മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഷോ ആയിരുന്നു മിനിസ്ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം. ആരാധകരെ ഏറെ ആകര്ഷിച്ചായിരുന്ന ഇത്തവണത്തെ നാലാം സീസണ് അവസാനിച്ചത്.
ദില്‍ഷ പ്രസന്നന് ആയിരുന്നു ഇത്തവണത്തെ വിജയി ആയി മാറിയത്. അതേ സമയം ബിഗ് ബോസ് മലയാളം സീസണ് ഫോറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തി ബിഗ് ബോസ് വീടിനകത്തും പുറത്തും ഒരുപോലെ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച മത്സരാര്‍ഥി ആയിരുന്നു റിയാസ് സലിം.
മത്സരാര്‍ഥിയായി എത്തി കുറച്ച് പേരിലെങ്കിലും മാറ്റങ്ങള്‍ സൃഷ്ടിക്കാനും സമൂഹത്തെ കൊണ്ട് കുറെയേറെ കാര്യങ്ങള്‍ ചിന്തിപ്പി ക്കുകയും ചെയ്തിരുന്നു റിയാസ് സലീം. ന്യൂ നോര്‍മല്‍ എന്ന ടാഗ് ലൈനിലെത്തിയ സീസണ് നാലിന്റെ വിജയിയായത് ദില്‍ഷ പ്രസന്നനായിരുന്നു എങ്കിലും ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മത്സരാര്‍ത്ഥി ആരെന്ന ചോദ്യത്തിന്റെ ഉത്തരം റിയാസ് എന്നത് തന്നെയാണ്.
തന്നെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളെയും രാഷ്ട്രീയത്തെയും കുറിച്ചുമെല്ലാം പലപ്പോഴായി റിയാസ് തുറന്ന് സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. അതിന് ശേഷം മലയാളികള്‍ ഒന്നുകൂടി ആഴത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങി.
ബിഗ് ബോസില്‍ നിന്നും പുറത്തായതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് റിയാസ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു. ഇപ്പോഴിതാ റിയാസ് തന്റെ ചാനലില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.
ഇതൊരു ക്യൂ ആന്‍ഡ് എ വീഡിയോയിരുന്നു. പ്രേക്ഷകര്‍ പലപ്പോഴായും ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് റിയാസ് നല്‍കുന്നത്. ഇതില്‍ ആരതി പൊടിയെക്കുറിച്ച് ഒരു ആരാധകന് ചോദിച്ച ചോദ്യത്തിന് റിയാസ് നല്കിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഹു ദ ഹെല് ഈസ് ആരതി പൊടി? എന്നായിരുന്നു ചോദ്യത്തിനുള്ള റിയാസിന്റെ മറുപടി. ഈ വ്യക്തി സ്വന്തം കഴിവുകൊണ്ട് വളര്‍ന്ന ആളാണെങ്കില്‍ അവരെ അറിയാന്‍ ചാന്‍സുണ്ട്, എന്നാല്‍ ആരതി പൊടി എന്നത് പോപ്പുലറായ ഒരു വ്യക്തിയെ പിടിച്ച് ബോയ് ഫ്രണ്ട് ആക്കിയത് കൊണ്ട് പോപ്പുലറായ ആളാണെങ്കില്‍ തനിക്ക് അറിയാന്‍ ചാന്‍സ് ഇല്ലെന്നും റിയാസ് പറഞ്ഞു.