മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ബിഗ് ബോസ് പ്രശ്നങ്ങൾക്ക് വലിയ ക്ഷാമമില്ലാതെ തന്നെ മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ആഴ്ചയിൽ നിന്നും വ്യത്യസ്തമായ സംഭവങ്ങളാണ് ഈ ആഴ്ച നടക്കുന്നത്. മത്സരാർത്ഥികൾക്കിടയിൽ കണ്ണീർ ട്രാക്കുകളും മാപ്പ് പറച്ചിലും എല്ലാം തുടങ്ങിയിട്ടുണ്ട്.
ഇന്നത്തെ എപ്പിസോഡിൽ ചർച്ചയായത് ശാലിനിയും അഖിലും തമ്മിലുള്ള പ്രശ്നമാണ്. അവസാനം ശാലിനി കരഞ്ഞതും അഖിൽ മാപ്പ് പറഞ്ഞതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. അങ്ങാടി തോറ്റത്തിന് അമ്മയോട് എന്നുള്ള ലക്ഷ്മി പ്രിയയുടെ വാക്കുകളാണ് അഖിൽ- ശാലിനി വഴക്കിൽ എത്തിയത്.
ALSO READ
ബിഗ് ബോസിലെ വാർത്ത വായനയുടെ ഇടയിലായിരുന്നു ശാലിനിയ്ക്ക് നേരെ അങ്ങനെയൊരു പദപ്രയോഗം നടത്തിയത്. ഇത് ശാലിനിയെ ഏറെ വേദനിപ്പിച്ചിരുന്നു. ഭാഗ്യ പേടകം എന്ന ലക്ഷ്വറി ടാസ്‌ക്കിന് ഇടയിലാണ് വാർത്ത വായന നടക്കുന്നത്. ലക്ഷ്മിയും സൂരജുമായിരുന്നു റീഡറും റിപ്പോർട്ടറുമായത്. ടാസ്‌ക്കിൽ ധന്യയോട് തോറ്റ ശാലിനിയെ ലക്ഷ്മി പ്രിയ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന രീതിയിൽ ഉപമിച്ചും. രസകരമായിട്ടാണ് ലക്ഷ്മി ഇത് പറഞ്ഞതെങ്കിലും ശാലിനി ഇത് കാര്യമായി എടുക്കുകയായിരുന്നു.
ചിരിച്ച് കൊണ്ട് കേട്ടെങ്കിലും പിന്നീട് ടാസ്‌ക് മോഡറേറ്ററായ അഖിലിനോടും സൂരജിനോടും ഇക്കാര്യത്തെ പറ്റി ചോദിക്കുകയായിരുന്നു. ഇതിന്റെ പേരിൽ മൂവരും തമ്മിൽ തർക്കമുണ്ടാവുകയും ശാലിനി കരയുകയും ചെയ്തു. ആരാണ് അങ്ങനത്തെ പദപ്രയോഗം പറഞ്ഞതെന്നായിരുന്നു ശാലിനി അഖിലിനോട് ചോദിച്ചത്. ഇത് തമാശയായി എടുക്കണമെന്ന് സൂരജും അഖിലും പറഞ്ഞുവെങ്കിലും ശാലിനിയ്ക്ക് അത് കഴിഞ്ഞില്ല. ഇതിന്റ പേരിൽ സംസാരം ഉണ്ടാവുകയായിരുന്നു.
അഖിൽ ശബ്ദം ഉയർത്തിയതോടെ ശാലിനി കരയുകയായിരുന്നു. തനിക്ക് ഇപ്പോൾ സംസാരിക്കാൻ വയ്യെന്ന് പറഞ്ഞ് പോവുകയായിരുന്നു. ഒടുവിൽ ശാലിനിയോട് ക്യാപ്റ്റനായ നവീന്റെ സാന്നിധ്യത്തിൽ അഖിൽ മാപ്പ് പറഞ്ഞു ശാലിനി ആയതുകൊണ്ട് മാത്രമാണ് മാപ്പ് പറഞ്ഞതെന്നും അഖിൽ പറയുന്നുണ്ട്. സൂരജ് മാപ്പ് പറയാൻ ഈ കൂട്ടത്തിൽ ഇല്ലായിരുന്നു. ഡോക്ടർ റോബിന്റെ പേരും ഈ കൂട്ടത്തിൽ വന്നിരുന്നു.
ഭാഗ്യ പേടകം എന്ന വീക്കിലി ടാസ്‌കാകണ് ഹൗസിൽ പ്രശ്നങ്ങൾ തുടങ്ങി വെച്ചത്. ‘ബഹിരാകാശത്തേക്കൊരു സാങ്കൽപ്പിക യാത്ര എന്നതാണ് ടാസ്‌ക്. നിശ്ചിത ഇടവേളകളിലെ അറിയിപ്പുകൾക്കുള്ള സമയത്തിനുള്ളിൽ പേടകത്തിൽ ഉള്ളവർ ചേർന്ന് ചർച്ച ചെയ്ത്, ഏകകണ്ഡമായി ഒരാളെ പുറത്താക്കേണ്ടതും പകരം പുറത്തുള്ള ഒരാളെ, പുറത്തുള്ളവർ ചർച്ച ചെയ്ത് പേടകത്തിലേക്ക് കയറ്റേണ്ടതുമാണ്. ഇത്തരത്തിൽ ഓരോ മത്സരാർത്ഥികളും പേടകത്തിന് പുറത്തേക്ക് പോകുകയും അകത്തേക്ക് വരികയും ചെയ്യും. പുറത്തു നിന്നവരിൽ നിന്നും ആദ്യം പേടകത്തിലേക്ക് പ്രവേശിക്കാൻ പോയത് ശാലിനി ആയിരുന്നു. പേടകത്തിൽ ഇരുന്നവരിൽ നിന്നും പുറത്തേക്ക് പോയത് ധന്യയും ആയിരുന്നു. ഒടുവിൽ നടന്ന പോരാട്ടത്തിൽ ധന്യ ജയിക്കുകയും ചെയ്തു. ഇത് ശാലിനിയെ ഏറെ വേദനിപ്പിച്ചു. നിറ കണ്ണുകളോടെയാണ് ടാസ്‌ക്കിന് ശേഷം ശാലിനി പുറത്ത് വന്നത്.
ALSO READ
പിന്നീട് ടാസ്‌ക്കിന്റെ രണ്ടാം ഘട്ടത്തിൽ റോൺസൺ ധന്യയെ പേടകത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. അഞ്ച് പേര് വീതം ആയിരുന്നു ഈ ഘട്ടത്തിൽ മത്സരിച്ചത്. ഡോ. റോബിൻ, സുചിത്ര, ലക്ഷ്മി പ്രിയ, ജാസ്മിൻ, റോൺസൺ എന്നിവരായിരുന്നു ടാസ്‌ക്കിൽ പങ്കെടുത്തത്. വെള്ളം നിറച്ച ബലൂൺ ആണികൾക്ക് മുകളിൽ ഒരു കൈമാത്രം ഉപയോഗിച്ച് പിടക്കുക എന്നതായിരുന്നു ടാസ്‌ക്. ഗെയിമിൽ റോൺസൺ വിജയിക്കുകയായിരുന്നു. ധന്യ നോമിനേഷനിൽ ഇല്ല എന്ന ഒരു കാരണം പറഞ്ഞാണ് റോൺസൺ ധന്യയെ പുറത്താക്കിയ ശേഷം പേടകത്തിൽ കയറിയത്.