മണിക്കുട്ടനെ ജീവിതത്തില്‍ നിന്ന് ഞാന്‍ ഡിലീറ്റ് ചെയ്തു, സഹതാപം മാത്രം, സിനിമയില്‍ മാത്രമല്ല, അയാള്‍ ജീവിതത്തിലും അഭിനയിക്കുന്ന ആള്‍; സൗഹൃദം അവസാനിപ്പിച്ചതിനെ കുറിച്ച് ഡിംപല്‍ ഭാല്‍

921

കേരളക്കരയുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. നടന്‍ മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസിന്റെ നാല് സീസണുകള്‍ ഇതിനോടകം പിന്നിട്ടു. ആദ്യത്തെ സീസണില്‍ നടനും അവതാരകനുമായ സാബു മോന്‍ (തരികിട സാബു) ആയിരുന്നു വിജയിച്ചത്.

പേളി മാണിയായിരുന്നു രണ്ടാം സ്ഥാനത്ത്. 2020 ല്‍ ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 2 കൊവിഡ് പ്രതിസന്ധി മൂലം നിര്‍ത്തി വയ്ക്കുകയായിരുന്നു. വിജയിയെ പ്രഖ്യാപിച്ചിരുന്നില്ല ലോക്ക് ഡൗണിന് ശേഷം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബിഗ് ബോസ് സീസണ്‍ 3 ആരംഭിക്കുന്നത്.

Advertisements

14 മത്സരാര്‍ഥികളുമായി 2021 ഫെബ്രുവരി 14 ആണ് മത്സരം തുടങ്ങുന്നത്. എന്നാല്‍ 100 ദിവസം പൂര്‍ത്തി ആക്കാന്‍ സീസണ്‍ 3 നും കഴിഞ്ഞിരുന്നില്ല. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഷോ നിര്‍ത്തി വയ്ക്കുക ആയിരുന്നു. പിന്നീട് പ്രേക്ഷകരുടെ അഭ്യര്‍ത്ഥനമാനിച്ച് ഗ്രാന്‍ഡ് ഫിനാലെ നടത്തുകയായിരുന്നു. ചെന്നൈയില്‍ വെച്ച് നടത്തിയ ഫിനാലെയില്‍ നടന്‍ മണിക്കുട്ടന്‍ ആയിരുന്നു വിജയി ആയത്.

ബിഗ് ബോസ് ഷോയിലൂടെ സൗഹൃദങ്ങള്‍ ഉണ്ടാവുന്നതിനോടൊപ്പം തന്നെ സൗഹൃദങ്ങള്‍ അകന്ന് പോവാറുമുണ്ട്. ബിഗ് ബോസ് ഷോയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ഒരു സൗഹൃദമായിരുന്നു മജ്സിയയുടേതും ഡിംപല്‍ ഭാലിന്റേയും. ബിഗ് ബോസ് ഷോയിലൂടയാണ് താരങ്ങള്‍ സുഹൃത്തുക്കള്‍ ആവുന്നത്.

Also Read: മലയാളത്തിലെ ആ ബാലതാരമായിരുന്നോ ശില്‍പയുടെ ഭര്‍ത്താവ്?, അമ്പരപ്പോടെ ആരാധകര്‍ ചോദിക്കുന്നു!

ഇവരുടെ സൗഹൃദം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയുമായിരുന്നു. എന്നാല്‍ മജ്സിയ ഷോയില്‍ നിന്ന് പുറത്തായതോടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിലും വിള്ളല്‍ വഴുകയായിരുന്നു. തുടക്കത്തില്‍ ഡിംപലിനെ പിന്തുണച്ച് മജ്സിയ സോഷ്യല്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

മജ്സിയയ്ക്കെതിരെ ഡിംപലിന്റെ സഹോദരി തിങ്കളും രംഗത്ത് എത്തിയിരുന്നു. ഫിനാലെ ഷൂട്ടിനിടയിലും ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.മജ്സിയയെ പോലെ തന്നെ മണിക്കുട്ടനും ഡിംപലിന്റെ അടുത്ത സുഹൃത്തായിരുന്നു. മജ്സിയ പോയതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്.

മജ്സിയ പുറത്ത് പോയപ്പോള്‍ ഡിംപലിന് കൂട്ടായി നിന്നത് മണിക്കുട്ടനായിരുന്നു. ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. അച്ഛന്റെ വിയോഗത്തെ തുടര്‍ന്ന് ഡിംപല്‍ ഷോ വിട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ സങ്കടപ്പെട്ടതും തിരികെ മടങ്ങി വരണമെന്ന് ആഗ്രഹിച്ചതും മണിക്കുട്ടനായിരുന്നു. പലതവണ ക്യാമറയിലൂടെ ഇക്കാര്യം നടന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ഡിംപലിന് വേണ്ടി ബിഗ് ബോസില്‍ നിന്ന് ഒരു പ്രതിമ നടന്‍ ലേലത്തിലൂടെ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇവരുടെ സൗഹൃദം ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായിരുന്നു. താരങ്ങളുടെ പേരില്‍ നിരവധി ഫാന്‍സ് പേജുകളാണ് സോഷ്യല്‍ മീഡിയയിലുണ്ട്. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ ചങ്ക് ചങ്ങാതിമാരായ ഇവരെ ഷോയ്ക്ക് ശേഷം അധികം ഒന്നിച്ച് കണ്ടിട്ടില്ല.

ബിഗ് ബോസ് താരങ്ങള്‍ ഒന്നിച്ച് ലൈവില്‍ എത്താറുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഡിംപലും മണിക്കുട്ടനും ഒന്നിച്ച് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല . ഇരുവരോട് ഒരുമിച്ച് എത്തണമെന്ന് പ്രേക്ഷകര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഡിംപലും മണിക്കുട്ടനും സൗഹൃദം അവസാനിപ്പിച്ചുവെന്ന് തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പിന്നീട് പുറത്തുവന്നത്.

Also Read: വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലാണോ?, ആരാധകരുടെ സംശയങ്ങള്‍ക്ക് മനസ്സുറന്ന് രശ്മിക മന്ദാന

ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നില്ല. ഇപ്പോഴിതാ താന്‍ ജീവിതത്തില്‍ നിന്ന് ഡിലീറ്റ് ചെയ്ത ആളാണ് മണിക്കുട്ടന്‍ എന്ന് പറയുകയാണ് ഡിംപല്‍. ജീവിതത്തിലും അഭിനയിക്കുന്ന ആളാണ് മണിക്കുട്ടനെന്നും ഇന്ത്യഗ്ലിഡ്‌സിന് നല്കിയ അഭിമുഖത്തില്‍ ഡിംപല്‍ പറയുകയുണ്ടായി.

നമുക്കൊന്നും ജീവിതത്തില്‍ അഭിനയിക്കാന്‍ കഴിയില്ല, പക്ഷേ അയാള്‍ അങ്ങനെയല്ലെന്നും ജീവിതം സിനിമയല്ല ഭായ് എന്ന് മാത്രമേ എനിക്കയളോട് പറയാനുള്ളൂ എന്നും ഡിംപല്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ശരിയ്ക്കും സഹതാപം ആണ് അയാളോട് തോന്നുന്നതെന്നും ഡിംപല്‍ കൂട്ടിച്ചേര്‍ത്തു.

നമ്മളെ നമ്മള്‍ തന്നെ ഫൂള്‍ ആക്കി ജീവിയ്ക്കുന്നതിന് കുഴപ്പമില്ല, എന്നാല്‍ മറ്റുള്ളവരെ ഫൂള്‍ ആക്കരുത്. എന്നെ കുറിച്ച് എന്ത് വേണമെങ്കിലും പറയാം, അതൊന്നും പ്രശ്‌നമില്ല, പക്ഷെ എന്റെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കുറിച്ച് പറഞ്ഞാല്‍ അയാള്‍ക്ക് പിന്നെ നിലനില്‍പ് ഇല്ല, അതെനിക്ക് സഹിക്കില്ല, മണിക്കുട്ടന്‍ അത്തരത്തില്‍ തന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞ ഒരാളാണ് എന്നും ഡിംപല്‍ തുറന്നുപറഞ്ഞു.

Advertisement