ഉള്ളിലൊന്ന് വെച്ച് പുറത്ത് വേറെയായി പെരുമാറാൻ അദ്ദേഹത്തിന് അറിയില്ല ; ബിഗ് ബോസ് വീട്ടിൽ ഏറെ അടുപ്പമുള്ളയാളെ കുറിച്ചും സഹമത്സരാർത്ഥികളുടെ ഗെയിം പ്ലാനുകളെക്കുറിച്ചും പുറത്തായതിന് ശേഷം തുറന്ന് പറഞ്ഞ് ശാലിനി

987

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ മലയാളം ബിഗ്‌ബോസ് സീസൺ 4 സംഭവബഹുലമായി തന്നെ മുന്നോട്ട് പോവുകയാണ്. അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങളാണ് ബിഗ് ബോസിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
നാടകീയത നിറഞ്ഞ മുഹൂർത്തങ്ങൾക്കൊടുവിലായാണ് ശാലിനിയാണ് പുറത്തേക്ക് വരേണ്ടതെന്ന് മോഹൻലാൽ പറഞ്ഞത്. അപ്രതീക്ഷിതമായി തന്റെ പേര് കേട്ടതിന്റെ ഞെട്ടലിലായിരുന്നു ശാലിനി.

100 ദിവസം ഷോയിൽ നിൽക്കണമെന്നും വിജയിക്കണമെന്നും കരുതിയാണ് വന്നത്, ഇടയ്ക്ക് വെച്ച് പുറത്തേക്ക് വരുന്നതിൽ സങ്കടമുണ്ടെന്നും ശാലിനി പ്രതികരിച്ചിരുന്നു. ബിഗ് ബോസ് വീട്ടിലെ സഹമത്സരാർത്ഥികളെക്കുറിച്ചും അവരുടെ ഗെയിം പ്ലാനുകളെക്കുറിച്ചുമെല്ലാം താരം സംസാരിച്ചിരുന്നു. ഏഷ്യാനെറ്റിന് നൽകിയ പ്രതികരണത്തിലായിരുന്നു താരം മനസുതുറന്നത്.

Advertisements

ALSO READ

അഞ്ചാം മാസത്തിലെ ചടങ്ങിനായി യുവയുടെ കുടുംബം പലഹാരവുമായി മൃദുലയുടെ വീട്ടിൽ ; ചടങ്ങൊക്കെ പേരിന് വേണ്ടി മാത്രമാണ് , ഏഴാം മാസത്തിലെ ചടങ്ങ് ഗംഭീരമാക്കാമെന്ന് മൃദ്‌വ

ബിഗ് ബോസ് വീട്ടിൽ ഏറെ അടുപ്പമുള്ളയാളായി ശാലിനി പറഞ്ഞത് അഖിലിനെക്കുറിച്ചായിരുന്നു. ഇടയ്ക്ക് കുറച്ച് പഞ്ചാരയൊക്കെ കലക്കി കൊടുത്തിരുന്നു. ആദ്യം ഫൈറ്റ് ചെയ്തത് അഖിലേട്ടനോടാണ്. അതിന് ശേഷം ഒരുപാട് കെയർ ചെയ്തു. പിന്നെ നല്ല സപ്പോർട്ടീവായിരുന്നു. ഉള്ളിലൊന്ന് വെച്ച് പുറത്ത് വേറെയായി പെരുമാറാൻ അദ്ദേഹത്തിന് അറിയില്ല. സുചിത്രയുമായും നല്ല സൗഹൃദമുണ്ട്.

ഇത് പ്രാങ്കാണോ എന്നുള്ള സംശയമായിരുന്നു ആദ്യം വന്നത്. ഒട്ടും പ്രതീക്ഷിക്കാതിരുന്ന കാര്യമായിരുന്നു, സങ്കടങ്ങളെല്ലാം അടക്കിപ്പിടിച്ചാണ് പ്രതികരിക്കുന്നതെന്നും ശാലിനി പറഞ്ഞിരുന്നു. വീക്കെസ്റ്റ് കണ്ടസ്റ്റന്റാണെന്ന് വിശേഷിപ്പിച്ചതിനെക്കുറിച്ചും താരം സംസാരിച്ചിരുന്നു. മെന്റലി ഫിസിക്കലി വീക്കാണെന്ന് വിശേഷിപ്പിച്ചവർക്കുള്ള മറുപടിയും ശാലിനി നൽകിയിരുന്നു.

ALSO READ

സ്‌കൂളിൽ പോവണ്ട! കൊറോണ കടിയ്ക്കുമെന്ന് ഇസക്കുട്ടൻ ; കുട്ടിത്താരത്തിന് പിറന്നാൾ ആശംസ നേർന്ന് നടി ഉണ്ണിമായ പ്രസാദ് പങ്കു വച്ച വീഡിയോ വൈറൽ

ഏതെങ്കിലുമൊരു ചാനലിൽ സ്‌ക്രീൻസ്പേസ് കിട്ടാനായി ഒരുപാട് ശ്രമിച്ചിരുന്നു. ഇനിയിപ്പോ എന്നെ കുറച്ച് പേരൊക്കെ അറിയുമല്ലോ. ബിഗ് ബോസ് എന്നേയും എന്റെ കുടുംബത്തേയും സഹായിക്കുകയാണ് ചെയ്തത്. വേറൊരു ലോകമാണത്. വായു, വെള്ളം, ഭക്ഷണം ഇതൊക്കെ അത്യാവശ്യത്തിനാണ് വേണ്ടത്.

10 പേരുണ്ടെങ്കിൽ അതിൽ ഒരാൾ ഒറ്റപ്പെട്ടുപോവുന്ന അവസ്ഥയുണ്ടല്ലോ, ക്യാമറയോട് വരെ സംസാരിക്കേണ്ടി വരും. അതേക്കുറിച്ച് പറഞ്ഞ് ട്രോളുന്നവർക്ക് ഇതൊന്നും അറിയില്ലല്ലോ എന്നാണ് ശാലിനി പറയുന്നത്.

 

Advertisement