ആ വെളിപ്പെടുത്തലിന് ശേഷം ഒരുപാട് അനുഭവിച്ചു; ആളുകൾ വെറുത്തു, സുഹൃത്തുക്കൾ അകന്ന് പോയി, പലരും മാറി നിന്ന് അവൻ മറ്റേതാണെന്ന് പോലും പറഞ്ഞു; വേദനയോടെ അശ്വിൻ

43

ബിഗ് ബോസ് മലയാളം സീസൺ 4 ലെ വിജയയിലെ പ്രഖ്യാപിച്ച് അവസാനിപ്പിച്ചുവെങ്കിലും പരിപാടിയുടെ അലയൊലികൾ ഇന്നും അവസാനിച്ചിട്ടില്ല. ഓരോ താരങ്ങളുടെയും വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ബിഗ് ബോസിലെ മികച്ച മത്സരാർത്ഥികളിൽ ഒരാണ് മജീഷന്യനായ അശ്വിൻ വിജയ്.

കുറഞ്ഞ സമയം കൊണ്ട് നിരവധി ആരാധകരെയാണ് താരം സമ്പാദിച്ചത്. ബിഗ് ബോസിനെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ച വെളിപ്പെടുത്തൽ നടത്തിയതോടെയാണ് അശ്വിൻ പ്രേക്ഷക മനസിലേയ്ക്ക് ചേക്കേറിയത്. ബിഗ് ബോസിൽ ആദ്യ ക്യപ്റ്റനായത് അശ്വിനാണ്.

Advertisements

കാണാൻ ആളുണ്ടെൽ എനിക്ക് സൗകര്യമുള്ളത് ഞാൻ കാണിക്കും, അത് കാണാൻ താല്പര്യമില്ലാത്ത തൊലിയാർ മണിയന്മാർക്ക് അൺഫോളോ ചെയ്തു പോകാം: ജോമോൾ ജോസഫ്

സഹമത്സരാർഥികളായ അപർണ മൾബറിയോടും ജാസ്മിനോടുമാണ് അശ്വിൻ തുറന്ന് സംസാരിച്ചത്. താൻ ഗേ ആണെന്നും പുരുഷന്മാരോടാണ് തനിക്ക് ഇഷ്ടം കൂടുതലെന്നുമായിരുന്നു താരം വെളിപ്പെടുത്തിയത്.

ഇതോടെ അശ്വിന് പിന്തുണകളും വർധിച്ചു, ആരാധകരും കൂടി. എന്നാൽ ഈ വെളിപ്പെടുത്തൽ താരത്തിനിപ്പോൾ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പരിപാടി അവസാനിച്ചതോടെ പിന്തുണച്ചവർ തന്നെ വിമർശിക്കുന്നുവെന്ന് അശ്വിൻ പറയുന്നു കൂടാതെ തന്റെ പുരുഷ സുഹൃത്തുക്കളും തന്നെ വിട്ടുപോയതായി അശ്വിൻ വേദനയോടെ വെളിപ്പെടുത്തി.

സെൽഫി എടുക്കാനും മറ്റ് വന്ന ശേഷം മാറി നിന്ന് താൻ ഗേ ആണെന്നും വല്ലാതെ അടുക്കണ്ട എന്നു പറയുമ്പോഴും മനസിലുണ്ടാക്കുന്ന വേദന ചെറുതല്ലെന്നും അശ്വിൻ കൂട്ടിച്ചേർത്തു. ജാസ്മിനും അപർണയും ലെസ്ബിയൻ ജീവിത രീതിയിലുള്ളവരാണ്. രണ്ടാൾക്കും രണ്ട് പങ്കാളിമാരും ഉണ്ടായിരുന്നു. അവരെ കണ്ടിട്ടാണ് താനും ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അശ്വിൻ കൂട്ടിച്ചേർത്തു. പക്ഷേ കാത്തിരുന്നത് വേദനകൾ മാത്രമായിരുന്നുവെന്നും അശ്വിൻ പറയുന്നു.

അശ്വിന്റെ വാക്കുകൾ ഇങ്ങനെ;

എനിക്ക് പുരുഷന്മാരോടാണ് ആകർഷണമെന്ന് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് മനസ്സിലാക്കിയത്. ദിവസം തോറും ആൺകുട്ടികളുടെ കൂടെ ഇരിക്കാനും അവരോട് മിണ്ടാനും പറയാനുമൊക്കെ ആഗ്രഹം കൂടി വന്നു. എന്നാൽ അതൊരു രോഗമാണെന്നാണ് അന്ന് ഞാൻ കരുതിയത്. പിന്നീട് കോടിക്കണക്കിന് മനുഷ്യരുടെ മുന്നിൽ ലൈംഗിക വ്യക്തിത്വം വെളിപ്പെടുത്താനുള്ള ഭാഗ്യമെനിക്ക് ലഭിച്ചു. റിയാലിറ്റി ഷോയിൽ വച്ച് അപർണ മൾബറിയോടും ജാസ്മിൻ മൂസയോടുമാണ് ഞാനൊരു ഗേ ആണെന്ന് കാര്യം വെളിപ്പെടുത്തിയത്.

എന്നാൽ ഞാൻ കരുതിയ പോലെ അത്ര എളുപ്പമായിരുന്നില്ല ആ വെളിപ്പെടുത്തലെന്ന് പുറത്തിറങ്ങിയപ്പോളാണ് മനസിലായത്. ഞാൻ ഗേ ആണെന്ന് അറിഞ്ഞതോടെ വലിയൊരു വിഭാഗം ആളുകളും എന്നെ വെറുത്തു തുടങ്ങി. ഞാൻ നൽകിയ ഇന്റർവ്യൂവിന് താഴെ വന്ന കമന്റുകൾ രൂക്ഷ വിമർശനത്തോടെയായിരുന്നു. എന്റെ പുരുഷ സുഹൃത്തുക്കൾ എന്നിൽ നിന്നും അകന്ന് മാറി. എന്നെ കാണുമ്പോൾ വന്ന് സെൽഫി എടുക്കുന്നവർ ഞാൻ മാറിക്കഴിയുമ്പോൾ അവൻ മറ്റേതാണെന്ന് പറയാൻ തുടങ്ങി. എന്റെ വ്യക്തി ജീവിതത്തിൽ അഭിപ്രായം പറയാൻ ഞാൻ ആരെയും അനുവദിക്കാറില്ല.

കഠിനാധ്വാനിയായ ഒരു ചെറുപ്പക്കാരന്റെ വളരെ പക്വതയുള്ള മറുപടി, പദവിയെ അന്വർത്ഥമാക്കിയ നേതാവ്; ബിഗ് സല്യൂട്ട് മുഹമ്മദ് റിയാസ്: മന്ത്രിക്ക് പ്രശംസയുമായി നിർമ്മാതാവ്

ലെസ്ബിയൻ, ട്രാൻസ്‌ജെൻഡർ, ഗേ, എന്നീ വിഭാഗങ്ങളെയൊക്കെ മലയാളികൾ ഇപ്പോഴും അകറ്റിനിർത്തുന്ന സാഹചര്യം കാണാറുണ്ട്. പക്ഷേ ഒരു വിഭാഗം അതിനെ അനുകൂലിക്കുന്നുമുണ്ട്. ആണായും പെണ്ണായും ജനിക്കുന്നത് പോലെ അവരും ഒരു വിഭാഗമാണ്. അവരെയും മനുഷ്യരായി കാണാൻ നമുക്ക് സാധിക്കണം. വരും തലമുറയ്ക്ക് എങ്കിലും അത് സാധിക്കട്ടെ എന്നാണ് പലരും പറയുന്നത്. മുൻപത്തേതിനേക്കാൾ സമൂഹത്തിന്റ ഇപ്പോൾ കാഴ്ചപ്പാടുകൾ ഒരുപാട് മാറിയിട്ടുണ്ട്. എല്ലാ മനുഷ്യർക്കും ഒരുപോലെ ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട് അത് നാം തിരിച്ചറിയണം.

Advertisement