കുറച്ച് കൂടി ആളുകളിലേക്ക് എന്നെ എത്തിക്കാൻ വേണ്ടിയാണ് ഞാൻ അലറി വിളിച്ച് സംസാരിച്ചത്, വെറൈറ്റി സെൽഫ് പ്രമോഷൻ; ഡോ. റോബിൻ പറയുന്നു

275

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള റിയാലിറ്റി ഷോകളിൽ ഒന്നാമതാണ് ബിഗ് ബോസ്. വിവിധ ഭാഷകളിൽ വൻ വിജയം കൈവരിച്ച ശേഷമാണ് മലയാളത്തിലും ബിഗ് ബോസ് ആരംഭിച്ചത്. മലയാളത്തിൽ ഇതുവരെ നാല് സീസണുകളാണ് നടന്നത്. അതിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ചർച്ച ചെയ്തത് നാലാം സീസൺ തന്നെയായിരുന്നു.

ഇരുപത് പേരാണ് നാലാം സീസണിൽ മത്സരിക്കാനെത്തിയത്. അതിൽ പതിനേഴ് പേർ ഒന്നാം ദിവസം മുതലും ബാക്കി മൂന്ന് പേർ വിവിധ ഇടവേളകളിലായും മത്സരത്തിലേക്ക് പ്രവേശിച്ചത്. ഇരുപത് പേർ മത്സരിച്ചപ്പോൾ ടൈറ്റിൽ നേടിയത് ദിൽഷ പ്രസന്നനാണ്. ദിൽഷ ബിഗ് ബോസ് മലയാളത്തിലെ ആദ്യ ലേഡി ബിഗ് ബോസ് ടൈറ്റിൽ വിന്നറാണ്. അമ്പത് ലക്ഷം രൂപയാണ് ദിൽഷയ്ക്ക് സമ്മാനമായി ലഭിച്ചത്. ചരിത്രം തിരുത്തി കുറിക്കുകയായിരുന്നു ദിൽഷയിലൂടെ

Advertisements

Also read; ഞാനത് പറഞ്ഞപ്പോൾ, മുകളിലേയ്ക്ക് കയറി പോയ അദ്ദേഹം ഇറങ്ങി വന്ന് എന്നെ കെട്ടിപ്പിടിച്ചു; മഹാനടനിൽ നിന്ന് ലഭിച്ച ഏറ്റവും വലിയ സ്വീകരണമായിരുന്നു അത്; സുധീർ കരമന പറയുന്നു

രണ്ടാം സ്ഥാനത്ത് എത്തിയത് ബ്ലെസ്ലിയായിരുന്നു. സീസൺ ഫോറിൽ മത്സരാർഥികളായി എത്തിയവരെല്ലാം ഇപ്പോൾ തിരക്കുള്ള സെലിബ്രിറ്റികൾ കൂടിയാണ്. എന്നാൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയത് ഡോ. റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് താരം ബിഗ് ബോസിൽ നിന്ന് പുറത്തായത്. ഇപ്പോഴും റോബിൻ അതിഥിയായി എത്തുന്ന സ്ഥലങ്ങളിലെല്ലാം റോബിനെ കാണാൻ നൂറ് കണക്കിന് ആളുകളാണ് തടിച്ച് കൂടുന്നത്.

ബിഗ് ബോസിൽ എത്തിയശേഷം വളരെ പെട്ടന്നാണ് റോബിൻ വൺ മില്യൺ സബ്‌സ്‌ക്രൈബേഴ്‌സിനെ സോഷ്യൽമീഡിയയിൽ സ്വന്തമാക്കിയിരുന്നു. തന്നെ കാണാനായി വന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞിനേയും അമ്മയേയും സ്റ്റേജിൽ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു റോബിൻ. മകനെ അധികം സ്ട്രസ് കൊടുക്കാതെ വളർത്തണമെന്നാണ് റോബിൻ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയോട് പറഞ്ഞത്. വയസായൊരു അമ്മയും റോബിനെ കാണാനായി എത്തിയിരുന്നു. അവരേയും സ്റ്റേജിലേക്ക് വിളിച്ച് റോബിൻ ആശ്ലേഷിച്ചിരുന്നു.

അടുത്തിടെയാണ് താനും ആരതിയും പ്രണയത്തിലാണെന്നും ഫെബ്രുവരിയിൽ വിവാഹമുണ്ടാകുമെന്നും റോബിൻ അറിയിച്ചത്. കട്ടൻ വിത്ത് ഇമ്മട്ടി പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് റോബിനും ആരതിയും ആദ്യമായി കാണുന്നത്. പിന്നീട് ആ പരിചയം സൗഹൃദമായും പ്രണയമായും മാറുകയായിരുന്നു. ആരതി ഫാഷൻ ഡിസൈനറും നടിയും മോഡലുമെല്ലാമാണ്.

ഇപ്പോഴിതാ കോഴിക്കോട് ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ റോബിൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോൾ എന്തിനാണ് താൻ അലറി വിളിച്ച് സംസാരിക്കുന്നത് എന്നതിനുള്ള മറുപടിയുമാണ് റോബിൻ നൽകിയത്. പരിപാടി കാണാനെത്തിയ കുട്ടികളിൽ ഒരാൾ എപ്പോഴാണ് ആരതിയുമായുള്ള വിവാഹമെന്ന് ചോദിച്ചപ്പോൾ തങ്ങൾ ഇപ്പോൾ പ്രേമിച്ച് തുടങ്ങിയിട്ടേയുള്ളുവെന്നാണ് റോബിൻ മറുപടി നൽകിയത്.

ഡോ. റോബിന്റെ വാക്കുകൾ ഇങ്ങനെ;

അപ്പോൾ ആദ്യമെ തന്നെ സോഷ്യൽമീഡിയയ്ക്കുള്ള ഇന്നത്തെ കണ്ടന്റ് കൊടുത്തേക്കാം. ഞാൻ മുമ്പൊക്കെ സ്റ്റേജുകളിൽ ചെല്ലുമ്പോൾ അലറി വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. ഇപ്പോൾ ഞാൻ അത് ചെയ്യാറില്ല. എന്റെ എനർജിയും സൗണ്ടും കളഞ്ഞാണ് ഞാൻ അത് ചെയ്തിരുന്നത്.’ ‘ഇപ്പോഴത് ഞാൻ ചെയ്യാത്തത് എന്താണെന്ന് പലർക്കും സംശയമുണ്ട്.

ഞാൻ അങ്ങനെ അലറി വിളിച്ച് സംസാരിച്ചതിന് പിന്നിൽ ഒരു സ്ട്രാറ്റർജിയുണ്ട്. ബിഗ് ബോസ് ഷോ ഒരുപാട് പേർ കാണുന്നതാണ്. അതിൽ വന്നശേഷം എനിക്ക് റീച്ച് കിട്ടിയിരുന്നു.’ ‘കുറച്ച് കൂടി ആളുകളിലേക്ക് എന്നെ എത്തിക്കാൻ വേണ്ടിയാണ് ഞാൻ അലറി വിളിച്ച് സംസാരിച്ചത്. വെറൈറ്റിക്ക് വേണ്ടി. എന്നെ സെൽഫ് പ്രമോട്ട് ചെയ്യാൻ ഡിഫറന്റ് ആകണമല്ലോ.

Also read; എനിക്ക് ഫ്രണ്ട് സീറ്റിൽ ഇരിക്കണം, ആദ്യ ഭാര്യയുടെ അവകാശങ്ങൾ, എന്നൊന്നും എനിക്ക് ഇല്ല; ബഷീർ ബഷിയുടെ കുടുംബ വിശേഷങ്ങൾ ഇങ്ങനെ

‘ഞാൻ ആഗ്രഹിച്ച പോലുള്ള റീച്ച് എനിക്ക് സാധ്യമായതോടെയാണ് ഞാൻ ഇപ്പോൾ ശാന്തനായി നോർമലായി സംസാരിക്കുന്നത്. പലരും ചോദിച്ചിരുന്നു ഇക്കാര്യത്തെ കുറിച്ച്. നാല് സിനിമ പ്രോജക്ടുകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബറോട് അതിന്റെ വർക്കുകൾ തുടങ്ങും. ആരതിയെ ഞാനാണ് ആദ്യം പ്രപ്പോസ് ചെയ്തത്.’ ‘എന്നെ മനസിലാക്കി എന്നോടൊപ്പം നിൽക്കുന്ന പെൺകുട്ടിയുമാണ് ആരതി.

Advertisement