വിജെ ശാലിനി നായര്‍ ഇന്ന് മലയാളികള്‍ക്ക് സുപരിചിതയാണ്. ഏഷ്യാനെറ്റില്‍ വിജയകരമായി പൂര്‍ത്തിയായ ബിഗ്ബോസ് മലയാളം സീസണ്‍ നാലിലെ മല്‍സരാര്‍ത്ഥി ആയിരുന്നു ശാലിനി നായര്‍. ഷോയില്‍ നിന്നും താരം പുറത്താവുകയായിരുന്നു. ബിഗ്ബോസ് ഹൗസില്‍ ബാലാമണി എന്നാണ് ശാലിനി നായര്‍ അറിയപ്പെട്ടത്.
ശാലിനി ഇമോഷണലി വളരെ അധികം വീക്ക് ആണ് എന്നും കമന്റുകള്‍ വന്നിരുന്നു. എന്നാല്‍ ജീവിതത്തിലെ പല സാഹചര്യങ്ങളെയും ധൈര്യത്തോടെ നേരിട്ട ആളാണ് താന്‍, ഒരിക്കലും ഇമോഷണലി വീക്ക് അല്ല എന്നാണ് ശാലിനി പറയുന്നത്.
സാധാരണക്കാരിയായ ഒരു നാട്ടിന്‍പുറത്തുകാരിയില്‍ നിന്നുമാണ് ശാലിനി ഇന്നത്തെ നിലയിലേക്ക് ഉയര്‍ന്നത്. തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്തു തുടങ്ങിയതിനെക്കുറിച്ചും ഇതുവരെയുള്ള കുടുംബ ജീവിതത്തെ കുറിച്ചും ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കവേ ശാലിനി വെളിപ്പെടുത്തിയിരുന്ന.
Also Read: പ്രശസ്തിയില്‍ നിന്നും പടുകുഴിയിലേക്ക് വീണ് അന്‍ഷിത, നടിയുടെ ജീവിതത്തില്‍ സംഭവിച്ചത് ഇതാണ്
എന്നാല്‍ അവതാരകയായും മോഡലായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുകയാണിപ്പോള്‍ ശാലിനി. ഇപ്പോഴിതാ ശാലിനി പങ്കുവെച്ച ഒരു വീഡിയോയും കുറിപ്പുമാണ് ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്ഗ് ബോസ്സില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഒരു മെന്റല്‍ ട്രോമായിലൂടെയാണ് കടന്നുപോയതെന്ന് ശാലിനി പറയുന്നു.
പരിപാടിയില്‍ നിന്നും ഒരു ചതിയിലൂടെയാണ് തന്നെ പുറത്താക്കിയത്. തന്നെ മറ്റുള്ളവര്‍ ശരിക്കും അറിയുന്നതിന് മുമ്പേ തന്റെ അവസരം നഷ്ടപ്പെട്ടു പോയി എന്നും നല്ല അഭിനയ സാധ്യതയുള്ള പല ടാസ്‌കുകളും ചെയ്യാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും ശാലിനി കൂട്ടിച്ചേര്‍ത്തു.
ബിഗ് ബോസില്‍ വെച്ച് തന്റെ കൈയ്യില്‍ മുറിവ് പറ്റിയപ്പോള്‍ തനിക്ക് ഊട്ടി തന്ന ആ ഉരുള തനിക്കുള്ള പണിയാണെന്ന് ഓര്‍ത്തിരുന്നുവെന്നും ബിഗ് ബോസിലെ പല സംഭവങ്ങളും പലരും കാണാതെ പോയി എന്നും പങ്കുവെച്ച വീഡിയോ ചൂണ്ടിക്കാട്ടി ശാലിനി പറയുന്നു.
Also Read: മുട്ടയുടെ വെള്ള മാത്രം കഴിച്ച് നടി വിദ്യാബാലൻ കുറച്ചത് 15 കിലോ: അമ്പരന്ന് ആരാധകർ
വൈകിയാണെങ്കിലും ചിലതൊക്കെ എല്ലാവവരും മനസ്സിലാക്കിയെന്നും തനിക്ക് പറയാന്‍ ഒത്തിരി കാര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും ശാലിനി കൂട്ടിച്ചേര്‍ത്തു.