ബിഗ് ബോസ് മലയാളം സീസൺ നാലിൽ മികച്ച മത്സരം കാഴ്ച വെച്ച് ടൈറ്റിൽ വിജയിയായ താരമാണ് ദിൽ പ്രസന്നൻ. ബിഗ് ബോസിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത വിജയിയായത്. നിരവധി പേരാണ് താരത്തിന് ആശംസകളും അഭിനന്ദങ്ങളും നേർന്നത്. ബിഗ് ബോസ് മലയാളം സീസൺ നാലിൽ മികച്ച മത്സരം കാഴ്ചവെച്ചാണ് ദിൽഷ വിജയ കിരീടം ചൂടിയത്.
ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിതാ വിജയിയായി ദിൽഷ എത്തിയപ്പോൾ സന്തോഷത്തിനൊപ്പം വിവാദങ്ങളും നിറഞ്ഞിരുന്നു. ബിഗ് ബോസ് ടൈറ്റിൽ ദിൽഷയേക്കാൾ കൂടുതൽ അർഹിച്ചവർ ഫൈനൽ സിക്‌സിൽ ഉണ്ടായിരുന്നുവെന്നായിരുന്നു വിമർശനം. പിന്നാലെ വിവാദങ്ങളിൽ ദിൽഷയും പരസ്യ പ്രതികരണം നടത്തി രംഗത്ത് വന്നിരുന്നു. ഇതോടെയാണ് വിവാദങ്ങൾക്ക് ശമനമായത്.
കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടനത്തിനു എത്തിയ ദിൽഷയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിൽഷയ്‌ക്കൊപ്പം ലക്ഷ്മി നക്ഷത്രയും ഉഘാടനത്തിനു എത്തിയിരുന്നു. ഉൽഘാടനം കഴിഞ്ഞു കാറിൽ കയറുന്ന സമയത്ത് മാധ്യമ പ്രവർത്തകർ ദിൽഷയോട് റോബിനെക്കുറിച്ച് ചോദിച്ചിരുന്നു, അടുത്തിടെ റോബിൻ കുറച്ച് വാദങ്ങൾ ഉന്നയിച്ചിരുന്നല്ലോ അതിനെകുറിച്ച് എന്താണ് പ്രതികരണം എന്നായിരുന്നു ചോദ്യം.
എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ദിൽഷയുടെ മറുപടി. തനിക്ക് അതിനെ കുറിച്ചൊന്നും പറയാൻ ഇല്ല, റോബിന്റെ വിവാഹം ആയെന്ന് അറിഞ്ഞു ഓൾ ദി ബേസ്ഡ്, അത്ര മാത്രേ ഉള്ളു എന്നാണ് ദിൽഷ പറഞ്ഞത്. അഭിപ്രായ വ്യത്യാസങ്ങൾ മറ്റുള്ളവരോട് തുറന്നുപറയാൻ തുടക്കത്തിൽ അറച്ചുനിന്നിരുന്ന ദിൽഷ അവസാന റൗണ്ടിൽ എത്തുമെന്ന് സഹമത്സരാർഥികളോ പ്രേക്ഷകരോ തുടക്കത്തിൽ കരിതിയിരുന്നില്ല.
നേരത്തെ റോബിനുമായും ബ്ലസ്ലിയുമായും നല്ല സൗഹൃദത്തിലാണെന്ന് പറഞ്ഞ ദിൽഷ, സൈബർ ആക്രമണത്തിൽ മനം മടുത്ത് നിലപാട് തിരുത്തിയിരുന്നു. ആരുമായും ബന്ധമില്ലെന്നായിരുന്നു ദിൽഷ പ്രതികരിച്ചത്. എന്നാൽ ആഴ്ചകൾ മുന്നോട്ടുപോകവെ ദിൽഷ കളം പിടിച്ചു. ടാസ്‌കുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ മത്സരാർഥികളിൽ ഒരാൾ ദിൽഷ ആയിരുന്നു. ശേഷം ബിഗ് ബോസിന്റെ വിജയം കിരീടം ചൂടുകയായിരുന്നു.