ബിഗ് ബോസ് മലയാളം സീസൺ 4 നായി മിനിസ്‌ക്രീൻ പ്രേക്ഷകരെല്ലാം ആകാംഷയോടെ കാത്തിരിക്കുകയാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രക്ഷകർ ഉള്ള ഒരു ഷോ ആണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനാകുന്നു എന്നത് തന്നെയാണ് ബിഗ്‌ബോസ് മലയാളത്തിന്റെ പ്രത്യേകത. മലയാളത്തിൽ മോഹൻലാൽ ഷോ അവതാരകനായി എത്തിയത് ആരാധകർക്ക് വലിയ ആവേശമായിരുന്നു. അതിനിടെ പെട്ടന്ന് ഷോയുടെ അവതാരകനെന്ന നിലയിൽ നിന്ന് മോഹൻ ലാൽ പിന്മാറുന്നു എന്ന വാർത്ത പുറത്ത് വന്നപ്പോഴും ആരാധകർ ഒന്നടങ്കം കാരണം തിരക്കി രംഗത്ത് എത്തിയിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ 4 നായി മിനിസ്‌ക്രീൻ പ്രേക്ഷകരെല്ലാം അക്ഷമയോടെ കാത്തിരിക്കുകയാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ള ഒരു ഷോ ആണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനാകുന്നു എന്നത് തന്നെയാണ് ബിഗ്‌ബോസ് മലയാളത്തിന്റെ പ്രത്യേകത. മലയാളത്തിൽ മോഹൻലാൽ ഷോ അവതാരകനായി എത്തിയത് ആരാധകർക്ക് വലിയ ആവേശമായിരുന്നു. അതിനിടെ പെട്ടന്ന് ഷോയുടെ അവതാരകനെന്ന നിലയിൽ നിന്ന് മോഹൻ ലാൽ പിന്മാറുന്നു എന്ന വാർത്ത പുറത്ത് വന്നപ്പോഴും ആരാധകർ ഒന്നടങ്കം കാരണം തിരക്കി രംഗത്ത് എത്തിയിരുന്നു.
ALSO READ
അതിനൊക്കെയിടെയാണ് ചാനൽ കഴിഞ്ഞയാഴ്ച ഷോയുടെ ടൈറ്റിൽ മോഷൻ പോസ്റ്ററും പുറത്ത് വിട്ടത്. ബിഗ് ബോസ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാർത്താ സ്ഥിരീകരണമായിരുന്നു ഇത്. ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിന്റെ പ്രീമിയർ ഉടൻ നടക്കുമെന്നാണ് അറിയാനാകുന്ന വിവരം.
ഷോ സംപ്രേക്ഷണം ചെയ്യുന്ന ഏഷ്യാനെറ്റ് ചാനൽ പുറത്ത് വിട്ട ലോഗോയുടെ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുൻ സീസണിലെ പോലെ തന്നെ ലോഗോ വളരെ ആകർഷകമായാണ് തയ്യാറാക്കിയിരിക്കുന്നത്. രസകരമായി, വീഡിയോയുടെ പശ്ചാത്തല സംഗീതം മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമാണെന്ന കാര്യവും ഇതിൽ നിന്ന് വ്യക്തമായിരുന്നു.
ഇത് ഷോയുടെ തീം മ്യൂസിക്കിലും ഒരു മാറ്റമുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നു. മലയാളം ടിവിയിലെ ഏറ്റവും ജനപ്രിയമായ റിയാലിറ്റി ഷോയുടെ തിരിച്ചുവരവിനെക്കുറിച്ച് ആകാംക്ഷയോടെ കാത്തിരുന്ന ആരാധകർ പിന്നീട് കാത്തിരുന്നത് അവതാരകൻ ആരാകും എന്ന് അറിയാനായിട്ടായിരുന്നു. തമിഴ് ബിഗ്‌ബോസിന്റെ അവതാരകനായി ചിമ്പു എത്തിയപ്പോൾ മലയാളത്തിലും അവതാരകനിൽ മാറ്റമുണ്ടാകുമന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.
തമിഴ് ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും കമൽ ഹസൻ പിന്മാറിയ വാർത്തകൾ വന്നത് ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു. കമലിന് പകരം സിലമ്പരസൻ എന്ന ചിമ്പുവാണ് അവതാരകനായി എത്തുന്നത്. അത് പോലെ ഇപ്പോൾ മലയാളം ബിഗ്ഗ് ബോസ് സീസൺ ഫോറിലും മോഹൻലാൽ ഇല്ല എന്നായിരുന്നു ഗോസിപ്പുകൾ. ലാലിന് പകരം സുരേഷ് ഗോപി എത്തുന്നു എന്ന ഗോസിപ്പും ശക്തമായിരുന്നു.
ALSO READ
സോഷ്യൽ മീഡിയയിൽ ഇതു സംബന്ധിച്ച ചർച്ചകളും ആരംഭിച്ചിരുന്നു. നടൻ മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസൺ അവസാനിച്ചത്.
കഴിഞ്ഞ മൂന്ന് സീസണുകളിലും സൂപ്പർ സ്റ്റാർ മോഹൻലാലായിരുന്നു ഷോയുടെ അവതാരകൻ. അദ്ദേഹത്തിന്റെ സ്‌റ്റൈലിഷ് ലുക്കും സ്വതസിദ്ധമായ അവതരണ ശൈലിയും ബിഗ്‌ബോസ് ആരാധകർക്ക് വളരെ പ്രിയപ്പെട്ടതാണ്. അധികം വൈകാതെ തന്നെ സീസൺ 4 എന്ന് ഉണ്ടാകുമെന്ന തരത്തിലുള്ള സൂചനകൾ നേരത്തേ ലഭിച്ചിരുന്നുവെങ്കിലും എന്നാണ് ഷോ തുടങ്ങുക എന്ന വിവരം വ്യക്തമായിരുന്നില്ല.
ഇപ്പോഴിതാ ഈ വ്യാജവാർത്തകൾക്ക് തിരിച്ചടികളേറ്റിരിക്കുകയാണ്. മോഹൻലാൽ തന്നെയാകും ഇത്തവണയും ഷോയുടെ അവതാരകൻ. വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നും ലഭിച്ച വിവരപ്രകാരം ഇടൈംസ് ടിവിയാണ് ഇക്കാര്യം പറഞ്ഞത്. വരും ദിവസങ്ങളിൽ താരത്തെ അവതരിപ്പിക്കുന്ന ടീസറും പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.