ജോലി കളഞ്ഞ് അഭിനയിക്കാൻ ഇറങ്ങി, റൊമാന്റിക് സീനിൽ അഭിനയിക്കുന്നത് തീരെ ഇഷ്ടമില്ലാത്ത ഭാര്യയും: കൂടെവിടെയിലെ ഋഷിയുടെ ജീവിതത്തിൽ സംഭവിച്ചത്

489

മലയാളം മിനിസ്‌ക്രീൻ സീരിയൽ ആരാധകർക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ബിബിൻ ജോസ്. ഒരു നടൻ എന്നതിലുപരി ബിബിൻ ജോസ് ഒരു മോഡൽ കൂടിയാണ്. കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ അടക്കമുള്ള സിനിമകളിലും ബിബിൻ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

പ്രതിഭാശാലിയായ നടനാണ് ബിബിൻ ജോസ്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത ചോക്ലേറ്റ് എന്ന പരമ്പരയിലും താരം ശ്രദ്ധേയമായ കഥാപാത്രമായിരുന്നു അവതരിപ്പിച്ചിരുന്നത്. സ്‌നേഹം എന്ന മ്യൂസിക് ആൽബത്തിലൂടെയൂം താരം തിളങ്ങിയിരുന്നു. സീത എന്ന സീരിയലിൽ സ്വാസികയുടെ നായകനായി രാമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ബിബിൻ മലയാളികൾക്കിടയിൽ ശ്രദ്ധനേടുന്നത്.

Advertisements

അതേ സമയം ഋഷി എന്ന പേര് കേട്ടാൽ തിരിച്ചറിയാത്ത മലയാളികൾ ഇപ്പോൾ ഉണ്ടാവില്ല. ടെലിവിഷൻ പ്രേമികളുടെ ഇഷ്ട പരമ്പരയായ ഏഷ്യാനെറ്റിലെ കൂടെവിടെ സീരിയലിലെ ഋഷി എന്ന കഥാപാത്രം മലയാളികളുടെ മനസ്സിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞു പോയതാണ്. ഈ കഥാപാത്രത്തെ അനശ്വരമാക്കുന്നത് ബിബിൻ ജോസാണ്. കോളേജ് അധ്യാപകനായ ഋഷിയുടെയും എഞ്ചിനീയറിങ് വിദ്യാർഥിയായി എത്തുന്ന സൂര്യയുടേയും കഥപറയുന്ന സീരിയലാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കൂടെവിടെ.

ALSO READ-കേരളത്തിനെ സംബന്ധിച്ചിടത്തോളം ന്യൂ നോർമൽ ദിൽഷ ആയിരിക്കാം, പ്രേക്ഷകർക്ക് തെറ്റ് പറ്റിയതാകാം; റോബിന്റെ പ്രണയം ഫെയ്ക്ക് എന്നും റിയാസ്

ചെറുപ്പത്തിൽ അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടുപോയ ഋഷി അച്ഛന്റെ സഹോദരിക്കൊപ്പം ആണ് വളരുന്നത്. നിരവധി ആരാധകരും കൂടെവിടെ എന്ന പരമ്പരയ്ക്ക് ഉണ്ട്. സീരിയലിലെ ഋഷിയെയും സൂര്യയെയും അറിയാത്തവരായി ആരും തന്നെ ഇല്ല. ഇവരുടെ പ്രണയവും പിണക്കവും ഇണക്കവും ആരാധകരെ കൂടുതൽ സീരിയലിലേക്ക് ആകർഷിക്കുകയാണ്. ബിബിന്റേയും സൂര്യ എന്ന കഥാപാത്രമായി എത്തുന്ന അൻഷിതയുടേയും പ്രണയമാണ് സീരിയലിന്റെ മുഖ്യ ആകർഷണം. സൂര്യയെയും ഋഷിയെയും ഋഷ്യ എന്നാണ് ആരാധകർ വിളിക്കുന്നത്.

അതേസമയം, നടൻ എന്നതിനേക്കാളും ബിബിൻ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്. കട്ടപ്പനയിലെ റിത്വിക്ക് റോഷൻ അടക്കം ചില സിനിമകളിലും ബിബിൻ അഭിനയിച്ചിട്ടുണ്ട്. ഫ്‌ളവേഴ്സിൽ സംപ്രേക്ഷണം ചെയ്ത സീത എന്ന സീരിയലിൽ സ്വാസികയുടെ നായകനായി എത്തിയ രാമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ബിബിൻ സീരിയലിലേക്ക് എത്തിയത്. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരം ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും പങ്ക് വയ്ക്കാറുണ്ട് .

ALSO READ-പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ മതം പ്രശ്‌നമായി; കുഞ്ഞുണ്ടാവുമ്പോൾ ഇടേണ്ട പേര് മുൻപ് തന്നെ തീരുമാനിച്ചതാണ്! പ്രണയം തുറന്ന് പറഞ്ഞ് ശിഖയും ഫൈസലും

താരത്തിന്റെ ഭാര്യയുടെ പേര് ആഷ്ലി എന്നാണ്. കോട്ടയംകാരനായ ബിബിൻ കുവൈറ്റിൽ ജനിച്ച് വളർന്ന ആഷ്‌ലിയെയാണ് വിവഹം ചെയ്തത്. ആദ്യമൊക്കെ റൊമാന്റിക് സീനുകളിൽ താൻ അഭിനയിക്കുന്നത് ഭാര്യയ്ക്ക് വലിയ ബുദ്ധിമുട്ടായിരുന്നെന്നും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ ഭാര്യമാർ എങ്ങനെയാണ് എന്ന് ചോദിച്ച് താൻ ആശ്വസിപ്പിക്കുമായിരുന്നെന്നും താരം വെളിപ്പെടുത്തുകയാണ്.

ആദ്യമൊക്കെ ഭാര്യ തന്റെ അഭിനയവുമായി വലുതായി പൊരുത്തപെട്ടിട്ടില്ല. ഇപ്പോൾ സീരിയലുകൾ ഒക്കെ കാണാറുണ്ട് സ്ഥിരമായി സീരിയലുകൾ കാണുന്ന സ്വഭാവമുള്ള ആളൊന്നുമല്ല. കാര്യങ്ങളൊക്കെ അവൾക്ക് നന്നായി മനസ്സിലാകും. വ്യക്തിജീവിതവും കരിയറുമായി കൂട്ടിയിണക്കുന്ന ഒരു വ്യക്തിയല്ല. അത് എന്റെ ഭാഗ്യമാണ്. ഞങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നന്നായി ബഹുമാനിക്കുന്നുണ്ട് എന്നും ബിബിൻ പറയുന്നുണ്ട്. ബിബിനെന്ന താരത്തെ ബിഗ് സ്‌ക്രീനിൽ കാണണമെന്നാണ് ആരാധകരുടെ ആഗ്രഹം. സോഷ്യൽമീഡിയയിലും സജീവ സാന്നിധ്യം തന്നെയാണ് ബിബിൻ. താരത്തിന്റെ പോസ്റ്റുകളെല്ലാം വൈറലാണ്.

Advertisement