ബിഗ് ബോസ് നാലാം സീസൺ കാണാൻ താൽപര്യം തോന്നുന്നില്ലെന്ന് മുൻ ബിഗ്‌ബോസ് താരം ആര്യയുടെ മകൾ റോയ ; മകൾക്ക് താരത്തിന്റെ വക ഉപദേശവും

105

ഇന്ത്യയിൽ ഏറ്റവും പ്രേക്ഷകരുള്ള റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളം അടക്കം വിവിധ ഭാഷകളിൽ ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മലയാളത്തിൽ ഇതുവരെ മൂന്ന് സീസണുകളാണ് നടന്നത്. അതിൽ രണ്ടാം സീസണിൽ ചില സാങ്കേതിക കാരണങ്ങളാൽ ഫിനാലെ ഉണ്ടായിരുന്നില്ല.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മിനിസ്‌ക്രീൻ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസൺ നാലിന് തുടക്കമായത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ 17 മത്സരാർത്ഥികളാണ് ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുന്നത്.

Advertisements

ALSO READ

പ്രീതി സിന്റയും അജയ് ദേവ്ഗണും തമ്മിൽ അവിഹിത ബന്ധം, കാജോളിന്റെ ദാമ്പത്യ ജീവിതത്തെ ഉലച്ച് വാർത്തകൾ, അജയ് ചെയ്തത് ഇങ്ങനെ

കൂടാതെ വൈൽഡ് കാർഡ് എൻട്രിക്കായും എല്ലാം കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകർ. ബിഗ് ബോസ് രണ്ടാം സീസണിൽ ഏറ്റവും നന്നായി മത്സരിച്ച മത്സരാർഥികളിൽ ഒരാളായിരുന്നു ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ജനപ്രിയ പരിപാടിയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ ആര്യ.

ആ സീസണിൽ ഫിനാലെ ഇല്ലാതിരുന്നതിനാലാണ് ആര്യ അടക്കമുള്ള മത്സരാർഥികൾക്ക് അവസാന നൂറ് ദിവസം വരെ വീട്ടിൽ തുടരാൻ കഴിയാതിരുന്നത്. ബിഗ് ബോസിൽ പങ്കെടുത്ത ശേഷം ആര്യയുടെ സ്ട്രാറ്റജി മോശം ആണെന്നും ആളുകളെ മോശമായി ചിത്രീകരിച്ചാണ് ആര്യ തന്റെ നിലനിൽപ്പ് നോക്കുന്നത് എന്നും ചൂണ്ടികാട്ടി താരത്തിനെതിരെ വലിയ പ്രതിഷേധം ബിഗ് ബോസിൽ നിന്നും വന്ന ശേഷവും ഉണ്ടായിരുന്നു.

ഇപ്പോൾ നാലാം സീസണിനെ കുറിച്ച് ആര്യയും മകളും സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ബിഗ് ബോസ് നാലാം സീസൺ കാണാൻ താൽപര്യം തോന്നുന്നില്ലെന്നാണ് താരത്തിന്റെ മകൾ റോയ പറയുന്നത്. ഇടയ്ക്കിടെ മത്സരാർഥികൾ തമ്മിൽ അടി നടക്കുന്നതിനാലാണ് ഷോ കാണാൻ ഇഷ്ടമില്ലെന്നും റോയ ആര്യ പകർത്തിയ വീഡിയോയിൽ വ്യക്തിമായി പറയുന്നുണ്ട്. മകളുടെ അഭിപ്രായം കേട്ട ശേഷം ആര്യ ചോദിച്ചത് ഇങ്ങനെയായിരുന്നു ‘അവർ നിലനിൽപ്പിന്റെ ഭാഗമായാണ് വഴക്ക് കൂടുന്നത്. അവരുടെ ആ സ്വഭാവം മാത്രം വെച്ച് നീ മത്സരാർഥികളുടെ സ്വഭാവത്തെ വിലയിരുത്തുമോ?’ എന്നാണ് ആര്യ ചോദിച്ചത്.

ശേഷം അത്തരത്തിൽ വിലയിരുത്തരുതെന്നും ഷോ കണ്ട് ആസ്വദിക്കുക മാത്രമെ ചെയ്യാൻ പാടുള്ളൂവെന്നും ആര്യ മകളെ ഉപദേശിക്കുന്നുണ്ട്. ബഡായി ബംഗ്ലാവാണ് ആര്യയുടെ കരിയർ മാറി മറ്റിമറിച്ചതെന്ന് നിസംശയം പറയാനാകും. ആ വേദിയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ബേസിൽ ജോസഫ് കുഞ്ഞിരാമായണം എന്ന ചിത്രത്തിലേക്ക് ആര്യയെ ക്ഷണിച്ചത്. ചെറുതെങ്കിലും പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒരു വേഷമായിരുന്നു അത്. അടുത്ത സുഹൃത്ത് രമേഷ് പിഷാരടിയുടെ ഗാനഗന്ധർവൻ അടക്കം പതിനഞ്ചോളം ചിത്രങ്ങളിൽ ആര്യ ഇതിനകം കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞു.

ALSO READ

മോശം ഇമേജാണ് ഉള്ളത് അശ്ലീല സിനിമയിൽ അഭിനയിക്കാൻ നിർദ്ദേശം, വസ്ത്ര ധാരണം കണ്ട് വിലയിരുത്തരുതെന്ന് ഉർഫി ജാവേദ്

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്റ്റാർട്ട് മ്യൂസിക്, ആരാദ്യം പാടും മ്യൂസിക്കൽ ഗെയിം ഷോ എന്നിവയുടേയും അവതാരകയായിരുന്നു ആര്യ. സമൂഹമാധ്യമങ്ങളിലും ആര്യ സജീവമാണ്. സിംഗിൾ പേരന്റായ താരം മകൾ റോയയുമൊത്തുള്ള നിമിഷങ്ങളാണ് ഏറ്റവും കൂടുതലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെക്കാറുള്ളത്. തനിക്ക് അഭിനയം മാത്രമല്ല ഫാഷൻ ഡിസൈനിങ്ങും വഴങ്ങുമെന്ന് തെളിയിച്ച താരം 2018ൽ വഴുതക്കാട് ഒരു ബോട്ടിക്ക് ആരംഭിച്ചിരുന്നു.

 

Advertisement