ബിഗ് ബോസിൽ വന്നത് കൊണ്ട് മാത്രം സിനിമയിൽ നല്ല അവസരങ്ങൾ ലഭിച്ചിട്ടില്ല, ജീവിതത്തിൽ മാറ്റമുണ്ടായത് റാണ കാരണം എന്ന് സായി വിഷ്ണു

86

ബിഗ് ബോസ് മലയാളത്തന്റെ മൂന്നാം സീസണിലൂടെയാണ് സായി വിഷ്ണുവിനെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത്. ഡിംപൽ ഭാലുമായി ഉണ്ടായ വഴക്കുകളൊക്കെയാണ് സായ് വിഷ്ണുവിനെ ഷോയിൽ സജീവമാക്കി നിർത്തിയത്.

വേറിട്ട ഗെയിം പ്ലാനോട് കൂടി വന്ന സായ് വിഷ്ണു ഷോയുടെ തുടക്കത്തിൽ വളരെ മോശം മത്സരാർത്ഥി എന്ന പേരുകേട്ടെങ്കിലും പിന്നീട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. വിമർശകരെ പോലും കയ്യടിപ്പിക്കുന്ന പ്രകടനമാണ് അവസാന നിമിഷത്തിൽ താരം കാഴ്ച വെച്ചിരുന്നത്. ബിഗ് ബോസിന് പുറത്ത് വലിയൊരു ആരാധകരെ നേടിയെടുക്കാനും സായി വിഷ്ണുവിന് സാധിച്ചു.

Advertisements

ഓസ്‌കാർ എന്ന സ്വപ്നത്തിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് താനെന്ന് ബിഗ് ബോസിൽ എത്തിയപ്പോൾ നടൻ പറയുകയുണ്ടായി. മോഡലിങ്ങിൽ സജീവമായി നിന്നപ്പോഴാണ് താരം ബിഗ് ബോസിൽ വന്നത്. പിന്നീട് ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമാവുകയും ചെയ്തു താരം.

ALSO READ- മക്കൾ തമ്മിൽ പത്ത് വയസിന്റെ വ്യത്യാസം; അഞ്ച് തവണ അബോർഷനായി; ജീവിതത്തിൽ നേരിട്ട ദുരന്തങ്ങളെ കുറിച്ച് നിത്യ ദാസ്

ഇപ്പോഴിതാ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സായ് വിഷ്ണു. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് ആരാധകരോട് സായ് സംവദിച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാമിലൂടെ തന്റെ ആരാധകർ ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടി കൂടിയാണ് സായ് നൽകിയത്.

സായിയുടെ അമ്മയേയും അച്ഛനെയും വീഡിയോയിലൂടെ കാണിക്കുകയും ചെയ്തു. ‘പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ വാടക വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. ബിഗ് ബോസിന് ശേഷം വീട്ടുകാർക്ക് കുറച്ച് കൂടി മെച്ചപ്പെട്ട സാഹചര്യം നൽകാൻ കഴിയുന്നുണ്ട്’-എന്ന് സായ് പറഞ്ഞു.

ALSO READ- ‘അച്ഛനെപോലെ തന്നെയുള്ള ലുക്ക് വളരെ അപൂർവ്വം; പക്ഷെ ഈ ചിത്രം അതിലും അപൂർവ്വം’, സുരേഷ് ഗോപിക്കും ഗോകുലിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ലെന

‘ബിഗ് ബോസിൽ വന്നത് കൊണ്ട് മാത്രം സിനിമയിൽ നല്ല അവസരങ്ങൾ ലഭിച്ചിട്ടില്ല. എനിക്കൊരു ക്രു ഉണ്ട്. ഞങ്ങളിപ്പോൾ ഞങ്ങളുടെ സിനിമക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. കൂടാതെ കുറച്ച് ഷോട്ട് ഫിലിംസും ചെയ്യുന്നുണ്ട്. ഞാൻ സ്‌ക്രിപ്റ്റ് ചെയ്ത് ഞാൻ നായകനായി എത്തുന്ന ഒരു സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോൾ. ഇങ്ങോട്ട് നല്ല വേഷങ്ങൾ വരുമ്പോൾ അതും ചെയ്യും. ഞാൻ അഭിനയിക്കുന്ന എന്റെ സിനിമ എത്രയും പെട്ടെന്ന് നിങ്ങളിലേക്ക് എത്തിക്കാൻ പറ്റുമെന്നാണ് വിശ്വാസം’,- എന്നും സായി അറിയിച്ചു.

ഷോയ്ക്ക് ശേഷം ഉണ്ടായ മാറ്റങ്ങളെ കുറിച്ചും സായ് പറയുന്നുണ്ട്. വീട്ടിൽ ഉണ്ടായിരുന്ന ഒരു നായകുട്ടിയെക്കുറിച്ചാണ് പറഞ്ഞ് തുടങ്ങിയത്. ‘വീട്ടിലേക്ക് ഒരു ദിവസം വന്ന് കയറിയതാണ്. വീട്ടിൽ എല്ലാവരോടും അവൻ വേഗം ഇണങ്ങി. എന്നോടും വലിയ സ്‌നേഹമായിരുന്നു. പക്ഷെ എനിക്ക് എന്തോ പേടിയുളളത് കൊണ്ടാണോ എന്ന് അറിയില്ല വലിയ രീതിയിലുള്ള അടുപ്പം ഉണ്ടായിരുന്നില്ല.’

‘എന്നാലും ചെറിയ രീതിയിലൊക്കെ അവനുമായി സമയം ചിലവഴിക്കുമായിരുന്നു. ഞാൻ പുറത്തൊക്കെ പോയിട്ട് വരുമ്പോൾ നല്ല സ്‌നേഹമൊക്കെയാണ്. ഞാൻ ഒരിക്കൽ പുറത്ത് പോകാൻ വേണ്ടി ബസ് സ്റ്റോപ്പിലേക്ക് പോയപ്പോൾ അവനും എന്റെ പിറകെ വന്നു. ഞാൻ തിരിച്ച് വന്നപ്പോൾ അവനെ കണ്ടില്ല. പിന്നെയും രണ്ട് ദിവസം കഴിഞ്ഞും അവനെ കണ്ടില്ല. ഞാൻ അവനെ തിരക്കി ഇറങ്ങിയപ്പോൾ അവിടെയുള്ള ചേട്ടന്മാർ പറഞ്ഞു. അവനെ ഒരു വണ്ടി ഇടിച്ചിട്ട് പോയി. അതിന് ശേഷം കുറച്ച് കഴിഞ്ഞപ്പോൾ അവൻ മരിച്ചു എന്ന് അവർ പറഞ്ഞു. അത് എനിക്ക് ഭയങ്കര വിഷമം ആയിരുന്നു’.

‘ബിഗ് ബോസിൽ നിന്ന് വന്നതിന് ശേഷം ഞാൻ ഒരു റോട്ട് വീലറിനെ വാങ്ങി. എനിക്ക് പേടിയായിരുന്നു എന്നാലും വാങ്ങിയതാണ്. ഇപ്പോ അവൻ വന്നതിന് ശേഷം ജീവിതം ആകെ മാറി. എന്റെ മോനാണ് അവൻ. റാണ എന്നാണ് പേര്. എന്നെ സ്‌നേഹിക്കാനൊക്കെ ഒരാൾ ഉള്ളത് പോലെയാണ് തോന്നുന്നത്. എന്റെ റൂമിലേക്കൊന്നും മറ്റാരെയും കയറാൻ ഒന്നും സമ്മതിക്കില്ല’, സായി സന്തോഷം പങ്കുവെച്ചു.

Advertisement