ബിഗ് ബോസില്‍ നിന്നും പുറത്തേക്ക്, പൊട്ടിക്കരഞ്ഞ് എയ്ഞ്ചലിന്‍, ആശ്വസിപ്പിച്ച് ലാലേട്ടന്‍

441

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.

Advertisements

അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ്‍ ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പലരും ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുള്ളവരാണ്.

Also Read: എനിക്ക് ഉറപ്പുണ്ട്, ഒരു പ്രേക്ഷകനും ഈ സീരിയലിന്റെ യുക്തിയെ ചോദ്യം ചെയ്യില്ല, പുതിയ സീരിയലിനെ കുറിച്ച് കവിത നായര്‍ പറയുന്നു

വീക്ക് എന്‍ഡ് എപ്പിസോഡ് അവസാനിച്ചത് വിഷു ആഘോഷത്തോടെയായിരുന്നു. ലാലേട്ടനും അതിഥിയായി എത്തിയിരുന്നു. വരും ദിവസങ്ങളില്‍ ബിഗ് ബോസിലെ ആള്‍ക്കാര്‍ കുറഞ്ഞുവരുമെന്നും ഇന്ന് എവിക്ഷന്‍ ഉണ്ടാകുമെന്നും ലാലേട്ടന്‍ മത്സരാര്‍ത്ഥികളോട് പറഞ്ഞു.

റെനീഷ, ഗോപിക, വിഷ്ണു, റിനോഷ്, അനിയന്‍ എന്നിലര്‍ സെയ്ഫ് ആണെന്ന് ലാലേട്ടന്‍ പറഞ്ഞു. അതിനിടെ എയ്ഞ്ചലിനോട് തന്റെ അടുത്തേക്ക് വരാന്‍ ലാലേട്ടന്‍ പറഞ്ഞു. റിസല്‍ട്ട് കേട്ട് എയ്ഞ്ചലിന്‍ പൊട്ടിക്കരഞ്ഞു.എയ്ഞ്ചലാണ് ഈ ആഴ്ച പുറത്ത് പോകുന്ന മത്സരാര്‍ത്ഥി എന്ന് ലാലേട്ടന്‍ പറഞ്ഞു.

Also Read: എന്റെ രണ്ടാം വിവാഹ വാര്‍ത്തകള്‍ കണ്ട് മകളും എന്നോട് ചോദിച്ചു, മറ്റുള്ളവര്‍ പറയുന്നതെല്ലാം വിശ്വസിക്കരുതെന്നാണ് അവളെ ഞാന്‍ ഇപ്പോള്‍ പഠിപ്പിക്കുന്നത്, മീന പറയുന്നു

തനിക്ക ഇവിടെ ആദ്യം അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമായിരുന്നില്ല. പിന്നീട് അഡ്ജസ്റ്റായി എന്നും എല്ലാവരെയും താന്‍ ഓര്‍ക്കുമെന്നും എയഞ്ചലിന്‍ പറഞ്ഞു. വിഷമിക്കാതെ സന്തോഷമായി പോയി വരൂ എന്ന് ലാലേട്ടന്‍ എയ്ഞ്ചലിനോട് പറഞ്ഞു.

Advertisement