പവര്‍ റൂമില്‍ നിന്നും പുറത്തായി നിഷാന, ശ്രമങ്ങള്‍ക്കൊടുവില്‍ ജാസ്മിനെ ടീമില്‍ കയറ്റി ഗബ്രി, പിന്നാലെ സംഭവിച്ചത്

86

ആരാധകരെ ഒന്നടങ്കം ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ബിഗ് ബോസ് സീസണ്‍ ആറ് സംപ്രേക്ഷണം തുടരുകയാണ്. പഴയ രീതികളെല്ലാം മാറ്റിപ്പിടിച്ചുള്ള കളിയാണ് ഇപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ നടന്നുകൊണ്ടിരിക്കുന്നത്.

Advertisements

ബിഗ് ബോസ് പവര്‍ റൂമിലെ പവര്‍ ടീമിന്റെ മാറ്റം പ്രേക്ഷകരെ ആവേശത്തിലാക്കിയിരുന്നു. വളരെ വിശാലമായ സൗകര്യത്തോട് കൂടിയ ഇത്തവണത്തെ ബിഗ് ബോസിലെ മുറിയാണ് പവര്‍ റൂം. മറ്റ് മൂന്ന് മുറികള്‍ കഷ്ടപ്പാടിനെയും ദുരിതത്തെയും സൂചിപ്പിക്കുന്നതാണ്.

Also Read:ലാലേട്ടന്‍ കമന്റിട്ടാലേ ബിസ്‌ക്കറ്റ് കഴിക്കൂ എന്ന് യുവാവ്, കിടിലന്‍ കമന്റുമായി എത്തി ആരാധകനെ ഞെട്ടിച്ച് മോഹന്‍ലാല്‍, താരം പറഞ്ഞത് കേട്ടോ

നേരത്തെ പവര്‍ ടീം യമുന, ഗബ്രി, ശ്രീലേഖ, നിഷാന, ജാന്‍മൊണി എന്നിവരായിരുന്നു. ന്നൊല്‍ പവര്‍ ടീമിന്റെ പവര്‍ കൃത്യമായി ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ ടീം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ചത്തെ എപ്പിസോഡില്‍ ടീമില്‍ നിന്നും നിഷാനെയെ പുറത്താക്കി.

തുടര്‍ന്ന് മറ്റ് ടീമുകളില്‍ നിന്നും ഓരോ മത്സരാര്‍ത്ഥിയുടെയും പേര് പവര്‍ ടീമിലേക്ക് നിര്‍ദേശിച്ചു. സിജോയും ഋഷിയും നിര്‍ദേശിക്കപ്പെട്ടിരുന്നു. അതിനിടെ ജാസ്മിനും ജിന്റോയും തമ്മില്‍ നോമിനേഷന്റെ പേരില്‍ അടിയായി.

Also Read:ഒരു കോംപ്രമൈസിനും തയ്യാറല്ല, വേണ്ടത് കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ നിന്നും അന്യന്‍ പുറത്തേക്ക് വരും, ശരിക്കും അത്ഭുതം തോന്നിപ്പോയിട്ടുണ്ട്, തുറന്നുപറഞ്ഞ് അമല പോള്‍

ഒടുവില്‍ ജാസ്മിന്‍ പവര്‍ റൂം നോമിനേഷനില്‍ കയറിപ്പറ്റി. ഇതിന് ശേഷം ജാസ്മിന്‍, ഋഷി, സിജോ എന്നിവരില്‍ ആരാവും പവര്‍ റൂമില്‍ കയറുകയെന്ന ചര്‍ച്ചയായിരുന്നു. ഗബ്രിയും ജാന്‍മോണിയും ജാസ്മിന് വേണ്ടിയായിരുന്നു വാദിച്ചത്.

ഒടുവില്‍ ജാസ്മിന്‍ തന്നെ 3-2 വോട്ടില്‍ വിജയിച്ചു. നിഷാനയാണ് പവര്‍ റൂം ബാഡ്ജ് ജാസ്മിനെ അണിയിച്ചത്. ഒത്തിരി വാക്ക് തര്‍ക്കങ്ങള്‍ അതിനിടെ തിങ്കളാഴ്ചത്തെ എപ്പിസോഡില്‍ ഉണ്ടായിട്ടുണ്ട്.

Advertisement