മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായി മാറിയിരിക്കുകയാണ് ഇന്ന് ബിഗ് ബോസ്. ഏഷ്യാനെറ്റിലെ ബിഗ് ബോസ് പരിപാടി ഇരുകൈയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. ബിഗ് ബോസ് മലയാളം സീസണ്‍ നാലായിരുന്നു അടുത്തിടെ അവസാനിച്ചത്.
മലയാളികള്‍ക്ക് പരിചിതരായവരിലേക്കാളേറെ നിറയെ പുതുമുഖങ്ങളായിരുന്നു ഈ സീസണിലുണ്ടായിരുന്നത്. ഷോയില്‍ ഇരുപത് മത്സരാര്‍ഥികളാണ് മാറ്റുരച്ചത്. ഷോ ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ആവേശകരമായ പോരോട്ടം ആരംഭിച്ചിരുന്നു.
ഒടുവില്‍ ആറ് പേരാണ് ഫൈനലില്‍ എത്തിയത്. ദില്‍ഷ, ലക്ഷ്മിപ്രിയ, സൂരജ്, ധന്യ, റിയാസ്, ബ്ലെസ്ലി, എന്നിവരായിരുന്നു ആ ഫൈനലിസ്റ്റുകള്‍. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ബിഗ് ബോസ് ട്രോഫിയും അമ്പത് ലക്ഷവും സ്വന്തമാക്കിയത് നര്‍ത്തകിയും നടിയുമായ ദില്‍ഷ പ്രസന്നനാണ്.
Also Read: ‘ഇതാണ് സത്യം’; വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ മനസ്സുതുറന്ന് നിത്യ മോനോന്‍
ബിഗ് ബോസ് സീസണ്‍ നാലില്‍ രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാമത് റിയാസുമെത്തി. ബ്ലെസ്ലിയോ ദില്‍ഷയോ ആര് ബിഗ് ബോസ് ട്രോഫി സ്വന്തമാക്കുമെന്ന് അറിയാന്‍ വലിയ ആകാംഷയിലായിരുന്നു പ്രേക്ഷകര്‍. ബ്ലെസ്ലിക്ക് നേരിയ വോട്ടിന്റെ വ്യത്യാസത്തിലാണ് ട്രോഫി നഷ്ടപ്പെട്ടത്.
നിരവധി ആരാധകരെയാണ് ബിഗ് ബോസ് ഷോയിലൂടെ ബ്ലെസ്ലി വാരിക്കൂട്ടിയത്. ഏറ്റവും നന്നായി മൈന്‍ഡ് ഗെയിം കളിച്ചിരുന്നത് ബ്ലെസ്ലി ആണെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു. ബിഗ് ബോസ് ഷോയ്ക്ക് ശേഷം ഇന്ന് ബ്ലെസ്ലി ഉദ്ഘാടനവും മീറ്റപ്പുമെല്ലാമായി തിരക്കിലാണ്.
ബ്ലെസ്ലിയുമായി ബന്ധപ്പെട്ട പുതിയൊരു വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. ബ്ലെസ്ലിക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുമെന്നാണ് ആ വാര്‍ത്ത. ഈ വാര്‍ത്ത ശരിയാണെങ്കില്‍ ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ബിഗ് ബോസ് താരവും ഗായകന്‍ കൂടിയായ ബ്ലെസ്ലിയായിരിക്കും.
വെറും 21 വയസ്സിനുള്ളില്‍ തന്നെ സംഗീതപ്രേമികള്‍ക്കിടയില്‍ ബ്ലെസ്ലി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഗായകനായും സംഗീത സംവിധായകനായുമൊക്കെ എത്തിയ ബ്ലെസ്ലി തന്റെ ജീവിതത്തിലും വളരെ ആക്ടീവാണ്. ബിഗ് ബോസിന്റെ നാലാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥികളില്‍ ഒരാളും ബ്ലെസ്ലിയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണ് ബ്ലെസ്ലിക്കുള്ളത്.