മിഥുനോട് എനിക്ക് സഹോദരനെ പോലുള്ള ഫീല്‍, ബ്രായുടെ സ്ട്രാപ്പ് പുറത്ത് കണ്ടാലൊന്നും ഒരു കുഴപ്പവുമില്ല, മലയാളികളുടെ സംസ്‌കാരവും ആചാരവുമൊക്കെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്, തുറന്നടിച്ച് ലെച്ചു

1106

മിനിസ്‌ക്രീനിലെ ഏറ്റവു വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം സീസണ്‍ 5ാം പതിപ്പ് ഏഷ്യാനെറ്റ് ചാനലില്‍ വിജയകരമായി മുന്നോട്ട് പോവുകയാണ്.

Advertisements

ഒത്തിരി ആരാധകരാണ് ഈ പരിപാടിക്കുള്ളത്.മത്സരം കടുത്തിരിക്കുകയാണിപ്പോള്‍. മത്സരാര്‍ത്ഥികള്‍ക്കിടയില്‍ അടിപിടിയും വഴക്കുമുണ്ടാവുന്ന സാഹചര്യത്തിലേക്ക് വരെ എത്തിയിരിക്കുകയാണ് കാര്യങ്ങള്‍.

Also Read: പണവും പ്രശസ്തിയും ആഗ്രഹിച്ചിട്ടില്ല, ബിഗ് ബോസില്‍ പോയത് എന്റെ പെണ്ണിന് വേണ്ടി, പക്ഷേ ആ ക്ലിപ്പുകള്‍ അവളെ ബാധിച്ചു, പുറത്തുവന്നതൊന്നും യഥാര്‍ത്ഥ കാര്യങ്ങളല്ല, തുറന്നുപറഞ്ഞ് അഞ്ചൂസ്

ബിഗ് ബോസ് ഷോയില്‍ നിന്നും ശാരീരികമായ പ്രശ്നങ്ങളെ തുടര്‍ന്ന് വിട പറഞ്ഞ പ്രേക്ഷകരുടെ പ്രിയതാരം ലെച്ചു എന്ന ഐശ്വര്യ സുരേഷ്. ലെച്ചുവിന് ഇന്ന് ആരാധകരേറെയാണ്. മിഥുനുമായുള്ള ലെച്ചുവിന്റെ സൗഹൃദം ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

ലവ് സ്ട്രാറ്റജിയിടാന്‍ ലെച്ചു ശ്രമിക്കുകയാണോ എന്നായിരുന്നു ആരാധകരുടെ സംശയം. എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിക്കുകയാണ് താരം. താന്‍ മിഥുന്റെയടുത്ത് ലവ് സ്ട്രാറ്റജി ഇറക്കാനൊന്നും നോക്കിയിട്ടില്ലെന്ന് ലെച്ചു പറയുന്നു.

Also Read: ഹിറ്റ് സിനിമകള്‍ ഒരുക്കിയ നിര്‍മ്മാതാവ്, അവസാനകാലത്ത് ചികിത്സയ്ക്കുള്ള പണം പോലുമില്ലാതെ കഷ്ടപ്പെട്ടു, കൈത്താങ്ങായത് മോഹന്‍ലാല്‍

താന്‍ പുള്ളിക്ക് ഒരിക്കല്‍ ഹെഡ് മസാജ് ചെയ്ത് കൊടുത്തിരുന്നു. അതൊരു സഹോദരനെ പോലെയായത് കൊണ്ടാണെന്നും മിഥുന്‍ തന്നോട് പറഞ്ഞിട്ടുമ്ട് തന്റെ ഇമോഷന്‍സ് എല്ലാം രാജ്യത്തിന് വേണ്ടിയാണെന്ന് എന്നും ലെച്ചു പറയുന്നു.

തന്റെ വസ്ത്രധാരണത്തെ പലരും വിമര്‍ശിച്ചിരുന്നുവെന്നും ലെച്ചു പറയുന്നു. ബ്രായുടെ സ്ട്രാപ്പ് പുറത്ത് കാണുന്നതൊന്നും വലിയ കാര്യമല്ലെന്നും ഹോളിവുഡിലൊക്കെ നടിമാര്‍ ബിക്കിനിയിട്ടാലും വലിയ പ്രശ്‌നമില്ലെന്നും അവര്‍ അതിനോട് യൂസ്ഡ് ആണെന്നും താരം പറയുന്നു.

Advertisement