അയാള്‍ അനുഭവിക്കും, താന്‍ അബ്യൂസ് ചെയ്യപ്പെട്ട കഥ തുറന്നുപറഞ്ഞ് ബിഗ് ബോസ് താരം, രാത്രിയായപ്പോള്‍ കഥ തിരുത്തി അയ്ഞ്ചല്‍, വന്‍ ട്വിസ്റ്റ്

1120

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.

Advertisements

അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ് ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പുതിയ സീസണിന് തുടക്കം കുറിച്ചത്.

Also Read: ബിഗ് ബോസ് തുടങ്ങുമ്പോള്‍ ഒപ്പം ആയിരം ഫേക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പിറക്കുന്നു, പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കുട്ടികള്‍, ബിഗ് ബോസ് പിആര്‍ വര്‍്ക്കിനെ കുറിച്ച് വെളിപ്പെടുത്തലുമായി ആര്യ

പുതിയ സീസണിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അയ്ഞ്ചലിന്‍ മരിയ. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് അയ്ഞ്ചലിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചെറപ്പത്തില്‍ താന്‍ സമൂഹത്തില്‍ നിന്നും ചൂഷണങ്ങള്‍ നേരിട്ടിരുന്നുവെന്ന് അയ്ഞ്ചലിന്‍ പറയുന്നു.

ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ മാതാപിതാക്കള്‍ തമ്മില്‍ വഴക്കാണ്. ഖത്തറിലായിരുന്ന അച്ഛന്‍ ചെലവിന് ഒന്നും തരില്ലെന്നും ഭയങ്കര മദ്യപാനി ആയിരുന്നുവെന്നും അച്ഛന്റെ ശല്യം സഹിക്കാതെ അമ്മ താന്‍ ആറാം ക്ലാസ്സില്‍ പടിക്കുമ്പോള്‍ വീട്ടിലേക്ക് വന്നിരുന്നുവെന്നും താരം പറയുന്നു.

പിന്നീട് താനും അമ്മയും തൃശ്ശൂരിലേക്ക് താമസം മാറി. തനിക്ക് ജീവിതത്തില്‍ ഒത്തിരി പീഡനങ്ങള്‍ നേരിട്ടുണ്ടെന്നും അതൊക്കെ ഇപ്പോള്‍ തുറന്നുപറഞ്ഞാല്‍ പലരും ജയിലാവുമെന്നും എന്നാല്‍ അവര്‍ ജയിലില്‍ പോയി തിന്ന ്ജീവിക്കേണ്ടവരല്ലെന്നും പുറത്തുനിന്ന് അനുഭവിക്കേണ്ടവരാണെന്നും അയ്ഞ്ചലിന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: പ്രണവിനെ ഭയങ്കര ഇഷ്ടം, ഏറ്റവും ക്രഷ് തോന്നിയ നടന്‍, തുറന്നുപറഞ്ഞ് സ്‌നിഷ

താന്‍ ഒരാളില്‍ നിന്നും അബ്യൂസ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അയ്ഞ്ചലിന്‍ പറഞ്ഞു. ഇതിനിടെ അബ്യൂസ് ചെയ്തയാള്‍ക്കെതിരെ നിലപാടെടുക്കാന്‍ തങ്ങളും ഒപ്പമുണ്ടാവുമെന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ പറഞ്ഞപ്പോള്‍ എന്നാല്‍ അയാള്‍ തന്നെ പീഡിപ്പിച്ചത് മാനസികമായിട്ടാണെന്നും ശാരീരികമായിട്ടല്ലെന്നും തനിക്ക് പറഞ്ഞപ്പോള്‍ മിസ്‌ടേക്ക് വന്നതാണെന്നും മറ്റാരും കേള്‍ക്കാതെ ക്യാമറയ്ക്ക് മുന്നില്‍ വന്ന് അയ്ഞ്ചല്‍ പറഞ്ഞു.

Advertisement