‘നിങ്ങളെ തിരിച്ചറിയുക നിങ്ങളുടെ മൂല്യം തിരിച്ചറിയുക’, പുതിയ സന്തോഷം പങ്കുവെച്ച് സൂരജ്, ഏറ്റെടുത്ത് ആരാധകര്‍

108

ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് സൂരജ് തേലക്കാട്. മിനിസ്‌ക്രീനിലേയും ബിഗ് സ്‌ക്രീനിലേയും കുട്ടിത്താരമാണ് സൂരജ്. പൊക്കമില്ലായ്മയെ വിജയമാക്കി മാറ്റിയാണ് സൂരജ് ഉയരങ്ങളിലേക്ക് കുതിക്കുന്നത്.

Advertisements

പ്രായം ഇരുപത്തിയാറായെങ്കിലും മലയാളത്തിലെ നിരവധി സെലിബ്രിറ്റികളുടെ എളിയില്‍ കയറി ഇരിക്കാന്‍ തനിക്ക് ഭാഗ്യം കിട്ടിയെന്ന് എന്നും സൂരജ് പുഞ്ചിരിയോടെ പറയുന്നു. മലപ്പുറം പെരുന്തല്‍മണ്ണ സ്വദേശിയാണ് താരം. അച്ഛന്‍ മോഹനന്‍ ബാങ്കിലെ കളക്ഷന്‍ ഏജന്റ് ആയിരുന്നു. അമ്മ ജ്യോതിലക്ഷ്മി വീട്ടമ്മയും.

Also Read: ഇത്ര കിട്ടിയാലെ അഭിനയിക്കൂ എന്നൊന്നുമില്ല, ഇന്നേവരെ പൈസ ചോദിച്ച് വാങ്ങിയിട്ടില്ല, സിനിമയിലെ പ്രതിഫലത്തെക്കുറിച്ച് സിദ്ദിഖ് പറയുന്നതിങ്ങനെ

സ്വാതിശ്രീ എന്നൊരു ചേച്ചിയും സൂരജിനുണ്ട്. സൂരജിന്റെ അച്ഛനും അമ്മയും അകന്ന ബന്ധുക്കളായിരുന്നു. അതുമൂലമുണ്ടായ ജനിതക പ്രശ്‌നം കൊണ്ടാണ് രണ്ട് മക്കള്‍ക്കും വളര്‍ച്ച കുറഞ്ഞ് പോയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും സൂരജ് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

ശാരീരിക പരിമിതിയാണ് പൊക്ക കുറവെങ്കിലും തനിക്ക് അവസരങ്ങള്‍ നല്‍കിയതും ശ്രദ്ധിക്കപ്പെട്ടതും നീളക്കുറവ് കാരണമാണെന്നും താരം പറയുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ മിമിക്രി ചെയ്താണ് സൂരജ് കലയുമായുള്ള ബന്ധം തുടങ്ങിയത്. പിന്നീട് സിനിമയിലെത്തിയും സൂരജ് ആരാധകരെ സൃഷ്ടിച്ചു.

Also Read: ‘കഥാപാത്രത്തിന് വേണ്ടി നീളന്‍ മുടി മുറിക്കണമെന്ന് പറഞ്ഞു, ആദ്യം മടിച്ചു പിന്നീട് സമ്മതിച്ചു’, സുരേഷേട്ടന്റെ സ്വന്തം സുമലത ടീച്ചര്‍ പറയുന്നു

പിന്നീടാണ് ബിഗ് ബോസ് നാലാം സീസണില്‍ എത്തിയത്. ഈ റിയാലിറ്റി ഷോയില്‍ ഫൈനല്‍ വരെ എത്തിയാണ് സൂരജ് കൂടുതല്‍ ആളുകളിലേക്ക് തന്റെ പ്രശസ്തി എത്തിച്ചത്. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് ഇന്ന് സൂരജ്. പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും എല്ലാം സൂരജ് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലൂടെ തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് സൂരജ്. ഡാര്‍ക്ക് ബ്ലൂ ടീഷര്‍ട്ടും റെഡ് ക്യാപ്പും അണിഞ്ഞാണ് സൂരജ് എത്തിയിരിക്കുന്നത്. ‘നിങ്ങളെ തിരിച്ചറിയുക നിങ്ങളുടെ മൂല്യം തിരിച്ചറിയുക’ എന്ന അടിക്കുറിപ്പും ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

സൂരജിന്റെ ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് സൂരജിന്റെ പുതിയ ചിത്രത്തിന് താഴെ പ്രതികരിച്ചത്.

Advertisement