ബിഗ് ബോസ് ഹൗസില്‍ പേന്‍ ശല്യം, അതിവേഗം പെരുകുമെന്ന് മത്സരാര്‍ത്ഥികള്‍, സഹതാരത്തിന്റെ തലയിലെ പേനിനെ തുറന്നുകാണിച്ച് ആഞ്ജലീന

1255

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

Advertisements

ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.

Also Read: നിന്റെ നിലപാട് എന്താണെന്ന് അവസാനം വരെ കാണട്ടെ, ബാക്കി പിന്നെ പറയാം, നാദിറയോട് പൊട്ടിത്തെറിച്ച് റെനീഷ, ബിഗ് ബോസ് ഹൗസില്‍ പൊരിഞ്ഞ അടി

അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ് ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പുതിയ സീസണിന് തുടക്കം കുറിച്ചത്.

ബിഗ് ബോസിലെ ഓരോ സംഭവങ്ങളും ഇന്ന് സോഷ്യല്‍മീഡിയയില്‍ വലിയ വാര്‍ത്തകളാണ്. ഇപ്പോഴിതാ ബിബി ഹൗസിലെ രസകരമായ ഒരു സംഭവമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പേന്‍ ശല്യത്തെ കുറിച്ചാണ് സംഭവം. ആഞ്ജലീന, റെനീഷ, ഗോപിക, സെറീന എന്നിവര്‍ ബിബി ഹൗസിലെ പേന്‍ ശല്യത്തെ കുറിച്ച് സംസാരിക്കുകയാണ്.

Also Read: ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സ്വിമ്മിങ് പൂളില്‍ പുതിയ ഗെയിം, മിഥുന്റെ പഴയ കളിയും ചിരിയും തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തില്‍ ആരാധകര്‍

റെനീഷയുടെ തലയില്‍ പേനിന്റെ മുട്ടകളുണ്ടെന്നും അധികം വൈകാതെ ഇത് പെരുകുമെന്നും ഇവര്‍ പറയുന്നു. അതേസമയം ഗോപിക തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിട്ടുണ്ട്. തനിക്ക് മൂത്ത ചേട്ടന്‍ അമ്മയെ പോലെ ആണെന്നും ഇളയ ചേട്ടന്‍ സുഹൃത്താണെന്നും ഗോപിക പറയുന്നു.

Advertisement