ബിഗ്‌ബോസിൽ നിന്നാൽ കണ്ണിൽ ചോരയില്ലാത്ത് ആളായി മാറും ; അമ്മയുടെ കല്യാണം നടത്തിക്കൊടുത്തതിന്റെ പേരിൽ പല മോശം കമന്റുകളും വന്നു : ബിഗ് ബോസിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷം മനസ്സ് തുറന്ന് ജാനകി സുധീർ

207

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ ബിഗ്‌ബോസ് സീസൺ 4 ഗംഭീരമായി തന്നെ മുന്നോട്ട് പോവുകയാണ്. ബിഗ് ബോസ് മലയാളം സീസൺ 4 ൽ നിന്നും ആദ്യം പുറത്തായ മത്സരാർത്ഥി ജാനകി സുധീറായിരുന്നു.

ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ബിഗ് ബോസ് വീട്ടിലെ നിറ സാന്നിധ്യമായി മാറാൻ സാധിച്ച ജാനകിയുടെ പുറത്താകൽ പ്രേക്ഷകർക്കും താരങ്ങളും ഒരുപോലെ അമ്പരപ്പുണ്ടാക്കുന്നതായിരുന്നു. താരത്തെ തിരികെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിരവധി പേരാണ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെടുന്നത്.

Advertisements

ALSO READ

അന്ന് എന്റെ കൂട്ടുകാർ ബന്ധുക്കളെ വിളിച്ചു പറഞ്ഞു സീമക്ക് ഇരട്ട പെൺകുട്ടികളാണെന്ന് ; രണ്ട് പെൺകുട്ടികളെ കിട്ടിയില്ലേലും ഒരാളെ കിട്ടുമെന്ന് വിചാരിച്ചു : മകന് പിറന്നാൾ ആശംസകൾ നേർന്ന് സീമ ജി നായരുടെ കുറിപ്പ്

ഇപ്പോഴിതാ തന്റെ ബിഗ് ബോസ് അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് എത്തുകയാണ് ജാനകി സുധീർ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജാനകി മനസ് തുറന്നത്. ആ വാക്കുകൾ ഇങ്ങനെ,

ബിഗ് ബോസ് വീട്ടിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള മത്സരാർത്ഥി ധന്യ ചേച്ചിയാണെന്നാണ് ജാനകി പറയുന്നത്. എനിക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. ജീവിതത്തിൽ ഒരുപാട് അനുഭവങ്ങളുളള വ്യക്തിയാണ്. വേറെ ആരിലും അത് കണ്ടില്ല. പലരും മുഖംമൂടിയിട്ട് ഓവർ ആക്കി നടക്കുന്നത് പോലെയാണ് തോന്നിയത്. അവിടെ കണ്ടതിൽ ഏറ്റവും സിൻസിയർ ആയി തോന്നിയ ആളും ധന്യ ചേച്ചിയാണ്. ഇന്റിമസി തോന്നിയത് പുള്ളിക്കാരിയോട് മാത്രമാണെന്നും ജാനകി പറയുന്നു.

ജാനകിയുടെ തിരിച്ചുവരവ് പലരും ആവശ്യപ്പെടുന്ന ഒന്നാണ്. വൈൽഡ് കാർഡ് പ്രതീക്ഷിക്കുന്നുവോ എന്ന ചോദ്യത്തിന് നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നായിരുന്നു ജാനകി നൽകിയ മറുപടി. കിട്ടിയാൽ തീർച്ചയായും പോകുമെന്നും താരം പറയുന്നു. എല്ലാവരും പറയുന്നത് എന്റെ റീ എൻട്രി വേണമെന്നാണ്. ഒരാഴ്ച കൊണ്ട് ഇത്രയും പേര് എന്നെ സ്നേഹിക്കുന്നുണ്ടല്ലോ.

അത് വലിയ കാര്യമാണെന്നും ജാനകി അഭിപ്രായപ്പെടുന്നു. അതേസമയം താൻ യാതൊരു ഗെയിം പ്ലാനുമില്ലാതെയാണ് പോയതെന്നും ജാനകി പറയുന്നു. ഞാൻ ഞാനായിട്ട് നിക്കണമെന്ന്. പക്ഷെ അവിടെ നിന്നാൽ കണ്ണിൽ ചോരയില്ലാത്ത് ആളായി മാറുമെന്ന് മനസിലായി. ഇതുവരെ ഞാൻ ഞാനായിട്ടാണ് നിന്നത്. ഗെയിമിനാണ് പ്രാധാന്യം. മനസാക്ഷിയും പിടിച്ച് നിന്നാൽ അങ്ങനെ ഇരിക്കാനെ പറ്റൂ. കുറേ വഴക്കുണ്ടാക്കാം എന്നല്ലാതെ എന്നാണ് ജാനകി പറയുന്നത്.

ഇമോഷണൽ ഡ്രാമ കളിച്ചിട്ട് കാര്യമില്ല ബിഗ് ബോസിൽ എന്നാണ് ജാനകി പറയുന്നത്. അത്ര മണ്ടന്മാരല്ല ഇപ്പോഴത്തെ പ്രേക്ഷകർ. അവർക്ക് ബുദ്ധിയുണ്ട്്. അഭിനയിക്കുന്നത് ആരാണ്, റിയൽ ആരാണെന്ന് അവർക്കറിയാം. ഞാൻ ഇത്ര ദിവസമേ നിന്നിട്ടുള്ളൂവെങ്കിലും ഞാനായിട്ട് നിന്നത് കൊണ്ട് എത്ര പേരാണ് മുന്നോട്ട് വന്നത്, എനിക്ക് പേഴ്സണലായി മെസേജ് അയച്ചത്.

നന്നായി കളിച്ചു, പുറത്ത് പോകേണ്ടവരല്ല എന്നൊക്കെ പറഞ്ഞു കൊണ്ട് എന്നും ജാനകി പറയുന്നു. ഫൈനൽ ഫൈവിൽ താൻ കാണാൻ ആഗ്രഹിക്കുന്നത് ആരെയൊക്കെയാണെന്നും ജാനകി പറയുന്നുണ്ട്. ധന്യ ചേച്ചി വരണമെന്ന് ആഗ്രഹമുണ്ട്. നവീൻ ചേട്ടൻ വരുമായിരിക്കും. പുള്ളി ഇപ്പോൾ തന്നെ സേഫ് സോൺ പിടിച്ചു നിൽക്കുകയാണ്. റോബിൻ, ഭയങ്കര ക്രൂക്ക്ഡ് ആണെങ്കിലും ഗെയിം പ്ലാനുള്ള ആളാണ്. സുചിത്ര ചേച്ചി, റോൺസൺ എന്നിവരെയാണ് ജാനകി പറയുന്നത്.

ALSO READ

ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടി വിമലാ രാമൻ വിവാഹിതയാകുന്നു ; വരൻ പ്രമുഖ നടൻ

അമ്മയുടെ കല്യാണം നടത്തിക്കൊടുത്തുവെന്ന ജാനകിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതിന്റെ പേരിലുള്ള മോശം കമന്റുകളെക്കുറിച്ചും ജാനകി മനസ് തുറന്നു. അമ്മ ഇത്രയും നാൾ ഞങ്ങൾക്ക് വേണ്ടിയാണ് ജീവിച്ചത്.

എനിക്കിപ്പോൾ അമ്മയുടെ അടുത്ത് പോയി നിന്ന് അമ്മയെ നോക്കാൻ പറ്റുന്നൊരു സാഹചര്യമല്ല. ചേച്ചിയുടെ കല്യാണവും വൈകാതെ നടക്കും. എന്നു കരുതി അവർക്കൊരു ഹാപ്പിനെസ് വേണ്ടെ. ഈ പറയുന്നവർക്ക് അവിടെയിരുന്ന് പറഞ്ഞാൽ മതി. എന്റെ അമ്മ ഹാപ്പിയാണ്. ഡാഡി നല്ലൊരു മനുഷ്യനാണ്. അച്ഛനേക്കാൾ നന്നായി എന്നെ കെയർ ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. പറയുന്നവർ അവിടെയിരുന്ന് പറയട്ടെ എന്നായിരുന്നു ജാനകിയുടെ പ്രതികരണം.

Advertisement