ങനെയെങ്കിലും ജയിക്കലല്ല. തന്റെ ജയത്തിലും ഒരാൾക്കും ഒരു നീതികേടും ഉണ്ടാവരുത് എന്നും അവൾ ആഗ്രഹിക്കുന്നു. അതിപ്പോ കൂടെ നടക്കുന്ന സുഹൃത്തിനോടും അങ്ങനെ തന്നെ ഡെയ്സിയുടെ കാര്യം ഓർക്കുക പാവ ടാസ്‌ക്കിൽ ഡെയ്സി ചെയ്തത് തെറ്റാണ് എന്ന് എല്ലാർക്കും അറിയാം അത് ജാസ്മിൻ വിളിച്ച് പറഞ്ഞു പിന്നീട് ഡെയ്സി ക്കും അത് ബോധ്യമായി. അതുപോലെ തന്നെയാണ് റോബിന്റെ കാര്യവും എങ്ങനെ എങ്കിലും ജയിക്കാൻ ജാസ്മിൻ ആരെയും സമ്മതിക്കില്ല ചുരുങ്ങിയ പക്ഷം അവൾ ആ അനീതി ചർച്ച ചെയ്യപ്പെടുന്ന രീതിയിൽ അത് സംസാരിക്കുക എങ്കിലും ചെയ്യും അതാണ് വേണ്ടത് ഇത്രയും കാലത്തെ ബിഗ് ബോസ് മലയാളം സീസണുകളിൽ ഇതുപോലൊരു മത്സരാർത്ഥി ഉണ്ടായിട്ടില്ല ഇത്ര ബ്രേവ് ആയിട്ട് കാര്യങ്ങൾ പറയുന്ന സാബുവിനെ മാത്രേ ഞാൻ കണ്ടിട്ടുള്ളൂ, ജാസ്മിൻ നീ തീയാവുക എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ALSO READ
നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒക്കെ സമ്മതിച്ചു. അതിനു പ്രേക്ഷകർ തെറി കേൾക്കണോ? എല്ലാവർക്കും ഉണ്ടാകും ഓരോരോ ജീവിത സാഹചര്യങ്ങൾ.. അതും ബിഗ് ബോസ്സും ആയിട്ടെന്ത് കണക്ഷൻ. അനീതിക്കെതിരെ പോരാടാൻ ബിഗ്ഗ് ബോസ്സ് ആണോ സ്ഥലം, തെറിയിലൂടെയുള്ള സംഭാഷണം ഒരിക്കലും ന്യായീകരണം ഉള്ള ഒന്നല്ല. അത് ഫിലിമിലായാലും ലൈഫിലായാലും. പക്ഷെ ഫിലിമിലാണെങ്കിൽ കയ്യടിക്കും ഇപ്പറയുന്നവർ തന്നെ. ഇത്രയൊന്നും ജാസ്മിനെ പൊക്കിപറയണ്ട. തെറി ഒഴിച്ചാൽ അവിടുള്ള very സ്ട്രോങ്ങ് contestant ആണ് ജാസ്മിൻ. മറ്റുള്ളവരെപോലെ അണിയറയിലിരുന്നു പടം കാണുകയല്ല ജാസ്മിൻ ചെയ്യുന്നത്.ജാസ്മിൻ ധന്യ അഖിൽ ഒക്കെ അത്യാവശ്യം കുഴപ്പമില്ലെന്നു തോന്നി.തെറി വിളിക്കുന്നത് ഒഴിച്ച്. ഔട്ട് ആകുന്നത് വരെ ജാസ്മിന് സപ്പോർട്ട്.
എല്ലാവരും ഓരോ കഷ്ടപ്പാടിൽ കൂടി ആണ് വളരുന്നത് അല്ലാതെ വായിൽ സ്വർണ കരണ്ടിയും ആയി ജനിച്ചു എല്ലാ സൗഭാഗ്യങ്ങളും സ്മൂത്ത് ആയി ഉള്ളവർ കുറവാണ്. അത് കൊണ്ട് കഷ്ടപ്പാട് ഹൈലൈറ്റ് ചെയ്ത് ന്യായീകരിക്കേണ്ട. സംസ്‌കാര ശൂന്യം ആയി പെരുമാറുന്നതും പെരുമാറാൻ അറിയാത്തതും ഒന്നും കഷ്ടപ്പാടിനെ കാണിച്ചു ന്യായീകരിക്കേണ്ട. അതിനു നല്ല ക്യാരക്ടർ വേണം.അത് ഉണ്ടാക്കേണ്ടത് അവനവൻ ആണ്, നിമിഷ ആരോട് സംസാരിക്കണം സംസാരിക്കേണ്ട എന്ന് പറയാൻ ജാസ്മിൻ ആരാണ് ഹേ? നിമിഷയുടെ നാവ് ജാസ്മിൻ ആണോ നിയന്ത്രിക്കുന്നത്… നിമിഷക്ക് വരെ അവളെ മടുത്തു തുടങ്ങി.. സ്വയം നന്നായിട്ടാണ് മറ്റുള്ളവരെ നന്നാക്കുക.. ഇവൾ സ്വയം നന്നാവില്ല.. എന്നിട്ട് മറ്റുള്ളവരെ നന്നാക്കാൻ നടക്കുന്നു എന്നിങ്ങനെയാണ് പോസ്റ്റിന് കീഴിൽ വരുന്ന കമന്റുകൾ.