മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായി മാറിയിരിക്കുകയാണ് ഇന്ന് ബിഗ് ബോസ്. മലയാളത്തില്‍ നാലാം സീസണില്‍ എത്തി നില്‍ക്കുകയാണ് ബിഗ് ബോസ്. ഈ അടുത്തിടെ അവസാനിച്ച നാലാം സീസണില്‍ മത്സരാര്‍ത്ഥികളില്‍ മിക്കവരും പ്രേക്ഷകര്‍ക്ക് പുതുമുഖങ്ങളായിരുന്നു.
ദില്‍ഷ പ്രസന്നനാണ് നാലം സീസണില്‍ ബിഗ് ബോസിന്റെ ട്രോഫിയും അമ്പത് ലക്ഷം രൂപയും സ്വന്തമാക്കി ഒന്നാംസ്ഥാനം നേടിയത്. ബ്ലെസ്ലിയാണ് രണ്ടാം സ്ഥാനത്ത്. ഷോയുടെ അവസാന ഭാഗത്തേക്ക് എത്തുന്നതിനിടെ പുറത്താക്കപ്പെട്ട ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ പരിപാടിയില്‍ വിജയം നേടിയില്ലെങ്കിലും ലക്ഷക്കണക്കിന് ആരാധകരെയാണ് നേടിയത്.
ഇക്കഴിഞ്ഞ ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് ഡോക്ടര്‍ റോബിന് തന്നെയാണെന്ന് പറയാം. ബിഗ്‌ബോസില്‍ നിന്ന്് പുറത്തായപ്പോഴും റോബിനെ വരവേല്‍ക്കാന്‍ വിമാനത്താവളത്തില്‍ ഒരുപാട് ആരാധകരായിരുന്നു തിങ്ങിനിറഞ്ഞത്.
ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കിട്ടിയ റിയാസ് സലീമിനെ ശാരീരികമായി ഉപദ്രവിച്ചുവെന്ന കാരണത്തിലാണ് റോബിന്‍ രാധാകൃഷ്ണനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. ഷോയില്‍ ഉള്ളതിനേക്കാളേറെ ആരാധകരായിരുന്നു റോബിന് പുറത്തിറങ്ങിയപ്പോള്‍.
ഓണ്‍ലൈന്‍ മാധ്യമങ്ങളെല്ലാം റോബിന്റെ ആരാധകരെക്കുറിച്ച് എഴുതി. ഉദ്ഘാടന പരിപാടികളും മറ്റുമായി പിന്നീട് തിരക്കിലായിരുന്നു റോബിന്‍. സിനിയില്‍ നി്ന്നും അവസരങ്ങളും താരത്തെ തേടിയെത്തി. നിര്‍മാതാവ് സന്തോഷ് ടി കുരുവിളയുടെ ചിത്രത്തിലാണ് താരം എത്തുന്നത്.
ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചത് മോഹന്‍ലാല്‍ ആയിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് റോബിന്‍ രാധാകൃഷ്ണന്റെ വീടിന്റെ ചിത്രമാണ്. തന്റെ വീടിന്റെ ചിത്രം ആരാധകരുമായി ആദ്യമായി പങ്കുവെച്ചിരിക്കുകയാണ് താരം.
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് താരത്തിന്റെ വീട്. മനോഹരമായ ഒരു വലിയ വീടാണ് റോബിന്റേത്. റോബിന്റെ വീട് വലിയ മുറ്റവും ചെടിയും എല്ലാമുള്ളതാണ് . നിരവധി പേരാണ് വീടിന്റെ ചിത്രത്തിന് താഴെ പ്രതികരിച്ചത്. റോബിന്റെ പുതിയ വിശേഷങ്ങളെല്ലാം അറിയാന്‍ ആകാംഷയില്‍ കാത്തിരിക്കുകയാണ് ഓരോ നിമിഷവും മലയാളികള്‍ ഇപ്പോള്‍.