സഹായിക്കാം എന്ന് പറഞ്ഞ് വരുന്നവരാണ് നമ്മളെ ഉപദ്രവിക്കുന്നത്, അന്ന് എന്റെ വസ്ത്രങ്ങള്‍ വലിച്ചൂരി സെക്ഷ്വല്‍ പാര്‍ട്ട് നോക്കാന്‍ വരെ ശ്രമിച്ചു, ജീവിതത്തിലെ ദുരനുഭവം പറഞ്ഞ് നാദിറ

362

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

Advertisements

ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.

Also Read: അമ്മ മരിച്ച ഒരു മകന്റെ ഫോട്ടോ എടുത്തിട്ട് ഇവര്‍ക്കൊക്കെ എന്ത് കിട്ടിനാണ്, നാളെ നമ്മുടെ വീട്ടിലും ഇങ്ങനെ ഒരു മരണം സംഭവിക്കാവുന്നതേയുള്ളൂ, വൈറലായി കുറിപ്പ്

അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ്‍ ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പലരും ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുള്ളവരാണ്.

ഇപ്പോഴിതാ മത്സരാര്‍ത്ഥികളില്‍ ഒരാളായ നാദിറ പറഞ്ഞ അവരുടെ ജീവിത കഥയാണ് പ്രേക്ഷകരെ വേദനയിലാഴ്ത്തുന്നത്. താന്‍ തിരുവനന്തപുരം സ്വദേശിനിയാണെന്നും വളരെ സാമ്പത്തികമായി പ്രശ്‌നങ്ങള്‍ നേരിടുന്ന കുടുംബമാണ് തന്റേതെന്നും നാദിറ പറയുന്നു.

Also Read: അമ്മ മരിച്ച ഒരു മകന്റെ ഫോട്ടോ എടുത്തിട്ട് ഇവര്‍ക്കൊക്കെ എന്ത് കിട്ടിനാണ്, നാളെ നമ്മുടെ വീട്ടിലും ഇങ്ങനെ ഒരു മരണം സംഭവിക്കാവുന്നതേയുള്ളൂ, വൈറലായി കുറിപ്പ്

ബാല്യകാലത്ത് തനിക്ക് അടുത്തൊരു സുഹൃത്ത് ഉണ്ടായിരുന്നില്ല. കുഞ്ഞുന്നാള് മുതലേ പെണ്‍കുട്ടികളോടായിരുന്നു തനിക്ക് അടുപ്പമെന്നും അവര്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ ഉപയോഗിക്കാനായിരുന്നു ഇഷ്ടമെന്നും എല്ലാവരും കളിയാക്കി തുടങ്ങിയതോടെ സ്‌കൂളില്‍ പോകാനും തനിക്ക് മടിയായിരുന്നുവെന്ന നാദിറ പറയുന്നു.

17ാമത്തെ വയസ്സിലാണ് വീടുവിട്ടിറങ്ങിയത്. അന്ന് തന്റെ കൈയ്യില്‍ വെറും 70 രൂപയായിരുന്നു ഉണ്ടായിരുന്നതെന്നും ട്രാന്‍സ് കമ്മ്യൂണിറ്റിയിലെത്തിയതോടെയാണ് ജീവിതം മാറിയതെന്നും അങ്ങനെ നജ്ബീല്‍ നാദിറയായെന്നും തനിക്ക് ഒരു മോശം അനുഭവം ലൈഫില്‍ ഉണ്ടായിട്ടുണ്ടെന്നും നാദിറ പറയുന്നു.

ഒരിക്കല്‍ ഒരാള്‍ തന്നെ കാറില്‍ കയറ്റി. എന്നിട്ട് റേറ്റ് എത്രയാണെന്ന് ചോദിച്ചു. താന്‍ നല്ല രീതിയില്‍ റിയാക്ട് ചെയ്തുവെന്നും അതിന് ശേഷം അയാള്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി കാറില്‍ അതിക്രമിച്ച് കയറി എന്ന് പറഞ്ഞ് തന്റെ പേരില്‍ പരാതി കൊടുത്തുവെന്നും പോലീസുകാര്‍ തന്നെ ലാത്തികൊണ്ട് അന്ന് തല്ലിയിരുന്നുവെന്നും നാദിറ പറയുന്നു.

നമ്മളെ സഹായിക്കാം എന്ന് പറഞ്ഞ് നി്ല്‍ക്കുന്നവരാണ് നമ്മളെ മിസ് യൂസ് ചെയ്യുന്നത്. ഇന്ന് താന്‍ എന്തെങ്കിലുമൊക്കെയായി എന്ന് വിചാരിക്കുന്നില്ലെന്നും പക്ഷേ എന്തെങ്കിലുമൊക്കെ ആവാന്‍ ഒത്തിരി ശ്രമിക്കുന്നുണ്ടെന്നും നാദിറ പറയുന്നു.

Advertisement