കോട്ടയംകാരനായ ബിബിന്‍ ജോസിന്റെ സുന്ദരിയായ ആഷ്‌ലി സ്റ്റീഫന്‍; പ്രിയപ്പെട്ട താരത്തിന്റെ പ്രിയതമയെ കണ്ട് അതിശയിച്ച് ആരാധകര്‍

97

മലയാളം മിനിസ്‌ക്രീന്‍ സീരിയല്‍ ആരാധകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് നടന്‍ ബിബിന്‍ ജോസ്. ഒരു നടന്‍ എന്നതിലുപരി ബിബിന്‍ ജോസ് ഒരു മോഡല്‍ കൂടിയാണ്. കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ അടക്കമുള്ള സിനിമകളിലും ബിബിന്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

പ്രതിഭാശാലിയായ നടനാണ് ബിബിന്‍ ജോസ്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ചോക്ലേറ്റ് എന്ന പരമ്പരയിലും താരം ശ്രദ്ധേയമായ കഥാപാത്രമായിരുന്നു അവതരിപ്പിച്ചിരുന്നത്. സ്‌നേഹം എന്ന മ്യൂസിക് ആല്‍ബത്തിലൂടെയൂം താരം തിളങ്ങിയിരുന്നു. സീത എന്ന സീരിയലില്‍ സ്വാസികയുടെ നായകനായി രാമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ബിബിന്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്.

Advertisements

അതേ സമയം ഋഷി എന്ന പേര് കേട്ടാല്‍ തിരിച്ചറിയാത്ത മലയാളികള്‍ ഇപ്പോള്‍ ഉണ്ടാവില്ല. ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട പരമ്പരയായ ഏഷ്യാനെറ്റിലെ കൂടെവിടെ സീരിയലിലെ ഋഷി എന്ന കഥാപാത്രം മലയാളികളുടെ മനസ്സില്‍ അത്രമേല്‍ ആഴത്തില്‍ പതിഞ്ഞു പോയതാണ്.

ALSO READ- നിങ്ങള്‍ ഒരു വീട്ടിലാണോ താമസം, അശ്വതി രാഹുലിന് ചേര്‍ന്നയാളല്ലെന്ന് വിമര്‍ശനം; ഞങ്ങളോട് എന്താണ് ഇത്ര പ്രശ്നം? പൊട്ടിത്തെറിച്ച് രാഹുല്‍

ഈ കഥാപാത്രത്തെ അനശ്വരമാക്കുന്നത് ബിബിന്‍ ജോസാണ്. കോളേജ് അധ്യാപകനായ ഋഷിയുടെയും എഞ്ചിനീയറിങ് വിദ്യാര്‍ഥിയായി എത്തുന്ന സൂര്യയുടേയും കഥപറയുന്ന സീരിയലാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കൂടെവിടെ. ചെറുപ്പത്തില്‍ അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടുപോയ ഋഷി അച്ഛന്റെ സഹോദരിക്കൊപ്പം ആണ് വളരുന്നത്. നിരവധി ആരാധകരും കൂടെവിടെ എന്ന പരമ്പരയ്ക്ക് ഉണ്ട്.

ഇപ്പോഴിതാ കൂടെവിടെ പരമ്പരയിലെ റൊമാന്റിക് ഹീറോയായ ഋഷിയുടെ യഥാര്‍ത്ഥ ജീവിതമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നല്ലൊരു ജോലി രാജിവച്ചാണ് സീരിയല്‍ മേഖലയിലേക്ക് താരം എത്തിയത്. ജോലി രാജിവച്ച സമയത്ത് വീട്ടില്‍ ആദ്യം വലിയതോതില്‍ തന്നെ പ്രശ്നങ്ങള്‍ നടന്നിരുന്നെന്നും പിന്നെ താന്‍ ഇതില്‍ നിന്നു മാറില്ലെന്ന് അവര്‍ക്ക് മനസ്സിലായതോടെയാണ് എതിര്‍പ്പ് ഇല്ലാതായതെന്നും താരം പറയുന്നു. ഇപ്പോള്‍ അമ്മയ്ക്കും അച്ഛനും താന്‍ അഭിനയിക്കുന്നത് ഇഷ്ടമാണ്. അവരെ പുറത്തു പോകുമ്പോള്‍ എല്ലാവരും തിരിച്ചറിയുന്നതും തനിക്ക് പുരസ്‌കാരങ്ങള്‍ ലഭിക്കുന്നതുമൊക്കെ അവര്‍ക്ക് സന്തോഷമാണെന്നാണ് താരം പറയുന്നത്.

ALSO READ- നമുക്ക് പറ്റുന്ന പരിപാടിയല്ല ബിഗ് ബോസ്; അതൊന്നും ഇനി ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ വയ്യ; വീടുവെയ്ക്കാനാണ് ബിഗ് ബോസില്‍ പോയതെന്ന് മഞ്ജു പത്രോസ്

ബിബിന്റെ ഭാര്യയും മക്കളും ന്യൂസിലാന്‍ഡില്‍ ആണ്. ആഷ്ലി സ്റ്റീഫന്‍ എന്നാണ് താരത്തിന്റെ ഭാര്യയുടെ പേര്. വിദേശത്താണ് പഠിച്ചതും വളര്‍ന്നതുമൊക്കെ. ന്യൂസിലാന്‍ഡില്‍ ജോലി ചെയ്യുകയാണ്. കോട്ടയംകാരനാണ് ബിബിന്‍. ആദ്യമൊക്കെ റൊമാന്റിക് സീനുകളില്‍ താന്‍ അഭിനയിക്കുന്നത് ഭാര്യയ്ക്ക് വലിയ ബുദ്ധിമുട്ടായിരുന്നെന്നും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ ഭാര്യമാര്‍ എങ്ങനെയാണ് എന്ന് ചോദിച്ച് താന്‍ ആശ്വസിപ്പിക്കുമായിരുന്നെന്നും താരം വെളിപ്പെടുത്തുകയാണ്.

ബിബിന്റെതും ആഷ്‌ലിയുടെയും പ്രണയ വിവാഹമായിരുന്നു വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നു വിവാഹം.ഭ ാര്യ ജനിച്ചതും വളര്‍ന്നതുമൊക്കെ കുവൈറ്റിലായിരുന്നു. ഇപ്പോള്‍ പന്ത്രണ്ടു വര്‍ഷത്തിലധികമായ് ന്യൂസിലാന്‍ഡില്‍ ജോലി ചെയ്യുകയാണ് ഭാര്യ. തുടക്കത്തില്‍ ഭാര്യ തന്റെ അഭിനയവുമായി വലുതായി പൊരുത്തപെട്ടിരുന്നില്ല.

ഇപ്പോള്‍ സീരിയലുകള്‍ ഒക്കെ കാണാറുണ്ട് സ്ഥിരമായി സീരിയലുകള്‍ കാണുന്ന സ്വഭാവമുള്ള ആളൊന്നുമല്ല. കാര്യങ്ങളൊക്കെ അവള്‍ക്ക് നന്നായി മനസ്സിലാകും. വ്യക്തിജീവിതവും കരിയറുമായി കൂട്ടിയിണക്കുന്ന ഒരു വ്യക്തിയല്ല. അത് എന്റെ ഭാഗ്യമാണ്. ഞങ്ങള്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നന്നായി ബഹുമാനിക്കുന്നുണ്ട് എന്നും ബിബിന്‍ പറയുന്നുണ്ട്.

അതേസമയം, ബിബിനെന്ന താരത്തെ ബിഗ് സ്‌ക്രീനില്‍ കാണണമെന്നാണ് ആരാധകരുടെ ആഗ്രഹം. സോഷ്യല്‍മീഡിയയിലും സജീവ സാന്നിധ്യം തന്നെയാണ് ബിബിന്‍. പോസ്റ്റുകളെല്ലാം വൈറലാണ്.

Advertisement