അവന്റെ യഥാര്‍ത്ഥ സ്വഭാവം ബോധ്യമായത് ബിഗ് ബോസിന് പുറത്തിറങ്ങിയപ്പോള്‍, വിഷ്ണുവുമായി ഇനി ഒരു ബന്ധവുമില്ല, തുറന്നടിച്ച് ദേവു

524

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

Advertisements

അഞ്ചാം സീസണ്‍ ബിഗ് ബോസ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പലരും ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകളും ദുഃഖങ്ങളും അനുഭവിച്ചിട്ടുള്ളവരാണ്. പല മത്സരാര്‍ത്ഥികളും ഇതിനോടകം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു.

Also Read: എനിക്ക് നിങ്ങളേക്കാൾ ഇഷ്ടം നിങ്ങളുടെ സഹോദരൻ രാജു സുന്ദരത്തെയാണ്; ഇൻട്രോവർട്ടായിരുന്നു ഞങ്ങൾ; പരസ്പരം സൗഹൃദം തുറന്ന് പറഞ്ഞ് മീനയും പ്രഭുദേവയും

ഇപ്പോള്‍ മത്സരം കുറച്ചുകൂടെ കടുത്തിരിക്കുകയാണ്. ഡബിള്‍ എവിക്ഷന്‍ കഴിഞ്ഞതോടെ പേടിയിലായിരിക്കുകയാണ് ഓരോ മത്സരാര്‍ത്ഥിയും. ഇത്തവണത്തെ ബിഗ് ബോസ് ആരംഭിച്ചത് മുതല്‍ മത്സരാര്‍ത്ഥികളായ വിഷ്ണുവും ദേവുവും തമ്മിലുള്ള ബന്ധം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

ഇരുവരും തമ്മില്‍ സൗഹൃദത്തില്‍ കവിഞ്ഞ ബന്ധമുണ്ടെന്നൊക്കെ ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ വഴക്കാവുകയും ശത്രുക്കളായി മാറുകയും ചെയ്തു. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയിട്ടും ദേവുവിന് വിഷ്ണുവിനോടുള്ള ദേഷ്യം മാറുന്നില്ല.

Also Read: ജൂഡിനോട് ഞാൻ ആദ്യം പറഞ്ഞത് സ്‌ക്രിപ്റ്റ് മുഴുവനാക്കിയിട്ട് വരാനാണ്; തട്ടിക്കൂട്ട് ആവരുതെന്ന് എനിക്ക് നിർബന്ധമുണ്ട്; പുതിയ സിനിമയെ കുറിച്ച് മനസ്സ് തുറന്ന് ആസിഫ് അലി

തനിക്ക് ഇപ്പോഴും ഫ്രസ്‌ട്രേഷനുണ്ട്. മകളെ വെച്ച് കളിച്ച കളി തനിക്ക് ക്ഷമിക്കാന്‍ കഴിയില്ലെന്നും ചവിട്ടി താഴ്ത്തിയുള്ള സംസാരം തനിക്ക് സഹിക്കാന്‍ പറ്റില്ലെന്നും മെന്റലി ഒരാളെ തളര്‍ത്തി ഗെയിം കളിക്കുന്നത് ചിലപ്പോള്‍ വിഷ്ണുവിന്റെ ഗെയിം സ്ട്രാറ്റജിയാണെന്നാണ് കരുതിയതെന്നും എന്നാല്‍ അവന്റെ യഥാര്‍ത്ഥ സ്വഭാവം അങ്ങനെയാണെന്നും ദേവു പറയുന്നു.

തനിക്ക് പുറത്തിറങ്ങിയപ്പോഴാണ് ഇക്കാര്യം മനസ്സിലായത്. തനിക്ക് ബിഗ് ബോസിലെ ആരോടും ദേഷ്യമില്ല. പക്ഷേ വിഷ്ണുവിനോട് മാത്രം നല്ല ശത്രുതയുണ്ടെന്നും ഇനി അവനുമായി യാതൊരു ബന്ധവുമുണ്ടാവില്ലെന്നും ദേവു വ്യക്തമാക്കി.

Advertisement