അനൂപ് ഇവരെ ആരെയും കല്യാണത്തിന് ക്ഷണിച്ചില്ലേ ; ബിഗ്‌ബോസ് താരങ്ങൾ എല്ലാവരും എത്താത്തതിന്റെ കാരണം അന്വേഷിച്ച് അരാധകർ

104

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് അനൂപ് കൃഷ്ണൻ. സീതാ കല്യാണം എന്ന സീരിയലിലൂടെയാണ് അനൂപ് കഷ്ണൻ പ്രേക്ഷകർക്ക് മുൻപിൽ എത്തിയത് എങ്കിലും, കൂടുതൽ ശ്രദ്ധിയ്ക്കപ്പെട്ടത് ബിഗ് ബോസിലൂടെയാണ്. മലയാള മിനിസ്‌ക്രീൻ ലോകം കുറച്ച് മാസങ്ങളായി കാത്തിരിയ്ക്കുന്ന അനൂപിന്റെ വിവാഹം ഞായറാഴ്ച കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ അനൂപിന്റെ കല്യാണം തന്നെയാണ് പ്രധാന വിശേഷം.

ALSO READ

Advertisements

അപ്രതീക്ഷിതമായി ഭർത്താവ് എല്ലാം ഇട്ടെറിഞ്ഞ് വീട് വിട്ട് പോകുമ്പോൾ അതോർത്ത് കരഞ്ഞിരിയ്ക്കാതെ സന്ദർഭം പ്രയോജനപ്പെടുത്തിയ ആ അമ്മ : കുറിപ്പ്

ബിഗ്‌ബോസ് താരങ്ങളുടെ ഒത്തു ചേരൽ കൂടെയായിരുന്നു അനൂപ് കൃഷ്ണന്റേയും ഐശ്വര്യയുടേ വിവാഹം. ആ കൂടിച്ചേരലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡയിൽ വൈറലാകുകയും ചെയ്തു. എന്നാൽ ചിലരുടെ അസാന്നിധ്യം ആണ് പ്രേക്ഷകർ ആദ്യം നോട്ട് ചെയ്തത്. റംസാൻ, ഡിംപൽ ഭാൽ, സൂര്യ, രമ്യ തുടങ്ങിയവർ ഒന്നും അനൂപിന്റെ വിവാഹ ശേഷമുള്ള റിസപ്ഷനിൽ പങ്കെടുത്തില്ല.

അനൂപ് ഇവരെ ആരെയും കല്യാണത്തിന് ക്ഷണിച്ചില്ലേ എന്നായിരുന്നു ആദ്യത്തെ സംശയം. എന്നാൽ ബിഗ് ബോസ് താരങ്ങളെ എല്ലാം അനൂപ് ഒരുമിച്ച് തന്നെയാണ് ക്ഷണിച്ചത്. കല്യാണത്തിൽ പങ്കെടുക്കാത്തവർ, അത് മനൂപൂർവ്വം ചെയ്തത് അല്ല എന്ന് മണിക്കുട്ടനും പൊളി ഫിറോസും എല്ലാം വ്യക്തമാക്കുന്നുണ്ട്.

ALSO READ

സിനിമ എന്ന ആഗ്രഹം ഇപ്പോഴും മനസ്സിലുണ്ട്, അതൊരിക്കലും മായുകയില്ല ; വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായി തിരിച്ചു വരുമ്പോൾ എത്രത്തോളം അവസരം കിട്ടുമെന്ന് നല്ല തിരിച്ചറിവുണ്ട് : ഭാമ

നിലവിലെ സാഹചര്യത്തിൽ അവർക്കാർക്കും എത്തപ്പെടാൻ കഴിയാത്തത് കൊണ്ടാണ് അനൂപിന്റെ വിവാഹത്തിൽ പങ്കെടുക്കാതിരുന്നത് എന്ന് മണിക്കുട്ടൻ വ്യക്തമാക്കി. അവർ കൂടെ ഉണ്ടായിരുന്നുവെങ്കിൽ കുറച്ചുകൂടെ ആഘോഷങ്ങൾ പ്ലാൻ ചെയ്യാമായിരുന്നു എന്നാണ് മണിക്കുട്ടൻ പറഞ്ഞത്.

ജനുവരി 23 ന് ആയിരുന്നു അനൂപിന്റെയും ഐശ്വര്യയുടെും വിവാഹം. പുലർച്ചെ ഗുരുവായൂർ അമ്പലത്തിൽ വച്ച് താലി ചാർത്തി. തുടർന്ന് സിനിമാ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടി റിസപ്ഷൻ നടത്തുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരമാവധി ആളുകൾ റിസപ്ഷനിൽ എത്തിച്ചേരുകയും ചെയ്തിരുന്നു.

 

Advertisement