സീസൺ ഫോറിൽ ഞാനുമുണ്ടാകും പിന്നെ ഇവരും, ആറ് മത്സരാർഥികളുടെ പേരുകൾ പുറത്തുവിട്ട് നടൻ മനോജ് കുമാർ

485

വിജയകരമായ മൂന്ന് സീസണുകൾക്ക് ശേഷം ബിഗ് ബോസ് എന്ന ഏറ്റവും വലിയ വിജയമായ റിയാലിറ്റി ഷോയുടെ മലയാളത്തിലെ നാലാം സീസണിന് തിരശ്ശീല ഉയരാൻ പോവുകയാണ്. വെറും വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഷോ ആരംഭിക്കാൻ അവശേഷിക്കുന്നത്. ഇത്തവണ സെറ്റ് ഒരുക്കിയിരിക്കുന്നത് മുംബൈയിലാണ്.

സീസൺ ഫോറിന്റെ പ്രഖ്യാപനം മുതൽ അതുമായി ബന്ധപ്പെട്ട വാർത്തകളും മത്സരാർഥികളെ കുറിച്ചുള്ള പ്രവചനങ്ങളുമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. തുടർച്ചയായ നാലാം സീസണിലും നടൻ മോഹൻലാൽ ആണ് അവതാരകനാകുന്നത്.

Advertisements

ALSO READ

ആ സംഭവത്തിന് ശേഷം ഞാൻ ആനി ചേച്ചിയെ വിളിച്ചിട്ടില്ല എന്നും നവ്യ ; ആ ഷോയിൽ ചേച്ചി എന്നെ ശരിയ്ക്കും സപ്പോർട്ട് ചെയ്താണ് സംസാരിച്ചത് : ആനീസ് കിച്ചൺ വൈറൽ വീഡിയോയെ കുറിച്ച് നവ്യ നായർ

ALSO READ

ആ സംഭവത്തിന് ശേഷം ഞാൻ ആനി ചേച്ചിയെ വിളിച്ചിട്ടില്ല എന്നും നവ്യ ; ആ ഷോയിൽ ചേച്ചി എന്നെ ശരിയ്ക്കും സപ്പോർട്ട് ചെയ്താണ് സംസാരിച്ചത് : ആനീസ് കിച്ചൺ വൈറൽ വീഡിയോയെ കുറിച്ച് നവ്യ നായർ

മറ്റ് ഭാഷകളിലെല്ലാം വളരെ നേരത്തെ തന്നെ ആരംഭിച്ചതിനാൽ സീസണുകൾ നിരവധി കഴിഞ്ഞുപോയി. ഇത്തവണ ആദ്യ മൂന്ന് സീസണുകളെക്കാൾ ഏറെ പ്രത്യേകതകൾ ഉണ്ട്. മോഹൻലാൽ സംവിധാനമടക്കമുള്ളവയുടെ തിരക്കിലായതിനാൽ ഇത്തവണ മോഹൻലാൽ ആയിരിക്കില്ല ബിഗ് ബോസ് അവതാരകനാവുക എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

സോഷ്യൽമീഡിയയിൽ സംഭവം വലിയ ചർച്ചയായതോടെ മോഹൻലാൽ തന്നെയായിരിക്കും അവതാരകൻ എന്ന് അറിയിച്ച് പ്രെമോ പുറത്തുവിട്ട് അണിയറപ്രവർത്തകർ സംശയങ്ങൾ തീർത്തിരുന്നു.

മാർച്ച് 27മുതൽ ബിഗ് ബോസ് മലയാളം സീസൺ 4 ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത്തവണ എന്ത് മാനദണ്ഡം നോക്കിയാണ് മത്സരാർഥികളെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നും പ്രെമോയിൽ മോഹൻലാൽ വിവരിക്കുന്നുണ്ട്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ദിവസങ്ങളിൽ ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സംഗതി കളറാകും എന്ന ടാഗ് ലൈനും പുതിയ പ്രെമോയ്ക്ക് നൽകിയിട്ടുണ്ട്. പ്രൊമോ വന്നതോടെ ബിഗ് ബോസ് ആരാധകരും പ്രതീക്ഷയിലാണ്.

കൂടാതെ ഇത്തവണ മുതൽ 24 മണിക്കൂറും ബിഗ് ബോസ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. സീസൺ ഫോറിൽ പങ്കെടുക്കാൻ തൊണ്ണൂറ് ശതമാനത്തിന് മുകളിൽ ചാൻസുള്ള ആറ് മത്സരാർഥികളുടെ പേരുകൾ പുറത്തുവിട്ടിരിക്കുകയാണ് നടൻ മനോജ് കുമാർ. നിരവധി സീരിയലുകളുടെ ഭാഗമായിട്ടുള്ള മനോജ് കുമാർ കഴിഞ്ഞ മൂന്ന് സീസണിലും ബിഗ് ബോസ് കണ്ട് വിലയിരുത്തി കുറിപ്പുകൾ പങ്കുവെച്ചിരുന്നു.

സീരിയൽ സിനിമാ താരം ലക്ഷ്മി പ്രിയ തീർച്ചയായും ബിഗ് ബോസ് 4ൽ ഉണ്ടാകുമെന്നാണ് മനോജ് കുമാർ പറയുന്നത്. നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള ലക്ഷ്മിപ്രിയ വെട്ടൊന്ന് മുറി രണ്ട് പ്രകൃതക്കാരിയാണെന്നും അതിനാൽ തന്നെ ബിഗ് ബോസിൽ മത്സരിക്കാൻ പോകുന്നുവെന്ന് കേൾക്കുമ്പോൾ പ്രതീക്ഷയുണ്ട് എന്നുമാണ് മനോജ് കുമാർ പറയുന്നത്.

രണ്ടാമതായി അനീഷ് രവിയുടെ പേരാണ് മനോജ് കുമാർ ഉറപ്പായും പങ്കെടുക്കാൻ സാധ്യതയുള്ള മത്സരാർഥികളുടെ പേരുകളിൽ ഒന്നായി പറയുന്നത്. നിരവധി സീരിയലുകളിലൂടെയും സ്റ്റാർ മാജിക്ക് അടക്കമുള്ള പരിപാടികളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതമാണ് അനീഷ് രവി. ഗായത്രി സുരേഷും ബിഗ് ബോസിൽ പങ്കെടുക്കാൻ സാധ്യതയുള്ളതായി മനോജ് കുമാർ വെളിപ്പെടുത്തി. സോഷ്യൽമീഡിയയിൽ ട്രോളുകളും മറ്റുമായി നിറഞ്ഞ് നിൽക്കുന്ന ഗായത്രിയും ഇത്തവണ ബിഗ് ബോസിൽ മാറ്റുരക്കാൻ സാധ്യതയുണ്ടെന്നാണ് മനോജ് കുമാർ പറയുന്നത്.

ALSO READ

ഇനി ജയസൂര്യയ്ക്ക് ഒപ്പം സിനിമ ചെയ്യില്ല എന്ന തീരുമാനത്തിന് പിന്നീൽ ഒരു വ്യക്തമായ കാരണമുണ്ട്: വെളിപ്പെടുത്തലുമായി അനൂപ് മേനോൻ

ALSO READ

ഇനി ജയസൂര്യയ്ക്ക് ഒപ്പം സിനിമ ചെയ്യില്ല എന്ന തീരുമാനത്തിന് പിന്നീൽ ഒരു വ്യക്തമായ കാരണമുണ്ട്: വെളിപ്പെടുത്തലുമായി അനൂപ് മേനോൻ

നവീൻ അറയ്ക്കൽ, റോൺസൺ വിൻസെന്റ് എന്നീ രണ്ട് സീരിയൽ താരങ്ങളുടെ പേരുകളാണ് പിന്നീട് മനോജ് കുമാർ പങ്കെടുക്കാൻ സാധ്യതയുള്ള മത്സരാർഥികളുടെ പട്ടികയിൽ ഉൾപ്പെടുത്തി പറഞ്ഞത്. പാടാത്ത പൈങ്കിളി അടക്കമുള്ള സീരിയലുകളിലൂടെ ശ്രദ്ധേയനാണ് നവീൻ അറയ്ക്കൽ.

നിരവധി വില്ലൻ കഥാപാത്രങ്ങൾക്കടക്കം ജീവൻ നൽകിയിട്ടുള്ള നടനാണ് റോൻസൺ. തങ്കച്ചൻ വിതുര ബിഗ് ബോസിൽ ഇല്ലെന്നും മനോജ് കുമാർ പറഞ്ഞു. കോമഡി സ്റ്റാർസ് അടക്കമുള്ള പരിപാടികളുടെ പ്രേക്ഷരുടെ പ്രിയങ്കരനായ കുട്ടി അഖിൽ തീർച്ചയായും ഉണ്ടാകുമെന്നും മനോജ് കുമാർ പറയുന്നുണ്ട്.

Advertisement