ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് സീസൺ 4 തുടങ്ങിയിരിയ്ക്കുകയാണ് ഷോയിൽ തീർത്തുമൊരു പോസിറ്റീവ് വൈബ് കൊണ്ടുവരാൻ ഒരു മത്സരാർത്ഥി എത്തിയിട്ടുണ്ട്.
മജീഷ്യനും മെന്റലിസ്റ്റുമൊക്കെയായ അശ്വിൻ വിജയ് തന്റെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് സന്ദേശം നൽകാൻ വേണ്ടിയാണ് ബിഗ് ബോസിൽ എത്തിയിരിയ്ക്കുന്നത്. അത്രയേറെ സംഭവ ബഹുലമാണ് തിരുവനന്തപുരം സ്വദേശിയായ അശ്വിന്റെ ജീവിതം.
ALSO READ
ഒരു മജീഷ്യൻ മെന്റലിസ്റ്റ് എന്നതിനൊക്കെ അപ്പുറം തന്നെ പലരും തിരിച്ചറിയുന്നത് മറ്റൊരു കാര്യത്താലാണ് എന്ന് അശ്വിൻ തന്നെ പറയുന്നു. 22 വർഷങ്ങൾക്ക് ശേഷം സ്വന്തം അമ്മയെ കണ്ടെത്തിയ മകനാണ് അശ്വിൻ. അശ്വിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോഴാണ് മാനസിക രോഗിയായ അമ്മ ഉപേക്ഷിച്ച് പോയത്. അഞ്ച് വയസ്സ് ആയപ്പോൾ അച്ഛനും മരണപ്പെട്ടു. അച്ഛമ്മയാണ് അശ്വിനെ വളർത്തിയത്.
22 വർഷങ്ങൾക്ക് ശേഷമാണ് ഒന്നര വയസ്സിൽ ഉപേക്ഷിച്ച് പോയ അമ്മയെ അശ്വിൻ കണ്ടെത്തിയത്. എന്നാൽ അമ്മ തന്നെ തിരിച്ചറിഞ്ഞില്ല. അത് വലിയ വേദനയായിരുന്നു. പക്ഷെ അമ്മയെ കണ്ടെത്താൻ സാധിച്ചത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം എന്ന് മോഹൻലാലിന്റെ ചോദ്യത്തോട് പ്രതികരിക്കവെ അശ്വിൻ പറയുകയുണ്ടായി.
ALSO READ
മഹാനടൻ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല ഭരിക്കാൻ അറിയണം, അമ്മ ഭാരവാഹികൾക്ക് എതിരെ കൊല്ലം തുളസി
രണ്ട് ലോക റെക്കോർഡുകൾ തന്റെ പേരിലാക്കിയ ആൾ കൂടെയാണ് അശ്വിൻ. ഇന്ത്യയിലെ ഫാസ്റ്റസ്റ്റ് മജീഷ്യൻ എന്ന കാറ്റഗറിയിൽ ഇന്ത്യൻ വേൾഡ് ഓഫ് റെക്കോഡും ഏഷ്യ വേൾഡ് ഓഫ് റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ മാജിക്ക് പ്ലാനറ്റിൽ ജോലി ചെയ്യുകയാണ് അശ്വിൻ വിജയ്. മാന്ത്രികം, വിഷ്ണു ലോകം പോലുള്ള സിനിമകളാണ് തനിയ്ക്ക് മാന്ത്രിക ലോകത്തേക്ക് കടക്കാൻ പ്രചോദനമായത് എന്ന് അശ്വിൻ പറയുന്നുണ്ട്.