ബിഗ് ബോസ് മലയാളം ഷോ കേരളത്തിൽ വലിയ തരംഗമായി കഴിഞ്ഞു. ആദ്യ സീസണിൽ ലഭിച്ചതിനെക്കാളും വലിയ പിന്തുണയാണ് മറ്റ് സീസണുകൾക്ക് ലഭിച്ചത്. അതേ സമയം ഒന്നാം സീസണിൽ ജനപ്രീതി സ്വന്തമാക്കിയ മത്സരാർഥികളിൽ ഒരാളാണ് ദിയ സന. മോഡലും ആക്ടിവിസ്റ്റുമായ ദിയയുടെ ബിഗ് ബോസിലെ പ്രകടനം പിന്നീട് വിമർശനത്തിന് കാരണമായിരുന്നു.
സോഷ്യൽ മീഡിയയിലും താരം സജീവമാണ്. പ്രതികരിക്കുന്നതിലും പലപ്പോഴും യാതൊരു മടിയും ദിയ കാണിക്കാറില്ല. പലപ്പോഴും തന്റേതായ നിലപാടുകൾ വിളിച്ചു പറയാൻ ദിയ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഫോട്ടോ ചൂണ്ടി കാണിച്ച് ബോഡി ഷെയിമിങ് നടത്തുന്നവർക്കെതിരെയും ബിഗ് ബോസിൽ ഉണ്ടായിരുന്ന സമയത്തെ സൗന്ദര്യത്തെ കുറിച്ചും പറയുകയാണ് ദിയ സന.
താരത്തിന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
‘ഇത് ബിഗ് ബോസിൽ പങ്കെടുക്കുമ്പോൾ ഉള്ള എന്റെ സൗന്ദര്യമാണ്.. ഞാൻ ഈ സൗന്ദര്യത്തെ ഒരുപാട് അഭിമാനത്തോടെയും സന്തോഷത്തോടെയും ആണ് സ്വീകരിച്ചിട്ടുള്ളത്.
‘പത്താം ക്ലാസ്സിൽ കണ്ണുനിറഞ്ഞ് ഇറങ്ങിയ സ്ക്കൂൾ ഇന്ന് ഞാൻ അതിഥി
ഞാനെന്റെ ആക്റ്റീവിസവുമായി മുന്നോട്ട് പോകുമ്പോൾ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇന്ത്യയിലെ തന്നെ നമ്പർ 1 ഷോ യിൽ എനിക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുമെന്ന്.’
‘പക്ഷെ എനിക്ക് അതിന് ഭാഗ്യമുണ്ടായി. അതും മലയാളം ഒന്നാം സീസണിൽ തന്നെ… അത് അഭിമാനമായി തന്നെ കാണുന്നു… കാരണം ആ ഷോയിൽ കൂടി ഉണ്ടായത് എനിക്ക് നേട്ടങ്ങൾ മാത്രമാണ്.’ ‘ഇപ്പോൾ ഇതിവിടെ എഴുതിയത് ഈ ഫോട്ടോകൾ ഇപ്പോഴുള്ള എന്റെ തടിച്ച ശരീരവുമായും ഞാൻ ഫിൽറ്റർ ചെയ്ത് അപ്ലോഡ് ചെയ്ത പടങ്ങളുമായും എഡിറ്റ് ചെയ്ത് എന്നെ ബോഡി ഷൈമിങ് നടത്തുന്നത് കുറച്ചു നാളുകളായി ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ്.’
‘സോഷ്യൽ മീഡിയയിലെ ഒരു 90 ശതമാനം ഫോട്ടോകളും ഫിൽറ്റർ എഡിറ്റ് ഒക്കെ തന്നെയാണ്. അതിലെ ട്രോളുകളെ ഞാൻ തന്നെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും’ ദിയ സന പറയുന്നു.’പക്ഷെ അങ്ങനെ ചെയ്യുമ്പോളും എന്തോ എന്നെ ഉപദ്രവിക്കുന്ന, ഷെയിം ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇടുന്നവന്റെ മനസുഖം അത് ഉണ്ടാക്കി ഇതുവഴി വന്ന് പോകരുത്. കാരണം അമ്മാതിരി ചെയ്യുന്ന ആളുകൾ അറിയാനാണ്.’
‘സൈബർ ബുളിങ് ബോഡി ഷൈമിങ് ഒക്കെ നടത്തുന്ന നാറികളെ അങ്ങനെ വാഴിക്കരുത്. പ്രതികരിക്കണം എല്ലാവരും. പലരും ഇത്തരം വിഷയങ്ങളിൽ നല്ല ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.’
‘എന്നോട് ഒരുപാട് പെൺകുട്ടികൾ സംസാരിക്കാറുണ്ട്. അത്കൊണ്ടാണ് ഞാൻ എന്റെ കാര്യം തന്നെ പറഞ്ഞതും. ഇത് ഞാൻ എന്ന് സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയി ഉണ്ടോ അന്ന് മുതൽ ഉണ്ട്. ഈ ഫോട്ടോകളെല്ലാം അത് ഫിൽറ്റർ ആയാലും അല്ലെങ്കിലുമൊക്കെ അന്നും ഇന്നും എനിക്ക് ഞാൻ തന്നെയാണ് സുന്ദരി.’
‘എന്റെ ശരീരം, സ്വഭാവം, എല്ലാത്തിനെയും ഞാൻ സുന്ദരമായും അഭിമാനത്തോടെയാണ് കാണുന്നത്. എന്നെ പോലെ ഒരുത്തനും ഈ ലോകത്ത് ഇല്ല. ഞാൻ മാത്രേ ഉളളൂ.. നന്ദി മക്കളെ..’- എന്നും ദിയ കുറിക്കുന്നു.