മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറെ ഇഷ്ടപ്പെട്ട പരിപാടിയായ ബിഗ്ബോസ് വളരെ സംഭവ ബഹുലമായി തന്നെ മുന്നേറുകയാണ്. വെറും നാല് ആഴ്ചകൾ കൊണ്ട് തന്നെ ബിഗ് ബോസ് സീസൺ 4 മലയാളി പ്രേക്ഷകരുടെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് സീസണുകളെക്കാളും മികച്ച പ്രതികരണമാണ് നാലാം ഭാഗത്തിന് ലഭിക്കുന്നത്. തുടക്കത്തിൽ തന്നെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ഷോയ്ക്ക് കഴിഞ്ഞിരുന്നു.
ബിഗ് ബോസ് സീസൺ 4 ലെ മികച്ച മത്സരാർത്ഥിയായിരുന്നു ശാലിനി. ഗെയിമിൽ കൂടുതൽ സജീവമായി വരുമ്പോഴായിരുന്നു ഹൗസിൽ നിന്ന് പുറത്താവുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് ജീവിതത്തെ കുറിച്ചും അവിടെ നിന്ന് കിട്ടിയ സൗഹൃദങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് ശാലിനി. ഏഷ്യാനെറ്റിനോടാണ് ബിഗ് ബോസ് സീസൺ 4 താരം മനസ്സ് തുറന്നത്. അഖിലിനെയാണ് ഏറ്റവും മിസ് ചെയ്യുക എന്നും ശാലിനി പറയുന്നു.
ALSO READ
ബിഗ് ബോസ് ഹൗസിലെ സൗഹൃദങ്ങളെ കുറിച്ച് പറഞ്ഞപ്പോഴാണ് അഖിലിനെപ്പറ്റി വാചാലയായത്. അവിടെ തന്നെ മനസ്സിലാക്കിയിട്ടുള്ള ഒരാൾ അഖിലാണെന്നാണ് ശാലിനി പറയുന്നത്. കൂടാതെ തനിക്ക് നൽകിയ പിന്തുണയെ കുറിച്ചും പറയുന്നുണ്ട്. ശാലിനിയുടെ വാക്കുകൾ ഇങ്ങനെ…’ ബിഗ് ബോസ് ഹൗസിൽ തന്നെ മാനസികമായി പിന്തുണച്ച ഒരാളാണ് അഖിൽ. ഞങ്ങൾ തമ്മിൽ ചില നാടകങ്ങളൊക്കെ അവിടെ നടന്നിരുന്നു. കുറച്ച് പഞ്ചാരയൊക്കെ കലക്കി കൊടുത്തു. എന്നാൽ ആദ്യത്തെ ഫൈറ്റ് നടന്നതും ഞങ്ങൾ തമ്മിൽ ആയിരുന്നു’; ശാലിനി തുറന്ന്പറഞ്ഞു.
അഖിൽ വളരെ കെയർ ചെയ്യുന്ന വ്യക്തിയാണെന്നും ശാലിനി കൂട്ടിച്ചേർത്തു. ഒരേ ഫീൽഡ് ആയത് കൊണ്ട് തന്നെ ഒരുപാട് പിന്തുണച്ചിരുന്നു. കൂടാതെ മനസ്സിലൊന്ന് വെച്ച് പുറത്ത് മറ്റൊന്ന് പെരുമാറുന്ന ആളല്ല. മനസ്സിലുള്ള സ്നേഹം സത്യസന്ധമായി കാണിച്ചിരുന്നു. അതുകൊണ്ട് തന്നെ അഖിലിനെ മിസ് ചെയ്യുമെന്നു ശാലിനി അഭിമുഖത്തിൽ പറഞ്ഞു.
സുചിത്രയെ കുറിച്ചും പറയുന്നുണ്ട്. ഞങ്ങൾ തമ്മിൽ നിരവധി രസകരമായ നിമിഷങ്ങൾ ഹൗസിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അവിടെ എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയിട്ടുള്ളത് അഖിൽ ആണെന്നും ശാലിനി വീണ്ടും ആവർത്തിച്ചു.
ബിഗ് ബോസ് ഹൗസിലെ എല്ലാവർക്കും അവരവരുടേതായ ഗെയിം പ്ലാനുണ്ടെന്ന് ശാലിനി അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞു. എന്നാൽ ഇനി അത് തെറ്റും. പലർക്കും ഇതിനോടകം തന്നെ തെറ്റിയിട്ടുണ്ട്. അവിടെ പുകവലിക്കുന്നവരുണ്ട്. കണ്ടന്റ് പോവുമെന്ന് പറഞ്ഞ് മാറി നിന്ന് ചെയ്യുന്നവരുമുണ്ട്. ഒപ്പം മുഖം രക്ഷിക്കാനായി സെയ്ഫ് സോണിൽ നിന്ന് കളിക്കുന്നവരുമുണ്ടെന്നും ശാലിനി വെളിപ്പെടുത്തി. ഇവരുടെ മുഖം രക്ഷിക്കാനായി മറ്റുള്ളവരെ നെഗറ്റിവായി ചിത്രീകരിക്കുന്നുണ്ടെന്നും ആരുടേയും പേരെടുത്ത് പറയാതെ താരം പറഞ്ഞു.
താൻ എങ്ങനെയാണോ അതുപോലെ തന്നെയാണ് അവിടെ നിന്നതെന്നും ശാലിനി പറഞ്ഞു. എന്നാൽ അങ്ങനെയാവാമായിരുന്നു എന്നൊന്നു ഇപ്പോഴും തോന്നുന്നില്ല. അവിടെ നിന്നപ്പോൾ പാട്ട്പാടിയും ഡാൻസ് ചെയ്തുമൊക്കെ എല്ലാവരേയും സന്തോഷപ്പെടുത്തി, ശാലിനി പറഞ്ഞു.
തന്റെ മുഖഭാവത്തെ കുറിച്ചും ശാലിനി പറയുന്നുണ്ട്. എന്റേയും അമ്മയുടേയും മുഖം ഇങ്ങനെതന്നെയാണ്. താൻ വീക്കാണെന്ന് മറ്റുള്ളവർ പറഞ്ഞ സമയത്ത് തന്റെ മുഖം ഇങ്ങനെയാണെണ് പറഞ്ഞിരുന്നു. വളരെ അത്മവിശ്വാസത്തോടെ സ്റ്റേജ് കൈകാര്യം ചെയ്യുന്ന ആളാണെന്ന് പറഞ്ഞു കൊണ്ട് ശാലിനി അവസാനിപ്പിക്കുന്നു.
ALSO READ
പെട്ടെന്ന് പുറത്ത് പോയതിന്റെ സങ്കടം മോഹൻലാലിനേടും പങ്കുവെച്ചിട്ടാണ് താരം ബിഗ് ബോസ് ഹൗസ് വിട്ടത്. ഇതുപോലെ അവിടെ തുറന്ന് സംസാരിച്ചാൽ മതിയാരുന്നു എന്നാണ് വീഡിയോ പുറത്ത് വന്നതിന് ശേഷം ആരാധകർ പറയുന്നത്.