മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ്. ഏറെ പ്രതീക്ഷയോടെയാണ് ബിഗ് ബോസ് മലയാളം സീസൺ 4 നായി പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഷോ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ഇനിയുള്ളത്. 2021ൽ സീസൺ 3 അവസാനിച്ചപ്പോൾ തന്നെ നാലാം ഭാഗത്തിനെ കുറിച്ച് മോഹൻലാൽ സൂചന നൽകിയിരുന്നു. ഷോ അവസാനിച്ച് മാസങ്ങൾ ശേഷമാണ് പുതിയ സീസൺ ആരംഭിക്കുന്നത്. ആദ്യത്തെ മൂന്ന് ഭാഗങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും നാലാം സീസണെന്നാണ് ലഭിക്കുന്ന സൂചന.
ALSO READ
ഞങ്ങളുടെ മാലാഖ മിൻസാര ; കുഞ്ഞിനൊപ്പമുള്ള മനോഹര ചിത്രങ്ങളുമായി ശ്രീലയ
ബിഗ് ബോസ് ഷോ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സീസൺ 4 നെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ വൈറൽ ആവുകയാണ്. ഏഷ്യാനെറ്റിനോടാണ് അദ്ദേഹം മനസ് തുറന്നത്. പ്രേക്ഷകർ ഊഹിച്ചത് പോലെ ഇത്തവണത്തെ സീസൺ ഏറെ പ്രത്യേകത നിറഞ്ഞതായിരിക്കുമെന്നാണ് മോഹൻലാൽ പറയുന്നത്. ചലഞ്ചിംഗ് ആയിട്ട് ഏറ്റവും നന്നായി പെർഫോം ചെയ്ത് മുന്നോട്ട് പോകണമെന്നും മത്സരാർത്ഥികളോടായി ലാലേട്ടൻ പറഞ്ഞു.
ഒരുപാട് സന്തോഷം എന്ന് പറഞ്ഞ് കൊണ്ടാണ് പുതിയ ഷോയെ കുറിച്ച് പറഞ്ഞു തുടങ്ങുന്നത്.”ബിഗ് ബോസ് സീസൺ 4 തുടങ്ങുകയാണ്. എല്ലാത്തവണത്തെയും പോലെയല്ല, ഒരുപാട് പ്രത്യേകതകളുള്ള ബിഗ് ബോസ് വീടായിരിക്കും ഇത്തവണത്തേത്. ഞങ്ങൾ ഷോ ഷൂട്ട് ചെയ്യുന്നത് മുംബൈയിലാണ്. ആ വീട് തന്നെ വളരെയധികം പ്രത്യേകതകളുള്ള വീടാണ്. മത്സരാർത്ഥികളും അതുപോലെ തന്നെയാണ്.
കോവിഡ് പ്രോട്ടോക്കോളുകളും കാര്യങ്ങളുമൊക്കെ ആയിട്ടും ഒരുപാട് കാര്യങ്ങൾ നോക്കിയാണ് മത്സരാർത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കും വളരെയധികം എന്റർടെയ്ൻമെന്റ് ആയിരിക്കും ബിഗ് ബോസ്. അതിന്റെ ഒരു ത്രില്ലിൽ തന്നെയാണ് ഞങ്ങൾ എല്ലാവരും. എല്ലാം ഭംഗിയായി നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എന്തായാലും ഒരു വിഷ്വൽ ട്രീറ്റായിരിക്കും ഷോ. ഒരുപാട് പ്രത്യേകതകൾ ഷോയിൽ നിന്നും നിങ്ങൾക്ക് പ്രതീക്ഷിക്കാം.
മത്സരാർത്ഥികൾക്ക് ഓരോ നിമിഷവും പുതിയ നിമിഷങ്ങളാണ്. കുറച്ചു നാൾ കഴിയുമ്പോൾ അവർ വേറൊരു ലോകത്തേക്ക് എത്തിപ്പെടും. അവർ എന്താ പറയുന്നതെന്ന് അവർക്ക് തന്നെ അറിയില്ലായിരിക്കും. അതിനൊക്കെ അവർക്കൊപ്പം നിന്ന് അവരെ സഹായിക്കുന്ന രീതിയിലായിരിക്കണം നമ്മൾ നിൽക്കേണ്ടത്. ഒന്നും പ്ലാൻ ചെയ്തുകൊണ്ട് നമുക്ക് സ്റ്റേജിലേക്ക് പോകാൻ പറ്റില്ല. വളരെ സൗമ്യമായ രീതിയിൽ മാത്രമെ നമുക്കിത് മുന്നോട്ട് കൊണ്ടു പോകാൻ പറ്റുള്ളു. അതിന്റെ ത്രില്ലിലാണ് ഞാനും.
ALSO READ
”24 മണിക്കൂറും നടക്കുന്ന പ്രധാന സംഭവങ്ങളെല്ലാം കാണാറുണ്ട്. ഓരോരുത്തരോടും എന്ത് പറയണം എന്ന ധാരണയോടെയാണ് സ്റ്റേജിലേക്ക് പോകുന്നത്. ചിലപ്പോൾ അവരുടെ ഒരു ചോദ്യം കൊണ്ട് ആ ധാരണകളെല്ലാം തകിടം മറിഞ്ഞ് പോകും. മത്സരാർത്ഥികളുടെയും ബിഗ് ബോസിന്റെയും ഇടയിലുള്ള ഒരു ലിങ്ക് ആണ് ഞാൻ. അത് പൊട്ടിപ്പോകാതെ ഞാൻ നോക്കണം. രണ്ട് പേരോടും നമ്മൾ സൗമ്യമായ രീതിയിൽ തന്നെ പോകണം”; മോഹൻലാൽ പറഞ്ഞു.
മാർച്ച് 27 രാത്രി 7 മണിയോടെയാണ് ബിഗ് ബോസ് സീസൺ 4 ആരംഭിക്കുന്നത്. വൈവിധ്യമാണ് ഇത്തവണത്തെ ആശയം. 24 മണിക്കൂറും ബിഗ് ബോസ് ഷോ കാണാൻ സാധിക്കും. ഹോട്ട്സ്റ്റാറിലായിരിക്കും ഈ സേവനം ലഭ്യമാവുക. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സംഗതി കളറാകും എന്ന ടാഗ് ലൈനോടെയാണ് പുതിയ സീസൺ തുടങ്ങുന്നത്.